»   » 'ശത്രുക്കളില്ലാത്ത ജീവിതം ബോറ്'!!! ആക്ഷന്‍ പാക്കില്‍ ധനുഷ്!!! വേലയില്ലാ പട്ടതാരി 2 ടീസര്‍...

'ശത്രുക്കളില്ലാത്ത ജീവിതം ബോറ്'!!! ആക്ഷന്‍ പാക്കില്‍ ധനുഷ്!!! വേലയില്ലാ പട്ടതാരി 2 ടീസര്‍...

Posted By: Karthi
Subscribe to Filmibeat Malayalam

പവര്‍ പാണ്ടിക്ക് ശേഷം വീണ്ടുമൊരു ധനുഷ് ചിത്രം വേലയില്ലാ പട്ടതാരി 2 അണയിറയില്‍ ഒരുങ്ങുയാണ്. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ധനുഷ് കഥയും സംഭാഷണങ്ങളും എഴുതുന്ന ചിത്രം നിര്‍മിക്കുന്നതും ധനുഷ് തന്നെയാണ്. കബാലിയുടെ നിര്‍മാതാവ് കലൈപുലി എസ് താണു ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാണ്. 

പെരുന്നാള്‍ ആഘോഷത്തിന് ആസിഫും ഫഹദും ഒപ്പം പൃഥ്വിയും വിനീതും!!! ഫഹദിന് രണ്ട് ചിത്രങ്ങള്‍!!!

ബുധനാഴ്ച വൈകുന്നേരം അമിതാഭ് ബച്ചനാണ് ചിത്രത്തിന്റെ ടീസര്‍ റീലീസ് ചെയ്തത്. ടീസറിന്റെ യൂടൂബ് ലിങ്ക് ധനുഷ് ആരാധകര്‍ക്കായി ട്വീറ്റ് ചെയ്യുകയും ചെയ്തു. പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ടീസര്‍ ഒരു മണിക്കൂറിനകം ഒരുലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

ആക്ഷന്‍ പാക്ക് ചിത്രം

ഫാമിലി ഡ്രാമയായി അവതരിപ്പിച്ച വേലയില്ലാ പട്ടതാരിയില്‍ നിന്നും വ്യത്യസ്തമായി ആക്ഷന്‍ ഡ്രാമയാണ് വേലയില്ല പട്ടതാരി 2. ചിത്രത്തിലെ സംഘട്ടന രംഗങ്ങളെ ഹൈലൈറ്റ് ചെയ്യുന്നതാണ് ടീസറും. ധനുഷിന്റെ രാഘവന്‍ എന്ന കഥാപാത്രം എന്‍ജിനിയറാണ്.

രഘുവരന്റെ അച്ഛനായി സമുദ്രക്കനി

വേലയില്ല പട്ടതാരിയുടെ തുടര്‍ച്ചയായ രണ്ടാം ഭാഗത്തിൽ ധനുഷിന്റെ കഥാപാത്രം രഘുവരന്റെ അച്ഛനായി സമുദ്രക്കനി എത്തുന്നു. ആദ്യ ഭാഗത്തി. നിന്ന് വ്യത്യസ്തമായി മകനെ പ്രോത്സാഹിപ്പിക്കുന്ന, പിന്തുണയ്ക്കുന്ന അച്ഛനാണ് സമുദ്രക്കനി. ശക്തമായ കഥാപാത്രത്തെയാണ് സമുദ്രക്കനി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

രണ്ടാം ഭാഗം ആദ്യം

പതിനഞ്ച് വര്‍ഷം മുമ്പ് 2002ല്‍ നടനായി അഭിനയ രംഗത്തേക്ക് എത്തിയ ശേഷം ആദ്യമായാണ് ഒരു ധനുഷ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നത്. ആദ്യ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതുപോലെ രണ്ടാം ഭാഗവും പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

സൗന്ദര്യ രജനികാന്ത്

രജനികാന്തിനെ നായകനാക്കി ഒരുക്കിയ കൊച്ചടിയാന്‍ എന്ന ത്രിഡി ചിത്രത്തിന് ശേഷം സൗന്ദര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് വേലയില്ല പട്ടതാരി 2. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും സൗന്ദര്യയാണ്. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ മകളായ സൗന്ദര്യ ധനുഷിന്റെ ഭാര്യാ സഹോദരിയാണ്.

കാജോളും അമല പോളും

20 വര്‍ഷത്തിന് ശേഷം കാജോള്‍ തമിഴിലേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ഉണ്ട് വേലയല്ലാ പട്ടതാരി 2ന്. ഒന്നാം ഭാഗത്തിലെ നായികയായ അമല പോളും ചിത്രത്തിലുണ്ട്. ടീസറില്‍ ധനുഷിനും സമുദ്രക്കനിക്കും മാത്രമാണ് പ്രധാന്യം നല്‍കിയിരിക്കുന്നത്.

ട്വീറ്റ്

ചിത്രത്തിന്റെ ടീസർ ഷെയർ ചെയ്തുകൊണ്ടുള്ള ധനുഷിന്റെ ട്വീറ്റ്.

ടീസർ കാണാം...

English summary
The teaser of Velai Illa Pattadhaari 2 starring Kajol and Dhanush and directed by Soundarya Rajinikanth is now out and looks like this one is going to take social media by a storm.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam