»   » പ്രണയവും പെണ്ണും ആര്യയെയും സന്താനത്തെയും തമ്മില്‍ തെറ്റിക്കുമോ?

പ്രണയവും പെണ്ണും ആര്യയെയും സന്താനത്തെയും തമ്മില്‍ തെറ്റിക്കുമോ?

Posted By:
Subscribe to Filmibeat Malayalam

ആര്യയും സന്താനവും മുഖ്യ കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് വാസുവും സരവണനും ഒന്ന പടിച്ചവങ്ക്. വാസുവായി സന്താനവും സരവണനായി ആര്യയും എത്തുന്ന ചിത്രത്തില്‍ തമന്നയും മുക്തയുമാണ് നായികമാര്‍.

സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ ഹാസ്യം നിറച്ച് പറയുന്നതാണ് വാസുവും സരവണനും ഒന്ന പടിച്ചവങ്ക് എന്ന ചിത്രത്തില്‍ എന്ന് വ്യക്തമാക്കുന്ന, ഒരുമിനിട്ട് 45 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ റിലീസ് ചെയ്തു.

vsop

എം രാജേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീരവ് ഷാ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് പാട്ടൊരുക്കുന്ന ഡി ഇമ്മാനാണ്. ആര്യയും പ്രസാദ് വി പൊട്ടുലൂരിയും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്. കരുണാകരന്‍, വിധുല്‍ലേഖ, സിദ്ധാര്‍ത്ഥ് വിപിന്‍, രേണുക, ബൃന്ദ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.

ആര്യയും സന്തനാവും ഒന്നിച്ചഭിനയിക്കുന്നത് ഇതാദ്യമല്ല. ബോസ് എന്‍കിറ ബാസ്‌കരന്‍, രാജ റാണി എന്നീ ചിത്രങ്ങളിലെ ഇരുവരുടെ കൂട്ടുകെട്ടും ഹിറ്റായിരുന്നു. ആര്യയുടെ 25 ആമത്തെ ചിത്രമെന്ന പ്രത്യേകതയും വാസുവും സരവണനും ഒന്നാ പഠിച്ചവങ്കയ്ക്കുണ്ട്.

English summary
Watch Vasuvum Saravananum Onna Padichavanga Official Trailer.Starring Arya, Tamannaah, Santhanam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam