»   » അജിത്തിന് പ്രതീക്ഷകളുമായി അക്ഷയ് കുമാര്‍! ബോളിവുഡില്‍ എന്ത് അത്ഭുതമായിരിക്കും കാണിക്കുക?

അജിത്തിന് പ്രതീക്ഷകളുമായി അക്ഷയ് കുമാര്‍! ബോളിവുഡില്‍ എന്ത് അത്ഭുതമായിരിക്കും കാണിക്കുക?

Posted By: Teresa John
Subscribe to Filmibeat Malayalam

തമിഴ് നടന്‍ അജിത്തിന്റെ വിവേകം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സംവിധായകന്‍ ശിവ അജിത്ത് കൂട്ടുകെട്ടില്‍ പിറന്ന മറ്റൊരു വിസ്മയ ചിത്രമാണെന്ന് വിവേകത്തിനെ വിളിക്കാം. തിയറ്ററുകളെ ഇറക്കി മറച്ച ചിത്രം ആദ്യ വാരം കൊണ്ട് തന്നെ 100 കോടി ക്ലബ്ബിലെത്തിയിരുന്നു. ഇപ്പോള്‍ അജിത്തിന്റെ മറ്റൊരു വിജയ ചിത്രം ബോളിവുഡിലേക്ക് കൂടി നിര്‍മ്മിക്കാന്‍ പോവുകയാണെന്നുള്ള വാര്‍ത്തകള്‍ വന്നിരിക്കുകയാണ്.

മമ്മുക്കയുടെ 'രാജകുമാരനെ' കാണാന്‍ പോവുന്നവര്‍ ഇതും കൂടി ഒന്നു വായിച്ചിട്ട് പോയിക്കോളു! നഷ്ടം വരില്ല!

അജിത്ത് ശിവ കൂട്ടുകെട്ടില്‍ തന്നെ പിറന്ന താരത്തെ പ്രശസ്തയിലേക്കെത്തിച്ച സിനിമകളിലൊന്നായിരുന്നു വീരം. 2014 ല്‍ തിയറ്ററുകളിലേക്കെത്തിയ സിനിമ ബോളിവുഡിലേക്ക് കൂടി നിര്‍മ്മിക്കാന്‍ പോവുകയാണ്. ചിത്രത്തിന്റെ കഥ നടന്‍ അക്ഷയ് കുമാറിന് ഇഷ്ടമായി എന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

വീരം

അജിത്തിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നായിരുന്നു വീരം. 2014 ല്‍ പുറത്തിറങ്ങിയ ചിത്രം ബോളിവുഡിലേക്ക് കൂടി നിര്‍മ്മിക്കാന്‍ പോവുകയാണ്.

അക്ഷയ് കുമാറിന് ഇഷ്ടമായി

വീരം സിനിമയുടെ കഥ ബോളിവുഡിലെ സൂപ്പര്‍ സ്റ്റാര്‍ അക്ഷയ് കുമാറിനെ സ്വാധീനിച്ചെന്നാണ് പറയുന്നത്. അതിനാല്‍ തന്നെ അടുത്ത അക്ഷയ് കുമാര്‍ ചിത്രമായി തമിഴില്‍ നിന്നും വീരം ഹിന്ദിയിലേത്തുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടുത്ത വര്‍ഷം

സിനിമ അടുത്ത വര്‍ഷം നിര്‍മ്മിക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. എന്നാല്‍ അക്ഷയ് കുമാര്‍ നായകനായി അഭിനയിച്ചു കൊണ്ടിരിക്കുന്ന പത്മന്‍ എന്ന സിനിമയുടെ ചിത്രീകരണം തമിഴ്‌നാട്ടില്‍ പുരേഗമിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് വീരം ബോളിവുഡിലേക്ക് നിര്‍മ്മിക്കുന്നതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്.

ശിവ അജിത്ത് കൂട്ടുകെട്ട്

അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. അജിത്തിന് തമിഴ് നാട്ടില്‍ തല എന്ന പേര് ഉണ്ടാക്കി കൊടുത്തതും ശിവയുടെ സിനിമകളായിരുന്നു.

100 കോടി

ചിത്രം റിലീസ് ചെയ്ത് ആദ്യ വാരത്തിനുള്ളില്‍ തന്നെ 100 കോടി ക്ലബ്ബിലെത്തിയിരുന്നു. ബിഗ് ബജറ്റ് ചിത്രമായിരുന്ന വീരവും അതുപോലെ 100 കോടിയ്ക്ക് മുകളില്‍ നേടിയവയായിരുന്നു.

വിവേകം

അജിത്ത് ശിവ കൂട്ടുകെട്ടിലെ പുതിയ സിനിമയാണ് വിവേകം. കഴിഞ്ഞ ആഴ്ചയായിരുന്നു ചിത്രം തിയറ്ററുകളിലെത്തിയത്. വിവേകവും മറ്റൊരു സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

English summary
Veeram to be remade in Bollywood?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam