»   » തൃഷ പുതിയ ചിത്രത്തിന് കരാറൊപ്പിട്ടു, ഫോട്ടോ ഷൂട്ടും കഴിഞ്ഞു; പിന്നീട് സംഭവിച്ചതോ

തൃഷ പുതിയ ചിത്രത്തിന് കരാറൊപ്പിട്ടു, ഫോട്ടോ ഷൂട്ടും കഴിഞ്ഞു; പിന്നീട് സംഭവിച്ചതോ

Posted By: Nihara
Subscribe to Filmibeat Malayalam

പുതിയ ചിത്രത്തിന് കരാര്‍ നല്‍കി ഫോട്ടോ ഷൂട്ടിലും പങ്കെടുത്തു. പിന്നീട് ചിത്രം വേണ്ടെന്നു വെച്ചു. കാരണമെന്താണെന്നറിയേണ്ടേ. ചിത്രത്തിലെ നായകന്‍ അരവിന്ദ് സ്വാമിയാണേ്രത കാരണം. മനോബാലയുടെ ചതുരംഗ വേട്ട എന്ന ചിത്രത്തിലാണ് അരവിന്ദ സ്വാമിയുടെ ഭാര്യാ വേഷത്തില്‍ അഭിനയിക്കുന്നതിനായി താരം കരാര്‍ ഒപ്പിട്ടത്. ചിത്രത്തിന്റെ ഫോട്ടോ ഷൂട്ടിലും തൃഷ പങ്കെടുത്തിരുന്നു. പിന്നീടാണ് ചിത്രത്തില്‍ നിന്നും തൃഷ പിന്മാറിയത്. അരവിന്ദ സ്വാമിയെപ്പോലുള്ള രണ്ടാം തരം നായകന്‍മാരുടെ കൂടെ അഭിനയിച്ചാല്‍ അത് തന്റെ കരിയറിനെ ബാധിക്കുമെന്നാണ് തൃഷ പറയുന്നത്. എന്നാല്‍ തൃഷയുടെ പിന്മാറ്റത്തെക്കുറിച്ച് പ്രതികരിക്കാന്‍ മനോബാലയോ അരവിന്ദ് സ്വാമിയോ തയ്യാറായിട്ടില്ല.

തമിഴിലെ മുന്‍നിര നായകന്‍മാരോടൊപ്പം അഭിനയിച്ച തനിക്ക് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ നായികയായി അഭിനയിക്കണമെന്നാണ് തൃഷ പറയുന്നത്. എന്നാല്‍ ഒരുകാലത്ത് തമിഴകം അടക്കി വാണിരുന്ന റൊമാന്റിക് നായകന്‍ കൂടിയായ അരവിന്ദ് സ്വാമിയോടൊപ്പം അഭിനയിക്കാതിരിക്കാന്‍ തൃഷ നിരത്തിയ ന്യായം ആരും വിശ്വസിച്ചിട്ടില്ല.കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചു വന്ന അരവിന്ദ് സ്വാമി വില്ലന്‍ റോളുകളാണ് രണ്ടാം വരവില്‍ സ്വീകരിച്ചത്. തൃ,യുടെ പിന്മാറ്റം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴി തെളിയിച്ചിട്ടുണ്ട്.

Thrisha

എന്നാല്‍ തൃഷയുടെ പിന്മാറ്റത്തില്‍ സന്തോഷിക്കുന്ന ഒരാള്‍ മലയാളത്തിലുണ്ട്. നമ്മുടെ സ്വന്തം ഷംന കാസിം. തമിഴില്‍ തിളങ്ങാനുള്ള അവസരമാണ് ഷംനയ്ക്ക് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. തെലുങ്ക് ചിത്രമായ ജയമോ നിശ്ചയമോ റാവു എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് ഷംന തമിഴിലും വിജയക്കൊടി പാറിക്കാന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരിയില്‍ ആരംഭിക്കും.

English summary
Trisha rejected to act with the charming romantic hero of tamil Aravind Swami.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam