»   » വടിവേലു സിനിമയിലേക്ക് മടങ്ങിയെത്തുന്നുവോ ??

വടിവേലു സിനിമയിലേക്ക് മടങ്ങിയെത്തുന്നുവോ ??

Posted By:
Subscribe to Filmibeat Malayalam

സിനിമയിലേക്ക് മടങ്ങി വരവിനൊരുങ്ങി വടിവേലു. നീണ്ട ഇടവേളക്ക് ശേഷമാണ് വടിവേലു സിനിമ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നത്. താരത്തിന്റെ സിനിമ ജീവിതത്തിന്റെ രണ്ടാം ഇന്നിംങ്‌സാണ്.

തമിഴ് സിനിമയില്‍ കോമഡിയനായിരുന്ന വടിവേലു വിജയ് നായകനായി എത്തുന്ന വിജയ് 61 എന്ന സിനിമയിലാണ് വീണ്ടും അഭിനയിക്കുന്നത്.

vadivelu-return-

അറ്റ്‌ലേ ആണ് ചിത്രത്തിന്റെ സംവിധായകന്‍. വിജയ്, സാമന്ത, കാജോല്‍ അഗര്‍വാള്‍, നിത്യ മേനോന്‍, എസ് ജെ സൂര്യ, വടിവേലു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഈ വര്‍ഷം തന്നെ ചിത്രം റിലീസ് ചെയ്യാനാണ് തയ്യാറാക്കുന്നത്.

ഇതിന് മുമ്പ് വടിവേലു വിജയുടെ തന്നെ 'തെറി'യില്‍ അഭിനയിക്കാന്‍ നോക്കിയിരുന്നെങ്കിലും സാധിച്ചിരുന്നില്ല. അതിന് ശേഷമാണ് പുതിയ സിനിമയിലേക്ക് എത്തുന്നത്. വിജയും വടിവേലും ഇതിന് മുമ്പും നിരവധി സിനിമകളില്‍ ഒന്നിച്ചെത്തിയിരുന്നു.

English summary
Vadivelu, who made a comeback as a comedian in Vishal's Kaththi Sandai, is set to rock again in his second innings..
Please Wait while comments are loading...

Malayalam Photos

Go to : More Photos