»   » വരാനിരിക്കുന്നത് സൂര്യയുടെ സമയം, താനെ സേര്‍ന്ത കൂട്ടത്തിന് ശേഷമുള്ള നാല് ചിത്രങ്ങള്‍ ഏതൊക്കെയാണ്?

വരാനിരിക്കുന്നത് സൂര്യയുടെ സമയം, താനെ സേര്‍ന്ത കൂട്ടത്തിന് ശേഷമുള്ള നാല് ചിത്രങ്ങള്‍ ഏതൊക്കെയാണ്?

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യയുടെ സ്വന്തം താരപുത്രനാണ് സൂര്യ. തമിഴകത്ത് മാത്രമല്ല കേരളത്തിലും മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിക്കുന്നത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ താനെ സേര്‍ന്ത കുട്ടത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമയെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ ഈ സിനിമ ചെയ്യണമെന്നായിരുന്നു സംവിധായകന്‍ ഹരിയും അനുജന്‍ കാര്‍ത്തിയും സൂര്യയോട് ആവശ്യപ്പെട്ടത്. എന്നാല്‍ കഥ കേട്ടതിന് ശേഷം അക്കാര്യത്തെക്കുറിച്ച് തീരുമാനിക്കാമെന്നായിരുന്നു താരത്തിന്റെ മറുപടി.

സിനിമയില്‍ അഭിനയിക്കണമെങ്കില്‍ സീരിയല്‍ ഉപേക്ഷിക്കാന്‍ പറഞ്ഞു, പ്രശസ്ത താരത്തിന്‍റെ വെളിപ്പെടുത്തല്‍

വിഘ്‌നേഷ് ശിവന്‍ കഥ പറഞ്ഞപ്പോഴും താരത്തിന് സംശയമായിരുന്നു. ഇത് താന്‍ ചെയ്താല്‍ ശരിയവുമോയെന്നുള്ള സംശയം സൂര്യയെ അലട്ടിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇത്തരത്തിലൊരു കഥാപാത്ര തന്നെത്തേടിയെത്തിയതെന്ന് താരം വ്യക്തമാക്കിയിരുന്നു. ആശങ്കയോടെയാണ് തുടങ്ങിയതെങ്കിലും റിലീസിന് ശേഷം ആശങ്കപ്പെടേണ്ടതില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.

കീര്‍ത്തിയോടൊപ്പം അഭിനയിച്ചു

വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത താനെ സേര്‍ന്ത കൂട്ടത്തില്‍ കീര്‍ത്തി സുരേഷാണ് നായികയായി എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ജനുവരി 12നായിരുന്നു ചിത്രം റിലീസ് ചെയ്തത്.

വരാനിരിക്കുന്ന ചിത്രങ്ങള്‍

പൊങ്കല്‍ റിലീസായെത്തിയ സിനിമ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങിനിടയിലാണ് വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ച് സൂര്യ വ്യക്തമാക്കിയത്.

നാല് സിനിമകളാണ് ലിസ്റ്റിലുള്ളത്

അയന്‍, മാട്രാന്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യയാണ് നായകനായെത്തുന്നത്. താരം തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. അടുത്തതായി ചെയ്യുന്ന നാല് സിനിമകളെക്കുറിച്ചാണ് താരം വിശദീകരിച്ചത്.

വിക്രം കുമാറിന്റെ സിനിമ

24ന് ശേഷം വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയിലുെ സൂര്യ അഭിനയിക്കുന്നുണ്ട്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താരം പുറത്തുവിട്ടിട്ടില്ല.

ഹരിയുമായി വീണ്ടും ഒന്നിക്കുന്നു

അതിനിടയില്‍ സൂര്യയും ഹരിയും വീണ്ടും ഒരുമിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൂന്നാം ഭാഗത്തിന്റെ വിജയത്തെ അനുസരിച്ചായിരിക്കും അടുത്ത ഭാഗത്തെക്കുറിച്ച് ചിന്തിക്കുന്നതെന്നായിരുന്നു നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയത്. സിങ്കം 3 യ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സിങ്കം സീരീസില്‍ നിന്നും നാലാമതൊരു സിനിമ കൂടി പുറത്തിറങ്ങുമോയെന്നറിയാനായുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

അടുത്തതായി അഭിനയിക്കുന്നത്

താനാ സേര്‍ന്ത കൂട്ടതിന് ശേഷം ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് താരം അഭിനയിക്കുന്നത്. ചിത്രത്തിന്റെ പൂജാ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

English summary
Upcoming project of Surya.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam