»   » മഞ്ജിമ മോഹന് തമിഴില്‍ തിരക്കേറുന്നു, ഉദയനിധി സ്റ്റാലിനൊപ്പം പുതിയ ചിത്രം! ട്രെയിലര്‍ കാണാം...

മഞ്ജിമ മോഹന് തമിഴില്‍ തിരക്കേറുന്നു, ഉദയനിധി സ്റ്റാലിനൊപ്പം പുതിയ ചിത്രം! ട്രെയിലര്‍ കാണാം...

Posted By:
Subscribe to Filmibeat Malayalam

ബാലതാരമായി സിനിമയിലേക്ക് എത്തിയ മഞ്ജിമ മോഹന്‍, നിവിന്‍ പോളി ചിത്രം ഒരു വടക്കന്‍ സെല്‍ഫിയിലൂടെയാണ് നായികയായി അരങ്ങേറുന്നത്. പിന്നീട് തമിഴിലേക്കും തെലുങ്കിലേക്ക് വഴിമാറിയ മഞ്ജിമയ്ക്ക് ഇപ്പോള്‍ തമിഴില്‍ തിരക്കേറുകയാണ്. ഉദയനിധി സ്റ്റാലിന്‍ നായകനാകുന്ന ഇപ്പടി വെല്ലും എന്ന ചിത്രത്തില്‍ മഞ്ജിമയാണ് നായിക. റിലീസിന് തയാറെടുക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

കൂട്ടത്തില്‍ ഗോളടിച്ച് ദുല്‍ഖറിന്റെ റെക്കോര്‍ഡ്! 50 കോടി ഇല്ലെങ്കിലും 20ൽ ട്രിപ്പിളടിച്ച് കുഞ്ഞിക്ക

ജീത്തു ജോസഫിനും പ്രണവിനും ആശ്വസിക്കാം, എന്തിരന്‍ 2 വെല്ലുവിളിയാകില്ല! വിഎഫ്എക്‌സ് ചതിച്ചു?

ippadi vellum

ഗൗരവ് നാരായണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷനും പ്രണയത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രമാണ്. രജനികാന്ത്-ശങ്കര്‍ ചിത്രം 2.0 നിര്‍മിക്കുന്ന ലൈക പ്രൊഡക്ഷന്‍സാണ് ഇപ്പടി വെല്ലും നിര്‍മിക്കുന്നത്. ഡി ഇമ്മനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. രാധിക ശരത്കുമാര്‍, സൂരി, ഡാനിയല്‍ ബാലാജി. ആര്‍കെ സുരേഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. നവംബറില്‍ ചിത്രം തിയറ്ററിലെത്തും.

ക്യാമറാമാന്‍ വിപിന്‍ മോഹന്റെ മകളാണ് മഞ്ജിമ മോഹന്‍. ഗൗതം മേനോന്‍ ചിത്രം അച്ചം യെന്‍പത് മടമൈയെടാ എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജിമയുടെ തമിഴ് അരങ്ങേറ്റം. ഇതേ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലൂടെ തെലുങ്കിലും അരങ്ങേറി. പിന്നീട് തമിഴിലാണ് മഞ്ജിമ ശ്രദ്ധ കേന്ദ്രീകരിച്ചത്. വിക്രം പ്രഭു നായകനായ ക്ഷത്രീയനാണ് ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

English summary
Udhayanidhi Stalin new movie Ippadi Vellum trailer is out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam