twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സര്‍ക്കാരിലെ വിവാദ രംഗങ്ങള്‍ നീക്കിയതിനെതിരെ ആഞ്ഞടിച്ച് വരലക്ഷ്മി! ട്വീറ്റ് വൈറലാവുന്നു! കാണൂ!

    |

    Recommended Video

    സര്‍ക്കാരിലെ വിവാദ രംഗങ്ങള്‍ നീക്കിയതിനെതിരെ താരങ്ങൾ

    തെന്നിന്ത്യന്‍ സിനിമാലോകം ഒരുപോലെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു സര്‍ക്കാര്‍. റിലീസിന് മുന്‍പ് തന്നെ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്. വിജയ് യും കീര്‍ത്തി സുരേഷും നായികാനായകന്‍മാരായെത്തിയ ചിത്രത്തിനെതിരെ വ്യാപക വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നുവന്നിരുന്നു. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രത്തിലെ കുറച്ച് രംഗങ്ങള്‍ നീക്കിയിരുന്നു. റിലീസിന് ശേഷമുള്ള കത്രിക നീക്കത്തില്‍ അണിയറപ്രവര്‍ത്തകരും ആരാധകരും അതൃപ്തരായിരുന്നു. വരലക്ഷ്മി ശരത്കുമാര്‍, യോഗി ബാബു, രാധാരവി തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. എ ഐഡിഎംകെയായിരുന്നു ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ത്തി രംഗത്തെത്തിയത്.

    കണ്ണ് മാത്രമല്ല മനസ്സും നിറഞ്ഞു! ക്രെഡിറ്റ് മുഴുവനും അദ്ദേഹത്തിനാണെന്നും നിമിഷ സജയന്‍! വീഡിയോ കാണാം!കണ്ണ് മാത്രമല്ല മനസ്സും നിറഞ്ഞു! ക്രെഡിറ്റ് മുഴുവനും അദ്ദേഹത്തിനാണെന്നും നിമിഷ സജയന്‍! വീഡിയോ കാണാം!

    വിവാദങ്ങളുണ്ടാക്കിയ രംഗങ്ങള്‍ ഇതിനോടകം തന്നെ ചിത്രത്തില്‍ നിന്നും മാറ്റിയിട്ടുണ്ട്. വെള്ളിയാഴ്ച മാറ്റിനി മുതലാണ് പുതിയ പതിപ്പ് പ്രദര്‍ശിപ്പിച്ചത്. ദീപാവലി ദിനത്തിലായിരുന്നു ചിത്രമെത്തിയത്.തങ്ങളെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ ഉണ്ടെന്നാരോപിച്ചായിരുന്നു ചിത്രത്തിനെതിരെ പ്രതിഷേധിച്ചത്. കോമളവല്ലി എന്ന കഥാപാത്രത്തെയാണ് വരലക്ഷ്മി അവതരിപ്പിച്ചത്. ജയലളിതയുടെ യഥാര്‍ത്ഥ പേര് ഇതായിരുന്നുവെന്നാണ് എഐഡിഎംകെ ഉന്നയിച്ച പ്രധാന വിഷയം. കഥാപാത്രത്തിന്റെ പേര് മാറ്റുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചതോടെയായിരുന്നു ഈ വിവാദം അവസാനിച്ചത്.

    Tamil

    സിനിമയ്ക്ക് പി്ന്തുണ പ്രഖ്യാപിച്ച് നിരവധി താരങ്ങളെക്കിയിരുന്നു. വിശാലും രജനീകാന്തുമൊക്കെ സര്‍ക്കാരിനെ പിന്തുണച്ചിരുന്നു. പ്രക്ഷോഭക്കാരുടെ ഭീഷണിയെത്തുടര്‍ന്ന് സിനിമയിലെ രംഗങ്ങള്‍ നീക്കുന്നതിനോട് യോജിച്ച സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് വരലക്ഷ്മി. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള ഇത്തരം കടന്നുകയറ്റങ്ങളെ പോത്സാഹിപ്പിക്കരുതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ട്വീറ്റ് കാണാം.

    English summary
    varalaxmi support AR Murugadoss, see the tweet.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X