»   » സാമ്പത്തികമായി പറ്റിച്ചു, ആത്മാഭിമാനം മുറിപ്പെട്ടപ്പോഴാണ് കമലുമായി പിരിഞ്ഞത് എന്ന് ഗൗതമി

സാമ്പത്തികമായി പറ്റിച്ചു, ആത്മാഭിമാനം മുറിപ്പെട്ടപ്പോഴാണ് കമലുമായി പിരിഞ്ഞത് എന്ന് ഗൗതമി

Posted By: Aswini P
Subscribe to Filmibeat Malayalam

കമല്‍ ഹസന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചാണ് ഇപ്പോള്‍ തമിഴകം സംസാരിക്കുന്നത്. മുന്‍ ജീവിത പങ്കാളി ഗൗതമിയാണ് കമലിന്റെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നില്‍ എന്ന് ചില കിംവദന്തികളുണ്ടായിരുന്നു. ആ കിംവദന്തികള്‍ നിഷേധിച്ച്, കമലിനെതിരെ കടുത്ത ആരോപണങ്ങളുമായി ഗൗതമി. ബ്ലോഗ് പോസ്റ്റിലൂടെയാണ് ഗൗതമിയുടെ പ്രതികരണം.

ആത്മാഭിമാനത്തിന് ക്ഷതമേറ്റതിനാലാണ് കമലുമായി വേര്‍പിരിഞ്ഞത് എന്ന് ഗൗതമി പറയുന്നു. പരസ്പരം ബഹുമാനവും ആത്മാര്‍ത്ഥതയും നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ആത്മാഭിമാനം കളിഞ്ഞ് ബന്ധം നിലനിര്‍ത്താന്‍ എനിക്ക് താത്പര്യമില്ല- ഗൗതമിയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം..

ഒരുമിച്ചായപ്പോള്‍

കമലിനൊപ്പം ജീവിതം തുടങ്ങിയതോടെ സിനിമാഭിനയം നിര്‍ത്തി. പിന്നീട് കമലിന്റെ നേതൃത്വത്തിലുള്ള നിര്‍മാണക്കമ്പനിയായ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മിച്ച സിനിമകള്‍ക്കുവേണ്ടിയും മറ്റ് നിര്‍മാണക്കമ്പനികള്‍ക്കുവേണ്ടിയും കമല്‍ അഭിനയിച്ച സിനിമകളിലും വസ്ത്രാലങ്കാരം ചെയ്തു.

സാമ്പത്തിക നഷ്ടം

എന്നാല്‍ ഒന്നിനും പ്രതിഫലം ലഭിച്ചില്ല. ബന്ധം അവസാനിപ്പിച്ചതിനുശേഷം പലതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഇനിയും വലിയൊരു തുക കിട്ടാനുണ്ടെന്നും തന്നെ സാമ്പത്തികമായി കബളിപ്പിക്കുകയായിരുന്നു എന്നും ഗൗതമി പറഞ്ഞു.

കാരണം ശ്രുതിയല്ല

കമലിന്റെ മകള്‍ ശ്രുതിഹാസനാണ് ബന്ധം തകരാനുള്ള കാരണമെന്ന അഭ്യൂഹം ഗൗതമി നിഷേധിച്ചു. കമലിന്റെ മക്കളായ ശ്രുതിയും അക്ഷരയും താന്‍ കണ്ടിട്ടുള്ള ഏറ്റവും നല്ല പെണ്‍കുട്ടികളാണ്. ശ്രുതിക്കോ മൂന്നാമതൊരാള്‍ക്കോ ഞങ്ങളുടെ ബന്ധം തകര്‍ന്നതില്‍ പങ്കില്ല.

ആ അവസ്ഥയില്‍ കമല്‍ മാത്രമല്ല

അര്‍ബുദത്തെ അതിജീവിക്കാന്‍ സാധിച്ചത് കമലിന്റെ സ്‌നേഹവും പരിചരണവും കൊണ്ട് മാത്രമാണെന്ന റിപ്പോര്‍ട്ടുകളും ഗൗതമി ശരിവയ്ക്കുന്നില്ല. കുടുംബത്തിന്റെയും ബന്ധുക്കളുടെയും പിന്തുണകൊണ്ടാണ് താന്‍ അവസ്ഥ മറികടന്നത് എന്ന് ഗൗതമി വ്യക്തമാക്കി.

ഗൗതമിയും കമലും

പതിമൂന്ന് വര്‍ഷമായി ഒരുമിച്ച് കഴിഞ്ഞിരുന്ന കമലും ഗൗതമിയും വിവാഹം കഴിച്ചിരുന്നില്ല. 2016 ഒക്ടോബറിലാണ് ഇരുവരും പിരിഞ്ഞത്. ബന്ധം അവസാനിപ്പിച്ച കാര്യം ട്വിറ്ററിലൂടെ ഗൗതമി തന്നെയാണ് അറിയിച്ചത്

ഇപ്പോള്‍ വിഷയം

കമല്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതോടെ എ ഐ എ ഡി എം കെ നേതാക്കളാണ് കമലും ഗൗതമിയും തമ്മില്‍ ഇപ്പോഴും ബന്ധമുണ്ടെന്നും കമലിന്റെ പാര്‍ട്ടിക്ക് പണമെത്തുന്നത് ഗൗതമി വഴിയാണെന്നും ആരോപിച്ചത്. ഇത് നിഷേധിച്ചാണ് ഗൗതമി ഇത്രയും കാര്യങ്ങള്‍ പറഞ്ഞത്

ലളിത ചേച്ചിക്ക് അറിയാമായിരുന്നു! ജീവിതത്തിൽ മറക്കാൻ കഴിയില്ല, ദേവരാഗം സെറ്റിലുണ്ടായ സംഭവം....

ശ്രീദേവിയുടെ മരണ കാരണം സൗന്ദര്യ സംരക്ഷണം കൂടി പോയിട്ട്! രൂക്ഷ വിമര്‍ശനവുമായി ഏക്ത കപൂര്‍!!

സംസ്ഥാന അവാര്‍ഡിനുള്ള മത്സരം കടുക്കുന്നു, ദിലീപുണ്ട്, ഫഹദുണ്ട്, പാര്‍വതിയും മഞ്ജുവുമുണ്ട്, കാണൂ!

English summary
Gautami distances herself from former partner Kamal Haasan, talks about ‘unrelenting torment’

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam