»   » 36 ടെയ്ക്കുകളിലെ ജി വി പ്രകാശ് മനീഷ ലിപ് ലോക്ക്, തൃഷ ഇല്ലാന നയന്‍താരയ്ക്ക് എ സര്‍ട്ടിഫിക്കറ്റ്

36 ടെയ്ക്കുകളിലെ ജി വി പ്രകാശ് മനീഷ ലിപ് ലോക്ക്, തൃഷ ഇല്ലാന നയന്‍താരയ്ക്ക് എ സര്‍ട്ടിഫിക്കറ്റ്

Posted By: AkhilaKS
Subscribe to Filmibeat Malayalam

റൊമാന്റിക് കോമഡി ചിത്രമായ തൃഷ ഇല്ലാന നയന്‍താര എന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്. നവാഗതനായ ആദിക് രവി ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍, ജി വി പ്രകശും മനീഷ യാദവുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

ചിത്രത്തില്‍ നായകന്‍ ജി വി പ്രകാശുമൊത്തുള്ള മനീഷയുടെ ലിപ് ലോക്ക് രംഗങ്ങള്‍ നേരത്തെ ഗോസിപ്പ് രംഗങ്ങളില്‍ നിറഞ്ഞിരുന്നു. ഈ രംഗം മികച്ചതാക്കാന്‍ 36 ടെയക്കുകള്‍ എടുത്തു എന്നായിരുന്നു ഗോസിപ്പ്.

trishaillananayanhtara

പിന്നീട് സംഭവവുമായി ബന്ധപ്പെട്ട് ചിത്രത്തിലെ നായിക മനീഷ യാദവ് വിശദീകരണവുമായി രംഗത്തെത്തിയിരിന്നു. സിനിമയുടെ പ്രമേയത്തിന് ഏറ്റവും ആവശ്യമുള്ള രംഗമാണെന്നും എന്നാല്‍ ഈ രംഗം ഒരിക്കലും അസ്ലീലമല്ലെന്നുമായിരുന്നു മനീഷയുടെ വിശദീകരണം.

ചിത്രത്തില്‍ ആനന്ദിയും നായിക വേഷം അവതരിപ്പിക്കുന്നുണ്ട്. സിമ്രാന്‍, പ്രിയ ആനന്ദ്, യുഗി സേതു എന്നിവരും ചിത്രത്തവില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സെപ്തംബര്‍ 17നാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

English summary
G. V. Prakash Kumar’s upcoming comedy film 'Trisha Illana Nayanthara' also starring Anandhi, Manisha Yadav, Simran, and VTV Ganesh has received an ‘A’ certificate from the Censor Board.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam