»   » അരവിന്ദ് സ്വാമിയെ പോലുള്ള രണ്ടാം കിട നായകന്റെ ഭാര്യാവേഷം ചെയ്യാന്‍ താത്പര്യമില്ല; തൃഷ

അരവിന്ദ് സ്വാമിയെ പോലുള്ള രണ്ടാം കിട നായകന്റെ ഭാര്യാവേഷം ചെയ്യാന്‍ താത്പര്യമില്ല; തൃഷ

Posted By: Pratheeksha
Subscribe to Filmibeat Malayalam

അരവിന്ദ് സ്വാമിയെ പോലുള്ള രണ്ടാകിട നായകനൊപ്പം അഭിനയിക്കില്ലെന്ന് തെന്നിന്ത്യന്‍ നടി തൃഷ. തന്റെ കരിയറിനെ അതു ദോഷകരമായി ബാധിക്കുമെന്നാണ് നടി പറയുന്നത്. ചതുരംഗവേട്ട എന്ന തമിഴ് ചിത്രത്തില്‍ നിന്ന് അപ്രതീക്ഷിതമായി പിന്മാറിയാണ് നടിയുടെ ഈ വെളിപ്പെടുത്തല്‍ .

തന്റെ ഇഷ്ട നടനോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് തൃഷ പിന്മാറിയപ്പോള്‍ ആ ചിത്രത്തില്‍ നായികയാവാന്‍ അവസരം ലഭിച്ച  മലയാളി നടിയ്ക്ക്..

കരിയറിനെബാധിക്കും

അരവിന്ദ് സ്വാമിയെ പോലുള്ള രണ്ടാം കിട നടനൊപ്പമുളള അഭിനയം തന്റെ കരിയറിനെ ബാധിക്കുമെന്നാണ് തൃഷ തുറന്നടിച്ചത്. ചതുംരംഗ വേട്ടയില്‍ നിന്ന് അപ്രതീക്ഷിതമായി തൃഷ പിന്മാറിയെങ്കിലും സംവിധായകന്‍ മനോബാലയ്ക്ക് മറ്റൊരു നടിയെ കണ്ടെത്താന്‍ പ്രയാസമുണ്ടായിരുന്നില്ല

ഫോട്ടോ ഷൂട്ടിനുശേഷം പിന്മാറി

ചിത്രത്തില്‍ അരവിന്ദ് സ്വാമിയുടെ ഭാര്യയായിട്ടായിരുന്നു തൃഷയുടെ റോള്‍. ഫോട്ടോ ഷൂട്ടിനു ശേഷമായിരുന്നു നടിയുടെ പിന്മാറ്റം

അരവിന്ദ് സ്വാമിയുടെ പ്രതികരണം

തൃഷയുടെ പിന്മാറ്റത്തെ കുറിച്ച് അരവിന്ദ് സ്വാമിയോ സംവിധായകന്‍ മനോബാലയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ തൃഷക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്

വില്ലന്‍ വേഷങ്ങളില്‍ തിരിച്ചു വരവ്

ഒരു കാലത്ത് തമിഴ് ,ഹിന്ദി,മലയാള ചിത്രങ്ങളിലെയെല്ലാം റൊമാന്റിക് ഹീറോയായിരുന്ന അരവിന്ദ് സ്വാമി വളരെക്കാലം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഒരിടവേളയ്ക്കു ശേഷം വില്ലന്‍ വേഷങ്ങളുമായിട്ടായിരുന്നു നടന്‍ തിരിച്ചെത്തിയത്. ഇതിനിടെ ഒട്ടേറെ പുരസ്‌കാരവും നടനെ തേടിയെത്തി.

തൃഷയ്ക്കു പകരം ഷംന കാസിം

തൃഷ്യയ്ക്കു പകരം ഷംന കാസിം ചിത്രത്തിലെ നായികയാവുമെന്നാണ് വിവരം. തെലുങ്ക് ,കന്നട സിനിമയോടൊപ്പം തമിഴിലും തിളങ്ങാനുളള അവസരമാണ് നടിയെ തേടിയെത്തിയിരിക്കുന്നത്. തന്റെ പ്രിയതാരത്തൊടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഷംന കാസിം

English summary
trisha refuse the role in Sathuranga Vettai. after the photo shoot she says she is not willing to act with aravind swami

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam