twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഐ യ്‌ക്കെതിരെ മൂന്നാം ലിംഗക്കാര്‍

    By Aswathi
    |

    ഇന്ത്യയില്‍ ഇപ്പോഴിറങ്ങുന്ന സിനിമകള്‍ക്കെല്ലാം എതിരെ ഏതെങ്കിലും ഒരു ഗ്രൂപ്പ് രംഗത്തെത്തും എന്ന അവസ്ഥയാണ്. വര്‍ഗീയത എന്ന പറഞ്ഞ് കുറേ പേര്‍ ആമിര്‍ ഖാന്റെ 'പികെ'യെ തടഞ്ഞു. ഇപ്പോള്‍ പുതിയ വിവാദം ശങ്കര്‍- വിക്രം കൂട്ടുകെട്ടില്‍ പിറന്ന ഐയ്‌ക്കെതിരെയാണ്.

    വിതരണക്കാരുമായുള്ള പ്രശ്‌നം ഒത്തു തീര്‍പ്പാക്കി തിയേറ്ററിലെത്തിയ ചിത്രത്തിനെതിരെ ഇപ്പോള്‍ മൂന്നാം ലിംഗക്കാരുടെ ശക്തമായ പ്രതിഷേധം. ചിത്രത്തിനെതിരേ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍പെട്ടവര്‍ നിയമനടപടിക്കൊരുങ്ങുകയാണ്.

    shankar-i-movie

    ശങ്കറിന്റെ സിനിമയുടെ ഭാഗമാകുന്നു എന്ന രീതിയില്‍ ആദ്യം അഭിമാനം കൊണ്ടിരുന്ന മൂന്നാം ലിംഗക്കാര്‍ സിനിമ പുറത്ത് വന്നപ്പോഴാണ് ഞെട്ടിയത്. ചിത്രത്തില്‍ ഈ വിഭാഗത്തെ മോശമായിട്ടാണ് വരച്ചു കാണിച്ചിരിക്കുന്നതെന്നാണ് ആരോപണം. ചിത്രത്തില്‍ തങ്ങളെ മോശമായി ചിത്രീകരിച്ചിട്ടുള്ള രംഗങ്ങള്‍ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കാനുള്ള നീക്കത്തിലാണിവര്‍

    അതേസമയം സംവിധായകന്‍ ശങ്കര്‍ മൂന്നാംലിംഗ വിഭാഗത്തെ ഏതെങ്കിലും വിധത്തില്‍ അപമാനിച്ചതായി കരുതുന്നില്ലെന്നാണ് ഈ വേഷം ചെയ്ത ഓജാസ് രജനി പറഞ്ഞു. സിനിമ ഇതുവരെ കണ്ടില്ല. ശങ്കര്‍ എന്തു ചെയ്യാന്‍ പറഞ്ഞോ അതു ചെയ്തു. ആറു സിനിമകളില്‍ ശങ്കറിനൊപ്പം മേക്കപ്പ് ആര്‍ടിസ്റ്റായി ജോലി ചെയ്തു. അതുകൊണ്ട് ഈ സിനിമയില്‍ അവസരം വന്നപ്പോള്‍ ശങ്കര്‍ തന്നെ ഉപയോഗിക്കുകയായിരുന്നെന്നും രജനി പറയുന്നു.

    English summary
    Director Shankar's latest, I, is in the news for having ruffled the feathers of the transgender community in the city. They are upset and furious with the way their community has been portrayed in the movie.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X