»   » വാലിബ രാജ നായിക വിശാഖ സിങ് വിവാഹിതയാകുന്നു, വരന്‍?

വാലിബ രാജ നായിക വിശാഖ സിങ് വിവാഹിതയാകുന്നു, വരന്‍?

Posted By:
Subscribe to Filmibeat Malayalam

വാലിബ രാജ നായിക വിശാഖ സിങ് വിവാഹിതയാകുന്നു. വിക്രാന്ത റാവുവാണ് വരന്‍. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വീട്ടുക്കാരുടെ സമ്മതത്തോടെ വിവാഹിതരാകുന്നത്.

കഴിഞ്ഞ ദിവസം നടി തന്റെ ഫേസ്ബുക്ക് പേജിലൂടെ വിക്രന്തിന് ജന്മദിനാശംസകള്‍ നേര്‍ന്നുക്കൊണ്ടായിരുന്നു ഈ സന്തോഷ വാര്‍ത്ത ആരാധകര്‍ക്കായി പങ്കു വച്ചത്. വിശാഖയുടെ സഹോദരന്റെ സുഹൃത്ത് കൂടിയാണ് വിക്രാന്ത്. ഇരുകുടുംബങ്ങളും തമ്മില്‍ 14 വര്‍ഷത്തെ പരിചയമുണ്ടെന്നും നടി പറയുന്നു.

എയര്‍ലൈന്‍സ് കമ്പിനിയിലെ മാര്‍ക്കറ്റിങ് തലവനായിരുന്നു വിക്രാന്ത്. ഇപ്പോള്‍ റോമിലാണ് ജോലി ചെയ്യുന്നത്. അടുത്ത വര്‍ഷം വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

vishakha-singh-wedding

2007ല്‍ പുറത്തിറങ്ങി ഗ്നാപകം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ എത്തിയത്. തുടര്‍ന്ന് തമിഴ്, കന്നട, ഹിന്ദിയിലുമായി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. സായി ഗോകുല്‍ രാമനാഥ് സംവിധാനം ചെയ്ത വാലിബ രാജ എന്ന ചിത്രത്തിലാണ് നടി ഒടുവിലായി അഭിനയിച്ചത്.

ഭയം ഒരു പയനം എന്ന ചിത്രത്തിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുകയാണ്. കൂടാതെ മലയാളത്തില്‍ രാജേഷ് പിള്ളയുടെ മോട്ടോര്‍ സൈക്കിളിലും വിശാഖയായിരുന്നു നായിക. നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ചിത്രത്തിലെ നായകന്മാര്‍.

-
-
-
-
-
-
-
-
-
-
-
English summary
Vaaliba Raja' Actress Vishakha Singh To Enter Wedlock Next Year!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam