»   » ബ്രഹ്മാണ്ഡചിത്രങ്ങളുടെ റിലീസ് കാത്ത് കോളിവുഡ്

ബ്രഹ്മാണ്ഡചിത്രങ്ങളുടെ റിലീസ് കാത്ത് കോളിവുഡ്

Posted By:
Subscribe to Filmibeat Malayalam

തമിഴ് സിനിമയുടെ വസന്തകാലം തന്നെയാണ് 2013. ഒന്നിന് പിറകെ മറ്റൊന്നായി മെഗാബജറ്റ് സിനിമകളുടെ ഘോഷയാത്രയാണ് ഇനി കോളിവുഡില്‍ നടക്കുക. കണ്ട സിനിമയെക്കാള്‍ കാണാന്‍ പോകുന്ന പൂരത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. മികച്ച എല്ലാ നടന്മാര്‍ക്കും ഈ വര്‍ഷം ഒരു മെഗാബജറ്റ് ചിത്രം ഉണ്ടെന്ന് ചുരുക്കം. സൂര്യയുടെ സിംഗ്ം ആദ്യവാരം തന്നെ സൂപ്പര്‍ ഹിറ്റ് ആയിരിക്കുന്നു.

തമിഴില്‍ ഇനി തീ പാറുന്ന സിനിമാ പോരാട്ടമാണ് നടക്കുക. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്, ഉലകനായകന്‍ കമല്‍ ഹാസന്‍, തല അജിത്ത്, ഇളയദളപതി വിജയ്, വിക്രം, ധനുഷ് എന്നിവരുടെ ചിത്രങ്ങളുടെ നീണ്ട നിരയാണ് ഈ വര്‍ഷം ഉള്ളത്. പല ചിത്രങ്ങളുടെയും റിലീസ് ദിനം തീരുമാനിച്ച് കഴിഞ്ഞു. കോളിവുഡ് താരങ്ങള്‍ക്ക് പുറമെ കിംഗ് ഖാനും ഇത്തവണ തമിഴ്‌നാട്ടില്‍ സിനിമാ അങ്കത്തിനിറങ്ങുന്നു. ഷാരൂഖ് ഖാന്റെ ചെന്നൈ എക്‌സ്പ്രസ് ഈദിന് തീയേറ്ററുകളില്‍ എത്തും.

ഈ വര്‍ഷം അവസാനം രജനീകാന്തിന്റെ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രം കൊച്ചടിയാന്‍ തീയേറ്ററുകളില്‍ എത്തും. ഉലകനായകന്‍ തന്റെ വിശ്വരൂപത്തിന്റെ രണ്ടാം പതിപ്പായ വിശ്വരൂപം 2 ന്റെ പണിപ്പുരയിലാണ്.

തമിഴിലെ പുത്തന്‍പടങ്ങളുടെ വിശേഷം

2010 ല്‍ പുറത്തിറങ്ങിയ സൂര്യയുടെ സിങ്കത്തിന്റെ രണ്ടാം പതിപ്പ്. ലോകമെമ്പാടും ഈ സിംഹത്തിന്റെ അലര്‍ച്ച മാറ്റൊലി കൊള്ളുന്നു. പ്രദര്‍ശനത്തിന്റെ ആദ്യവാരം തന്നെ ചിത്രം സൂപ്പര്‍ ഹിറ്റ്!

തമിഴിലെ പുത്തന്‍പടങ്ങളുടെ വിശേഷം

2010 ലെ എന്തിരനുശേഷം സൂപ്പര്‍ സ്റ്റാര്‍ രജനിക്ക് ഇത് ഇടവേളയുടെ കാലം. മടങ്ങി വരവ് തന്റെ ബ്രഹ്മാണ്ഡചിത്രമായ കൊച്ചടിയാനിലൂടെ. പടയപ്പ, മുത്തു എന്നീ സൂപ്പര്‍ ഹിറ്റ് രജനീ ചിത്രങ്ങളുടെ സംവിധായകനായ കെഎസ് രവികുമാര്‍ ആണ് കൊച്ചടിയാന്‍ ഒരുക്കുന്നത്. ശരത് കുമാര്‍, ദീപികാ പദുകോണ്‍, ശോഭന, ജാക്കി ഷരോഫ്, വിജയകുമാര്‍, നാസര്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

തമിഴിലെ പുത്തന്‍പടങ്ങളുടെ വിശേഷം

വിവാദ സിനിമയായ വിശ്വരൂപത്തിനുശേഷം അതിന്റെ രണ്ടാം പതിപ്പായ വിശ്വരൂപം 2 മായി ഉലകനായകന്‍ എത്തുന്നു. ആഗസ്റ്റില്‍ ചിത്രം തീയേറ്ററുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.കമല്‍ഹാസന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും.

തമിഴിലെ പുത്തന്‍പടങ്ങളുടെ വിശേഷം

2012 ലെ ബില്ലയുടെ പരാജയത്തിന് ശേഷം അജിത്ത്, വിഷ്ണു വര്‍ദ്ധനുമായി വീണ്ടും കൈകോര്‍ക്കുന്നു. ബില്ലയ്ക്ക് ശേഷം അജിത്ത്, വിഷ്ണു, നയന്‍താര കൂട്ടുകെട്ടില്‍ പുതിയ ചിത്രം 2013 ല്‍ പുറത്തിറങ്ങും. ഇത് വരെയും പേരിടാത്ത ചിത്രത്തിന് ആരാധകര്‍ 'തല 53' എന്നാണ് പേരിട്ടിരിക്കുന്നത്.

തമിഴിലെ പുത്തന്‍പടങ്ങളുടെ വിശേഷം

ശങ്കറും വിക്രമും വെള്ളിത്തിരയില്‍ തീര്‍ത്ത അന്യന്‍ മാജിക് വീണ്ടും ആവര്‍ത്തിക്കുന്നു. ഈ കൂട്ടുകെട്ടിന്റെ പുതിയ ചിത്രമാണ് ഐ. അമി ജാക്‌സണ്‍, സുരേഷ് ഗോപി, ഉപേന്‍ പട്ടേല്‍, സന്താനം എന്നിവര്‍ ചിത്രത്തില്‍ അഭിയിക്കുന്നു.

തമിഴിലെ പുത്തന്‍പടങ്ങളുടെ വിശേഷം

ബോളിവുഡിനുശേഷം വീണ്ടും കോളിവുഡിലേക്ക്. ധനുഷിന്റെ മാര്യാന്‍ ജൂലൈ മൂന്നാം വാരം തീയേറ്റുകളിലെത്തും. ധനുഷിനെക്കൂടാത പാര്‍വ്വതി മേനോനും സലീംകുമാറും പ്രധാന വേഷത്തില്‍ എത്തുന്നു.

തമിഴിലെ പുത്തന്‍പടങ്ങളുടെ വിശേഷം

മുംബൈ അധോലോകത്തിന്റെ കഥപറയുന്ന ചിത്രമാണ് തലൈവ. ഹാജി മസ്താന്‍ എന്നാണ് വിജയുടെ കഥാപാത്രത്തിന്റെ പേര്.

തമിഴിലെ പുത്തന്‍പടങ്ങളുടെ വിശേഷം

ഈദിനാണ് ചെന്നൈ എക്‌സ്പ്രസ് തീയേറ്ററുകളില്‍ എത്തുക. വിജയുടെ തലൈവയുമായി ചിത്രത്തിന് മത്സരിക്കേണ്ടി വരും. ആഗസ്റ്റ് ആദ്യവാരം ചിത്രങ്ങള്‍ തീയേറ്ററിലെത്തും.

English summary
From the Enthiran in 2010, it has become a long gap for Super Star. In November 2013 the movie is expected to release, Rajani is working with the K S Ravikumar with whom he has given the super hit movies like Muthu and Padeyappa.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam