»   » തൃഷയുമായി വിവാഹ നിശ്ചയം നടന്ന വരുണ്‍ എന്തിന് ബിന്ധു മാധവിയ്‌ക്കൊപ്പം വിദേശ യാത്രനടത്തി, ഉത്തരമിതാ!

തൃഷയുമായി വിവാഹ നിശ്ചയം നടന്ന വരുണ്‍ എന്തിന് ബിന്ധു മാധവിയ്‌ക്കൊപ്പം വിദേശ യാത്രനടത്തി, ഉത്തരമിതാ!

Posted By: Rohini
Subscribe to Filmibeat Malayalam

ഇപ്പോള്‍ ഒരു വര്‍ഷം കഴിയുന്നു. തൃഷയുടെയും വരുണ്‍ മനിയന്റെയും വിവാഹ നിശ്ചയം നടന്നിട്ട്. പക്ഷെ വിവാഹം നടന്നില്ല. ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ വിളിച്ച് നടത്തിയ വിവാഹ നിശ്ചയത്തോടെ ആ ബന്ധം തെറ്റിപ്പിരിഞ്ഞു.

അത്രയും പ്രായം എനിക്കായിട്ടില്ല, നയന്‍താരയും തൃഷയും ചെയ്യുന്ന വേഷങ്ങളെ പരിഹസിച്ച് ഹന്‍സിക

വരുണുമായുള്ള ബ്രേക്കപ്പിന് ശേഷം തൃഷ ഇപ്പോള്‍ പൂര്‍ണമായും സിനിമയില്‍ ശ്രദ്ധകേന്ദ്രീകരിയ്ക്കുകയാണ്. അതിനിടയില്‍ വരുണ്‍ തെന്നിന്ത്യയിലെ മറ്റൊരു താര സുന്ദരിയെ വിവാഹം ചെയ്യാന്‍ പോകുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. വാര്‍ത്തയോട് വരുണ്‍ പ്രതികരിയ്ക്കുന്നു.

ബിന്ദു മാധവിയ്‌ക്കൊപ്പം

നടി ബിന്ദു മാധവിയും വരുണും പ്രണയത്തിലാണെന്നും ഇരുവരും ഉടന്‍ വിവാഹിതരാകുന്നു എന്നും പറഞ്ഞുകൊണ്ടാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ഇരുവരും ഒന്നിച്ച് നടത്തിയ ചില വിദേശ ഫോട്ടോകള്‍ക്കൊപ്പമാണ് വാര്‍ത്ത പ്രചരിച്ചത്.

ഫോട്ടോ ഇട്ടത് ബിന്ദു

ബിന്ദു മാധവി തന്നെയാണ് വരുണിനൊപ്പമുള്ള വിദേശ യാത്രയുടെ ഫോട്ടോകള്‍ തന്റെ ഫേസ്ബുക്ക് - ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ സംഭവം ഗോസിപ്പായി എന്ന് മനസ്സിലാക്കിയതോടെ നടി തന്നെ ഫോട്ടോ ഡിലീറ്റ് ചെയ്തു.

സത്യ കഥ ഇതാണ്

ഇപ്പോഴിതാ സംഭവത്തിന്റെ സത്യാവസ്ഥയുമായി വരുണ്‍ രംഗത്തെത്തിയിരിയ്ക്കുന്നു. അത് തങ്ങള്‍ മാത്രം ഒരുമിച്ച് നടത്തിയ വിദേശ യാത്രയല്ല എന്ന് വരുണ്‍ വ്യക്തമാക്കി. ഒരു മാസം മുന്‍പ് ഞാന്‍ മാലിദ്വീപിലേക്ക് ഒരു യാത്ര നടത്തിയിരുന്നു. കൂടെ എന്റെ ഒരുകൂട്ടം കൂട്ടുകാരുമുണ്ടായിരുന്നു. ആ ഗ്രൂപ്പില്‍ ബിന്ദുവും ഉണ്ടായിരുന്നു- വരുണ്‍ വ്യക്തമാക്കി.

വിവാഹ വാര്‍ത്ത

ബിന്ദു മാധവിയുമായുള്ള വിവാഹ വാര്‍ത്തകള്‍ തീര്‍ത്തും വാസ്തവവിരുദ്ധമാണെന്നും വരുണ്‍ പറഞ്ഞു. ബിന്ദു എന്റെ നല്ല സുഹൃത്ത് മാത്രമാണെന്നും വരുണ്‍ വ്യക്തമാക്കി.

English summary
Varun Manian answers if he is getting married to Bindu Madhavi !

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam