For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രഭുദേവയ്‌ക്കൊപ്പം താമസിച്ച നയന്‍താര മോശക്കാരിയല്ലേ? വിവാദ പരാമര്‍ശത്തിന് വനിത വിജയകുമാറിന് പൊങ്കാല

  |

  വിവാഹത്തോടെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട് ചില താരങ്ങള്‍. പ്രണയവും വിവാഹവും വിവാഹമോചനങ്ങളുമൊക്കെ എന്നും വാര്‍ത്തയാവാറുമുണ്ട്. സ്‌ക്രീനിലെ അഭിനയത്തിന് പുറമെ താരങ്ങളുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളറിയാനായും ആരാധകര്‍ കാത്തിരിക്കാറുണ്ട്. അഭിനേത്രിയായ വനിത വിജയകുമാറിന്റെ മൂന്നാം വിവാഹമായിരുന്നു അടുത്തിടെ നടന്നത്. നടന്‍ വിജയകുമാറിന്റെ മകളായ വനിത ബിഗ് ബോസ് ഷോയിലും പങ്കെടുത്തിരുന്നു. ഇതിന് ശേഷമായാണ് താരത്തെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ അറിഞ്ഞത്.

  ഹോളിവുഡ് സിനിമകളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള പീറ്റര്‍ പോളിനെയായിരുന്നു വനിത മൂന്നാമതായി വിവാഹം ചെയ്തത്. നിയമപരമായി വിവാഹമോചനം നേടാതെയാണ് പീറ്റര്‍ പോള്‍ വനിതയെ വിവാഹം ചെയ്തത് എന്നാരോപിച്ച് മുന്‍ഭാര്യയായ എലിസബത്ത് ഹെലന്‍ എത്തിയത്. വിവാഹവിവാദം അരങ്ങ് തകര്‍ക്കുന്നതിനിടയിലായിരുന്നു വനിതയ്‌ക്കെതിരെ നയന്‍താരയുടെ ആരാധകര്‍ തിരിഞ്ഞത്. പ്രഭുദേവയ്‌ക്കൊപ്പം താമസിച്ച നയന്‍താരയും മോശക്കാരിയല്ലേയെന്നായിരുന്നു താരം ചോദിച്ചത്.

  നയന്‍താരയും മോശം സ്ത്രീ

  നയന്‍താരയും മോശം സ്ത്രീ

  ലക്ഷ്മി നാരയണനെയും കസ്തൂരി ശങ്കറിനെയും ടാഗ് ചെയ്തായിരുന്നു വനിത വിജയകുമാര്‍ വിവാദ പരാമര്‍ശം നടത്തിയത്. അങ്ങനെയെങ്കില്‍ പ്രഭു ദേവയ്‌ക്കൊപ്പം താമസിച്ചിരുന്നപ്പോള്‍ നയന്‍താരയും മോശം സ്ത്രീ, അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് കുട്ടികളുടെ അമ്മയായ റംലത്ത് കോടതിയിലും മാധ്യമങ്ങള്‍ക്ക് മുമ്പിലും എത്തിയപ്പോള്‍ നിങ്ങള്‍ എന്തുകൊണ്ട് ശബ്ദിച്ചില്ല" എന്നായിരുന്നു വനിത ട്വീറ്റ് ചെയ്തത്. നിമിഷനേരം കൊണ്ടാണ് ട്വീറ്റ് വൈറലായി മാറിയത്. താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളുന്നയിച്ച് ലേഡി സൂപ്പര്‍ സ്റ്റാറിന്‍റെ ആരാധകര്‍ എത്തുകയായിരുന്നു.

  ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിച്ചു

  ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിച്ചു

  അനാവശ്യമായി നയന്‍താരയെ വലിച്ചിഴച്ചതിന് താരത്തിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് ആരാധകര്‍ രംഗത്തെത്തിയത്. നിങ്ങളുടെ വ്യക്തിപരമായ വിഷയത്തിലേക്ക് നയന്‍താരയെ വലിച്ചഴച്ചത് എന്തിനാണെന്നായിരുന്നു മിക്കവരും ചോദിച്ചത്. ലേഡി സൂപ്പര്‍ സ്റ്റാറിനെക്കുറിച്ച്പറഞ്ഞാല്‍ വിവരം അറിയുമെന്നുമുള്ള കമന്‍റുകളുമുണ്ടായിരുന്നു. സംഭവം വന്‍വിവാദമായി മാറിയതോടെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയായിരുന്നു വനിത.

  ലക്ഷ്മി രാമകൃഷ്ണനെതിരെ

  ലക്ഷ്മി രാമകൃഷ്ണനെതിരെ

  രണ്ടുപേർക്കിടയിൽ നടന്ന സ്വകാര്യമായ ഒരു പ്രശ്നത്തിൽ പുറത്തു നിന്നുള്ള ഒരാൾക്ക് തോന്നിയതെന്തും പറയാമെന്നാണോ ? എന്താണ് നിങ്ങളുടെ പ്രശ്നം. നിങ്ങളൊരു ജഡ്ജിയാണോ? എവിടുത്തെ ജഡ്ജിയാണ്. വിവാഹപ്രശ്നങ്ങളിൽ ഇടപെടാൻ നിങ്ങൾക്കെന്ത് യോഗ്യതയാണ് ഉള്ളത്? ചാനലിൽ വന്നിരുന്ന് നിഷ്കളങ്കരായ ജനങ്ങളുടെ സ്വകാര്യ പ്രശ്നങ്ങളിൽ ഇടപെട്ട് അവരുടെ ജീവിതം നശിപ്പിക്കുന്നു. പൈസയ്ക്കു വേണ്ടി ഒരു കുടുംബത്തെയും തകർക്കരുതെന്നായിരുന്നു വനിത പറഞ്ഞത്.

  Recommended Video

  Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam
  അവതാരകന്‍റെ ക്ഷണം

  അവതാരകന്‍റെ ക്ഷണം

  അവതാരകൻ ക്ഷണിച്ചതുകൊണ്ടാണ് താൻ അഭിമുഖത്തിന് തയ്യാറായതെന്നും, മാന്യമല്ലാതെ സംസാരിക്കുന്നിടത്ത് ഇരിക്കാൻ തനിക്ക് താത്പര്യം ഇല്ലെന്നും ലക്ഷ്മി പറഞ്ഞു. എന്നാൽ അവതാരകന്റെ ചോദ്യത്തിന് മറുപടി പറയാനല്ല, മറിച്ച് ലക്ഷ്മിയോട് രണ്ട് പറയാനാണ് താൻ വന്നതെന്ന് വനിതയും തിരിച്ചടിച്ചു. അസഭ്യ വർഷം കൂടിയതോടെ ഈ സംഭാഷണം തുടരാൻ താത്പര്യമില്ലെന്ന് പറഞ്ഞ് ലക്ഷ്മി രാമകൃഷ്ണൻ ഫോൺ കട്ട് ചെയ്ത് പോവുകയായിരുന്നു.

  വിവാഹിതനായിരുന്നു?

  വിവാഹിതനായിരുന്നു?

  വിവാഹവാർത്ത ഇപ്പോഴാണ് കണ്ടത്. മുൻപ് തന്നെ വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനുമായ ആൾ വിവാഹമോചിതനല്ല! ഞെട്ടിപ്പോയി. എന്തിനാണ് പ്രതികരിക്കാൻ അയാളുടെ ആദ്യഭാര്യ ഇത്രനാൾ കാത്തിരുന്നത്, അവർക്കത് തടയാമായിരുന്നില്ലേ?" എന്നായിരുന്നു ലക്ഷ്മിയുടെ ട്വീറ്റ്. തന്റെ കാര്യം നോക്കാൻ തനിക്കറിയാമെന്നായിരുന്നു ലക്ഷ്മിക്ക് വനിതയുടെ മറുപടി.

  നേരത്തെ നല്‍കിയ മറുപടി

  നേരത്തെ നല്‍കിയ മറുപടി

  രണ്ട് ആളുകൾ വേർപിരിയുകയോ വിവാഹമോചനം നേടുകയോ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? നിങ്ങൾ‌ അതിൽ‌ പങ്കാളിയല്ലാത്തിടത്തോളം ഇടപെടേണ്ടത് നിങ്ങളുടെ ബിസിനസ്സല്ല. അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഞാനും ഇടപെടുന്നില്ല. നിങ്ങൾ നിങ്ങളുടെ കാര്യം നോക്കുക, നിങ്ങളറിയാത്ത ഒരാളെ കുറിച്ച് ആശങ്കപെടാതിരുന്നൂടേയെന്നുമായിരുന്നു വനിത നേരത്തെ ലക്ഷ്മി രാമകൃഷ്ണനോട് പറഞ്ഞത്.

  English summary
  Vanitha Vijayakumar's question about Nayanthara-Prabhu Deva relationship went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X