»   » അനിരുദ്ധിന്റെ മാസ് സംഗീതത്തില്‍ ഫഹദിന്റെ വേലൈക്കാരനിലെ ആദ്യ ഗാനം പുറത്തിറങ്ങി!

അനിരുദ്ധിന്റെ മാസ് സംഗീതത്തില്‍ ഫഹദിന്റെ വേലൈക്കാരനിലെ ആദ്യ ഗാനം പുറത്തിറങ്ങി!

Posted By: Karthi
Subscribe to Filmibeat Malayalam

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന വേലൈക്കാരനിലെ ആദ്യ ഗാനത്തിന്റെ ഓഡിയോ ട്രാക്ക് പുറത്തിറങ്ങി. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വില്ലനായി എത്തുന്നത് ഫഹദ് ഫാസിലാണ്. ഫഹദ് ഫാസിലിന്റെ തമിഴ് അരങ്ങേറ്റം കൂടെയാണ് വേലൈക്കാരന്‍. ചിത്രത്തിന്റെ ടീസറിനും ഓഡിയോ ടീസറിനും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു. യുവ സംഗീത സംവിധായകന്‍ അനിരുദ്ധാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഗാനമാണ് കരുത്തവന്‍ലാം ഗാലീജാം എന്ന് തുടങ്ങുന്ന ഗാനം. 

തെലുങ്കില്‍ കളം നിറയാന്‍ രണ്ടും കല്പിച്ച് അനു ഇമ്മാനുവല്‍... ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി വീണ്ടും!

മോഹന്‍ലാല്‍ ഇല്ലാതെ ഒരിക്കല്‍ കൂടി 'സ്ഫടികം' ചെയ്താല്‍ ആരാകും ആട് തോമ??? ഭദ്രന്റെ മറുപടി...

Velaikkaran

തമിഴ് തരംഗമായിരുന്ന ധനുഷ് അനിരുദ്ധ് കൂട്ടുകെട്ടിന് ശേഷം ശിവകാര്‍ത്തികേയന്‍ അനിരുദ്ധ് കൂട്ടുകെട്ടും തമിഴകത്ത് തരംഗമാകുകയാണ്. സ്റ്റുഡിയോസ് 24 ആണ് ഈ ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദ്യമായിട്ടാണ് ശിവകാര്‍ത്തികേയന്‍ വേഷമിടുന്നത്. നയന്‍താരയാണ് വേലൈക്കരാനില്‍ ശിവകാര്‍ത്തികേയന്റെ നായികയാകുന്നത്. മോഹന്‍ രാജയുടെ മുന്‍ ചിത്രമായ തനി ഒരുവനിലും നയന്‍താരയായിരുന്നു നായിക. തനി ഒരുവനില്‍ നിന്ന് വ്യത്യസ്തമായ ശക്തമായ ഒരു കഥാപാത്രമാണ് നയന്‍താരയ്‌ക്കെന്ന് മോഹന്‍ രാജ പറയുന്നു. 

ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രം സെപ്തംബര്‍ 29ന് തിയറ്ററിലെത്തും. 

വേലൈക്കാരനിലെ ഗാനം കേള്‍ക്കാം.

English summary
Sivakarthikeyan's upcoming movie Velaikkaran is again making headlines with the launch of its first song track. The track was launched this Monday evening and is another impressive compilation by Anirudh who has become a musical sensation among his fans.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam