»   » മമ്മൂട്ടിയുമല്ല ദിലീപുമല്ല, പ്രിയന്റെ അടുത്ത നായകന്‍ തമിഴില്‍ നിന്ന്... തല്‍ക്കാലം ബോളിവുഡിലേക്കില്ല

മമ്മൂട്ടിയുമല്ല ദിലീപുമല്ല, പ്രിയന്റെ അടുത്ത നായകന്‍ തമിഴില്‍ നിന്ന്... തല്‍ക്കാലം ബോളിവുഡിലേക്കില്ല

Posted By: Karthi
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ വിരിയുന്ന ചിത്രങ്ങളെ എക്കാലവും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ കൂട്ടുകെട്ടില്‍ തിയറ്ററിലെത്തിയ ഒപ്പം മികച്ച വിജയമായി മാറിയിരുന്നു. പതിവ് പ്രിയദര്‍ശന്‍ ശൈലിയില്‍ നിന്ന് വഴിമാറി സഞ്ചരിച്ച ചിത്രമായിരുന്നു ഒപ്പം. 

ഇതായിരുന്നു ആ കാരണം, ഒടുവില്‍ ശ്രീദേവി മൗനം വെടിഞ്ഞു!!! ശിവകാമിയെ എന്തിന് നിരസിച്ചു???

മമ്മൂട്ടിയുടെ കലക്കന്‍ ഇന്‍ട്രോ, കന്നടയില്‍ എത്തിയപ്പോള്‍??? ആരാധകര്‍ പോലും മൂക്കത്ത് വിരല്‍വെക്കും

ഒപ്പം വന്‍വിജയമായതോടെ അടുത്ത പ്രിയദര്‍ശന്‍ ചിത്രത്തേക്കുറിച്ചുള്ള ചര്‍ച്ചകള്‍ വാര്‍ത്തകളില്‍ നിറഞ്ഞു. മമ്മൂട്ടി ദിലീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയന്‍ പുതിയ സിനിമ ഒരുക്കുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും പ്രിയന്‍ തന്നെ അത് നിരസിക്കുകയായിരുന്നു. ഒപ്പത്തിന്റെ റീമേക്ക് ഉള്‍പ്പെടെ രണ്ട് ചിത്രങ്ങള്‍ ബോളിവുഡില്‍ ഒരുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അടുത്ത ചിത്രം തമിഴിലാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. 

ഗള്‍ഫ് മേഖലയിലെ പുതിയ പ്രതിസന്ധി, അറിയേണ്ട കാര്യങ്ങള്‍...

നിര്‍മാതാവും മലയാളത്തില്‍ നിന്ന്

നിര്‍മാതാവും നടനുമായ ഉദയനിധി സ്റ്റാലിനെ നായകനാക്കിയാണ് പ്രിയദര്‍ശന്‍ തന്റെ തമിഴ് ചിത്രം ഒരുക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മിക്കുന്നത്. ആഷിഖ് അബുവിന്റെ നേതൃത്വത്തിലുള്ള ഒപിഎം ഡ്രീം സിനിമാസ് ചെയര്‍മാനാണ് സന്തോഷ് കുരുവിള.

ഉദയനിധി സ്റ്റാലിന്‍

സിനിമയേക്കുറിച്ച് ഉദയനിധി സ്റ്റാലിന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. പ്രിയദര്‍ശനും നിര്‍മാതാവ് സന്തോഷ് കുരുവിളയ്ക്കുമൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ടായിരുന്നു പുതിയ സിനിമയേക്കുറിച്ച വിവരങ്ങള്‍ ഉദയനിധി സ്റ്റാലിന്‍ അറിയിച്ചത്.

ചിത്രീകരണം ജൂലൈയില്‍

സിനിമയുടെ ചിത്രീകരണം ജൂലൈ 14ന് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രിയദര്‍ശന്‍ ശൈലിയിലുള്ള ഒരു എന്റര്‍ടെയിനറായിരിക്കും ചിത്രമെന്ന് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. എന്നാല്‍ സിനിമയേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

പുറത്തിറങ്ങാനിരിക്കുന്നത് രണ്ട് ചിത്രങ്ങള്‍

ശരവണന്‍ ഇരുക്ക ഭയമെന്ന എന്ന കോമഡി ചിത്രമായിരുന്നു ഉദയനിധി സ്റ്റാലിന്റേതായി ഒടുവില്‍ റിലീസായ ചിത്രം. മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് പിന്നാലെ രണ്ട് ചിത്രങ്ങളാണ് ഉദയനിധിക്ക് റിലീസ് കാത്തിരിക്കുന്നത്. പൊതുവാഗ എന്‍ മനസ് തങ്കം, എപ്പടി വെല്ലും എന്നീ ചിത്രങ്ങള്‍ അടുത്ത് തന്നെ തിയറ്ററിലേക്ക് എത്തും.

പ്രിയദര്‍ശനും ഒരു പിടി ചിത്രങ്ങള്‍

ഒപ്പം ഹിറ്റായതിന് പിന്നാലെ ഒരുപിടി ചിത്രങ്ങള്‍ പ്രിയന്റേതായി അണിയറിയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് അനൗദ്യോഗിക വിവരം. അക്ഷയ്കുമാര്‍ നായകനാകുന്ന ചിത്രവും ഒപ്പിത്തിന്റെ ഹിന്ദി റീമേക്കും പ്രിയദര്‍ശന്റെ പരിഗണനയിലുണ്ടായിരുന്നു. കൂടാതെ ശ്രീലങ്ക പശ്ചത്താലമായി പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തേക്കുറിച്ചും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ് കാണാം

പുതിയ ചിത്രത്തേക്കുറിച്ച് പറഞ്ഞുകൊണ്ടുള്ള ഉദയനിധി സ്റ്റാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

English summary
The project goes on the floors very soon. While the film's genre remains a mystery, it is however learnt it will be high on entertainment like most of Priyadarshan's films.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam