»   » അനുപമയുടെ പ്രതിനായിക വേഷം തൃഷയ്ക്ക്, ശുപാര്‍ശ ചെയ്തത് ധനുഷ്

അനുപമയുടെ പ്രതിനായിക വേഷം തൃഷയ്ക്ക്, ശുപാര്‍ശ ചെയ്തത് ധനുഷ്

Posted By: Sanviya
Subscribe to Filmibeat Malayalam

പ്രേമം നായിക അനുപമ പരമേശ്വരന് തിരക്കോട് തിരക്കാണ്. തെലുങ്കിലും തമിഴിലുമായി ഒത്തിരി ചിത്രങ്ങള്‍. തമിഴില്‍ ധനുഷിന്റെ നായികയായി കൊടി എന്ന ചിത്രത്തിലാണ് അനുപമ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ആര്‍എസ് ദുരൈ സെന്തില്‍ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൃഷയാണ് ചിത്രത്തിലെ മറ്റൊരു നായിക. അനുപമ പരമേശ്വരന്റെ പ്രതിനായിക വേഷമാണ് തൃഷ അവതരിപ്പിക്കുന്നത്. ശക്തമായ ഒരു പ്രതിനായിക വേഷമാണ് ചിത്രത്തില്‍ തൃഷയ്ക്ക്.

anupama-dhanush

ധനുഷാണ് ചിത്രത്തിലേക്ക് തൃഷയെ ശുപാര്‍ശ ചെയ്തതെന്നാണ് അറിയുന്നത്. രമ്യാകൃഷ്ണന് നീലാംബരി പോലെയാണ് എനിക്ക് കൊടിയിലെ രാഷ്ട്രീയകാരിയുടെ വേഷം. എക്‌സ്ട്രാഓര്‍ഡിനറിയാണെന്നും തൃഷ പറയുന്നു.

വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് നാരായണന്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കും. വെങ്കിടേഷ് എസാണ് ഛായാഗ്രാഹണം.

English summary
Trisha in Tamil film Kodi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam