»   » പ്രണയനായകനായി ടോവിനോ തമിഴിലേക്ക്..നായിക?

പ്രണയനായകനായി ടോവിനോ തമിഴിലേക്ക്..നായിക?

Written By:
Subscribe to Filmibeat Malayalam

കരയിച്ചും ചിന്തിപ്പിച്ചും കലിപ്പു കാട്ടിയും മലയാളത്തിന്റെ പ്രിയനടനായി മാറിയ ടോവിനോ തോമസ് കോളിവുഡിലേക്ക്. ഛായാഗ്രാഹക ബിആര്‍ വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ടോവിനോ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആമയും മുയലും, മാസ്‌റ്റേഴ്‌സ് എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കു കൂടി പ്രിയങ്കരിയായ മാറിയ കുസൃതിമുഖമുള്ള പിയാ ബാജ്‌പേയി ആണ് നായിക.

ബ്രസീലില്‍ നടന്ന ഒരു സംഭവകഥയാണ് ചിത്രത്തിനാധാരം. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ അബി എന്ന പ്രണയനായകനെയാണ് ഈ റൊമാന്റിക് ചിത്രത്തില്‍ ടോവിനോ തോമസ് അവതരിപ്പിക്കുന്നത്. ഛായാഗ്രഹനും സംവിധായകനുമായ സന്തോഷ് ശിവനാണ് ചിത്രത്തിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്. കേരളത്തില്‍ വാഗമണ്‍,ചാലക്കുടി എന്നിവിടങ്ങളിലും ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നിരുന്നു. തമിഴ് ചിത്രത്തില്‍ നായകനാകുന്നു എന്ന വാര്‍ത്ത ശരിയാണെന്നും എന്നാല്‍ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും ടോവിനോ പറഞ്ഞു. ഈ വര്‍ഷം ജൂണില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

tovino

ഏഷ്യയിലെ ആദ്യ വനിതാ ഛായാഗ്രഹകയാണ് ബിആര്‍ വിജയലക്ഷ്മി. 1995 ല്‍ പട്ടുപാവാട എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. അരവിന്ദ് സ്വാമി നായകനായ ഡാഡി എന്ന മലയാള ചിത്രത്തിന്റെ തിരക്കഥയും ബിആര്‍ വിജയലക്ഷ്മിയുടേതാണ്.

English summary
Tovino Thomas makes debut in Tamil with Pia Bajpai as his heroine

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam