»   » തമിഴ്‌നാട്ടിലെ പെരുമഴയത്തും വേതാളത്തിന്റെ പ്രക്ടനം ഗംഭീരം,ബോക്‌സ് ഓഫീസ് കളക്ഷന്‍

തമിഴ്‌നാട്ടിലെ പെരുമഴയത്തും വേതാളത്തിന്റെ പ്രക്ടനം ഗംഭീരം,ബോക്‌സ് ഓഫീസ് കളക്ഷന്‍

Posted By:
Subscribe to Filmibeat Malayalam

അടുത്തിടെ ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ വിജയ് യുടെ പുലി, വിക്രമിന്റെ പത്ത് എന്‍ട്രതുക്കുള്ളൈ എന്നീ ചിത്രങ്ങള്‍ നേരിട്ടത് വമ്പന്‍ പരാജയമായിരുന്നു. എന്നാല്‍ അതിന് ശേഷം എത്തിയ അജിത്തിന്റെ വേതാളം തിയേറ്ററുകളില്‍ തകര്‍ത്ത് മുന്നേറുകയാണ്. അതും തമിഴ്‌നാട്ടിലെ പെരുമഴയത്താണ് വേതാളത്തിന്റെ തകര്‍പ്പന്‍ വിജയം.

നവംബര്‍ 10നാണ് വേതാളം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ആദ്യ ദിവസം തന്നെ 16 കോടിയാണ് വേതാളം ബോക്‌സ് ഓഫീസില്‍ നേടിയത്. വിജയ് യുടെ കത്തി, രജനികാന്തിന്റെ ലിങ്ക, എന്നീ ചിത്രങ്ങളുടെ കളക്ഷന്‍ റെക്കോര്‍ഡുകളെ പോലും പിന്നിലാക്കിയാണ് വേതാളം മുന്നേറുന്നത്. ഇപ്പോഴിതാ വേതാളം റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ തമിഴ്‌നാട്ടില്‍ മാത്രമായി 50 കോടിയാണ് നേടിയത്. തുടര്‍ന്ന് കാണൂ..

വേതാളം തകര്‍ക്കുന്നു, 8 ദിവത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍

വീരം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ ശിവയും അജിത്തും ഒന്നിച്ച ചിത്രമാണ് വേതാളം. ശ്രുതി ഹാസനാണ് ചിത്രത്തില്‍ അജിത്തിന്റെ നായിക വേഷം അവതരിപ്പിക്കുന്നത്. അജിത്തിന്റെ സഹോദരിയായി ലക്ഷമി മേനോനും ചിത്രത്തില്‍ മറ്റൊരു വേഷം ചെയ്യുന്നുണ്ട്.

വേതാളം തകര്‍ക്കുന്നു, 8 ദിവത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍

നവംബര്‍ 10നാണ് വേതാളം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രം റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ 16 കോടിയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്.

വേതാളം തകര്‍ക്കുന്നു, 8 ദിവത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍

തമിഴ്‌നാട്ടില്‍ മാത്രമായി ആദ്യ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ വേതാളം നേടിയത് 32 കോടിയാണ്.

വേതാളം തകര്‍ക്കുന്നു, 8 ദിവത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍

നവംബര്‍ 10ന് വേതാളത്തിനൊപ്പം കമല്‍ഹാസന്‍ നായകനാകുന്ന തൂങ്കാവനവും സല്‍മാന്‍ ഖാന്റെ പ്രേം രത്തന്‍ ധന്‍പയോ എന്നീ ചിത്രങ്ങളും പ്രദര്‍ശനത്തിന് എത്തിയിരുന്നു. ഇപ്പോഴിതാ ഈ രണ്ട് ചിത്രങ്ങളെയും പിന്നിലാക്കിയാണ് വേതാളത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

വേതാളം തകര്‍ക്കുന്നു, 8 ദിവത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍

ചിത്രം റിലീസ് ഒരാഴ്ച പിന്നിടുമ്പോള്‍ 50 കോടിയാണ് ബോക്‌സ് ഓഫീസില്‍ നേടിയിരിക്കുന്നത്.

വേതാളം തകര്‍ക്കുന്നു, 8 ദിവത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍

കേരളം, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് വേതാളം നേടിയത് 10 കോടിയാണ്.

English summary
Ajith starrer 'Vedalam' has performed exceedingly well at the Chennai box office despite the heavy rains.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam