പ രഞ്ജിത്തിനോട് രജനി അപേക്ഷിച്ചത്; കേട്ടതും സംവിധായകന്‍ ഞെട്ടി

By Aswini

മദ്രാസ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ തന്റെ കഴിവ് തെളിയിച്ച സംവിധായകനാണ് പ രഞ്ജിത്ത്. അതുകൊണ്ട് തന്നെയാണ് രണ്ടാമത്തെ ചിത്രമൊരുക്കാന്‍ ഇന്ത്യയിലെ തന്നെ സൂപ്പര്‍സ്റ്റാര്‍സില്‍ ഒരാളായ രജനി കാന്തിന്റെ ഡേറ്റ് ലഭിച്ചത്.

കബലി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈയിലും പരിസരത്തുമൊക്കെയായി നടന്നുകൊണ്ടിരിയ്ക്കുകയാണ്. ഒരു സ്റ്റൈലിഷ് അധോലോക നായകനായിട്ടാണ് രജനികാന്ത് ചിത്രത്തിലെത്തുന്നത്.

rajinikan-ranjith

ഷൂട്ടിങിനിടെ സൂപ്പര്‍സ്റ്റാര്‍ സംവിധായകന്റെ അടുത്ത് വന്ന് ഒരു കാര്യം അപേക്ഷിച്ചു. വിനയപൂര്‍വ്വമുള്ള ആ ചോദ്യം തന്നെ ആദ്യത്തെ ഞെട്ടലാണ്. രജനി ചോദിച്ച ചോദ്യം കേട്ടാല്‍ പിന്നെയും ഞെട്ടും.

ചെയ്യുന്ന സിനിമയുമായി ഒരുപാട് അടുക്കാന്‍ ശ്രമിയ്ക്കുന്ന രജനി ചോദിച്ചത്; 'എനിക്ക് ഷൂട്ടിങില്ല, എങ്കിലും സെറ്റില്‍ ഇരിക്കാന്‍ അനുവാദം നല്‍കാമോ' എന്നാണ്. ചോദ്യം തീരുന്നതിന് മുമ്പേ സംവിധായകന്‍ സമ്മതിയ്ക്കുകയും ചെയ്തത്രെ. അതാണ് രജനികാന്ത്!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X