»   » 2വര്‍ഷത്തെ ഇവവേളയ്ക്ക് ശേഷം വടിവേലു വീണ്ടും

2വര്‍ഷത്തെ ഇവവേളയ്ക്ക് ശേഷം വടിവേലു വീണ്ടും

Posted By:
Subscribe to Filmibeat Malayalam

തമിഴകത്തെ നിര്‍ത്താതെ ചിരിപ്പിച്ചിരുന്ന വടിവേലു കഴിഞ്ഞ രണ്ട് വര്‍ഷമായി സിനിമയില്‍ സജീവമല്ല. കാരണം തിരക്കി പോയവര്‍ പല കെട്ടുകഥകളും മെനഞ്ഞു. യഥാര്‍ഥത്തില്‍ തമിഴക രാഷ്ട്രീയത്തില്‍ ഇടപെട്ടതായിരുന്നു വടിവേലുവിന് പറ്റിയ അബദ്ധം. അബദ്ധം തിരിത്തിയും കെട്ടുകഥകള്‍ക്ക് മറുപടിയായും വടിവേലും നായകവേഷത്തിലൂടെ തന്നെ സിനിമയിലേക്ക് തിരിച്ചു വരുന്നു.

യുവരാജ് സംവിധാനം ചെയ്യുന്ന 'ജഗ്ഗജല പൂജബല' എന്ന ചിത്രത്തിലൂടെ തെന്നാലി രാമന്റെ വേഷത്തിലാണ് തിരിച്ചുവരവ്. കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പില്‍ വിജയകാന്തിനെ പ്രതികൂലിച്ച് സംസാരിച്ചതാണ് വടിവേലുവിന് തിരിച്ചടിയായത്. വിജയാകാന്ത് ജയിക്കുകയും ജയലളിത സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്തതോടെ വടിവേലുവിന്റെ കഷ്ടകാലം തുടങ്ങിയിരുന്നു.

Vadivelu

ഹാസ്യത്തിന് മേമ്പൊടി ചേര്‍ക്കാന്‍ വടിവേലു ഇല്ലാതായതോടെ സിനിമയും അപൂര്‍ണമായി അനുഭവപ്പെട്ടുതുടങ്ങി. ഇതിനിടയില്‍ നടനെ തിരിച്ചുകൊണ്ടു വരാന്‍ പല സംവിധായകരും ശ്രമിച്ചു. പക്ഷേ അത്തരം ചര്‍ച്ചകള്‍ക്ക് പോലും പിന്നീട് അവസരമുണ്ടായില്ല.

പിന്നെ വടിവേലു തീരുമാനിക്കുകയായിരുന്നു, ഇനി ഒരു തിരിച്ചുവരവുണ്ടാകുമ്പോള്‍ അത് ശക്തമായ വേഷത്തിലൂടെയായിരിക്കണമെന്ന്. അങ്ങനെയാണ് നായകവേഷത്തിലൂടെയുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ചത്. ചിത്രത്തില്‍ വടിവേലുവിന്റെ നായികയായെത്തുന്നത് മീനാക്ഷി ദീക്ഷിത്താണ്. മറുപടിയും ഒരു കാതല്‍ എന്ന ചിത്രമാണ് ഒടുവില്‍ ചെയ്തത്.

English summary
A wave of cheers will fill all Vadivelu’s fans as he is making a comeback with Yuvaraj’s directorial Jaggajala Pujabala Tenaliraman.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam