»   »  ലാലേട്ടനും തലയും മാത്രമല്ല തൃഷയ്ക്ക് പ്രിയപ്പെട്ടത്! ഇഷ്ടങ്ങൾ തുറന്ന് പറഞ്ഞ് തെന്നിന്ത്യൻ സുന്ദരി

ലാലേട്ടനും തലയും മാത്രമല്ല തൃഷയ്ക്ക് പ്രിയപ്പെട്ടത്! ഇഷ്ടങ്ങൾ തുറന്ന് പറഞ്ഞ് തെന്നിന്ത്യൻ സുന്ദരി

Posted By:
Subscribe to Filmibeat Malayalam

അന്യഭാഷ നടിയാണെങ്കിൽപ്പോലും മലയാളി പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താരമാണ് തെന്നിന്ത്യൻ താര സുന്ദരി തൃഷ കൃഷ്ണൻ.  താരത്തിന്റെ അന്യഭാഷ ചിത്രങ്ങൾ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയിരുന്നു. തൃഷ നിവിൻ പോളി കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹേയ് ജൂഡ് പ്രദർശനത്തിനു എത്തിയിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

trishs

ചോക്ലേറ്റ് ലുക്കിൽ വീണ്ടും ചാക്കോച്ചൻ! പിഷാരടിയുടെ പഞ്ചവർണ്ണ തത്ത പൊളിക്കും! ചിത്രങ്ങൾ കാണാം


മലയാളത്തിൽ താൻ ഏറ്റവും ഇഷ്ടപ്പെടുന്ന താരം ലാലേട്ടനാണെന്നു തൃഷ പറഞ്ഞു. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഇതിനു മുൻപും താരം തന്റെ ഇഷ്ടം വെളിപ്പെടുത്തിയിരുന്നു. കൂടാതെ തെന്നിന്ത്യയിൽ അജിത്താണ് തന്റെ ഇഷ്ട നടനെന്നും താരം തുറന്നു പറഞ്ഞു.


നിവിൻ സൂപ്പർ

മോഹൻ ലാലിനെയാണ് താരത്തിനു ഇഷ്ടമെങ്കിലും നിവിനെ കുറിച്ചു പറയാനും തൃഷ മറന്നില്ല. 2017 ലെ സൂപ്പർ സ്റ്റാർ ആരാണെന്ന ചോദ്യത്തിന് തൃഷയുടെ മറുപടി നിവിൻ എന്നായിരുന്നു. താരത്തിന്റെ ആദ്യ മലയാളനായകൻ കൂടിയാണ് നിവിൻ പോളി.


ദീപികയും പ്രിയങ്കയും പ്രിയപ്പെട്ടത്

ബോളിവുഡിലും തെന്നിന്ത്യൻ റാണിയുടെ മനസ് കീഴടക്കിയ താരങ്ങളുണ്ട്. ഇന്ത്യൻ സിനിമയിൽ തൃഷയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരങ്ങൾ സൽമാൻ ഖാനും പ്രിയങ്കാ ചോപ്രയുമാണ്. എന്നാൽ ദീപികയുടെ ചിരിയാണ് തൃഷയ്ക്ക് ഏറ്റവും ഇഷ്ടം. ബോളിവുഡിൽ നന്നായി ചിരിക്കാൻ അറിയാവുന്ന താരം ദീപിക പദുകോണാണെന്നാണ് താരത്തിന്റെ അഭിപ്രായം. കൂടാതെ ഏറ്റവും നന്നായി ശരീരം സൂക്ഷിക്കുന്നത് ഹൃത്വിക് റോഷനും.കോമഡി ഗോസിപ്പ്

ഗ്ലോസിപ്പ് കോളങ്ങളിൽ ഇടംപിടിക്കാത്ത താരങ്ങൾ തെന്നിന്ത്യയിൽ വളരെ കുറവാണ്. തൃഷയും ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്. എന്നാൽ ഇതൊന്നും തന്നെ ബാധിക്കാറില്ലെന്നാണ് നടി പറയുന്നത്. തന്നെക്കുറിച്ച് കേൾക്കുന്ന പല ഗോസിപ്പുകളും തമാശയായിട്ടാണ് എടുക്കുന്നത്. അതിൽ ഏറ്റവും വലിയ കോമഡി താൻ ഒരു സെവൻസ്റ്റാർ ഹോട്ടൽ പണിയാൻ പോകുന്നു എന്നതാണ്.
മികച്ച കഥാപാത്രം

ശ്യാമ പ്രസാദ് സംവിധാനം ചെയ്യുന്ന ഹേയ് ജൂഡ് മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്.തൃഷയുടെ ആദ്യ മലയാള ചിത്രമാണെങ്കിലും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. നിവിന്‍ പോളി , മുകേഷ്, സിദ്ദിഖ്, പ്രതാപ് പോത്തന്‍, നീനാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കരയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


English summary
trisha like mohanlal and ajith

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam