»   » നസ്‌റിയയ്ക്കുള്ള ഫഹദിന്റെ മറ്റൊരു സമ്മാനമാണോ നാളെ തമിഴ്‌നാട്ടില്‍ നിന്നും വരുന്നത്? വിശേഷങ്ങളിങ്ങനെ!

നസ്‌റിയയ്ക്കുള്ള ഫഹദിന്റെ മറ്റൊരു സമ്മാനമാണോ നാളെ തമിഴ്‌നാട്ടില്‍ നിന്നും വരുന്നത്? വിശേഷങ്ങളിങ്ങനെ!

Posted By:
Subscribe to Filmibeat Malayalam

ക്രിസ്തുമസിന് മുന്നോടിയായി നാളെ തിയറ്ററുകളിലേക്ക് ഒട്ടനവധി സിനിമകളാണ് റിലീസിനെത്തുന്നത്. അക്കൂട്ടത്തില്‍ തമിഴില്‍ റിലീസിനെത്തുന്ന സിനിമയാണ് വേലൈക്കാരന്‍. മോഹന്‍രാജ സംവിധാനം ചെയ്യുന്ന സിനിമയില്‍ ശിവകാര്‍ത്തികേയനാണ് നായകനായി അഭിനയിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ശ്രദ്ധിക്കാന്‍ പോവുന്നത് ഫഹദ് ഫാസിലിന്റെ ആദ്യ തമിഴ് സിനിമയെന്ന പേരിലായിരിക്കും.

മാസ് വെടിക്കെട്ടുമായി എഡ്ഡിയും കൂട്ടുകാരും എത്തി, ന്യൂജനറേഷന് ആഘോഷം, മാസ്റ്റര്‍പീസ് ഓഡിയൻസ് റിവ്യൂ!

മുമ്പ് പല  തീയതികളും തീരുമാനിച്ചിരുന്നെങ്കിലും ഡിസംബര്‍ 22 നാണ് അവസാനമായി തീരുമാനിച്ചത്. ചിത്രം തമിഴ്‌നാട്ടിലാണ് ആദ്യം റിലീസ് ചെയ്യുന്നതെങ്കിലും കേരളത്തിലും വേലൈക്കാരനെത്തും. നാളെ കേരളത്തില്‍ പ്രമുഖ താരങ്ങളുടെയടക്കം ഒട്ടനവധി സിനിമകളാണ് റിലീസ് ചെയ്യുന്നത്. 

മോഹന്‍രാജയുടെ സിനിമ

പ്രമുഖ സംവിധായകനായ മോഹന്‍രാജ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് വേലൈക്കാരന്‍. ജയം രവിയും നയന്‍താരയും നായിക നായകന്മാരായി അഭിനയിച്ച തനി ഒരുവന്‍ എന്ന സിനിമയ്ക്ക ശേഷമാണ് വേലൈക്കാരന്‍ മോഹന്‍രാജ സംവിധാനം ചെയ്യുന്നത്.

ശിവകാര്‍ത്തികേയന്‍ നായകനാവുന്നു

പ്രണയം, കോമഡി തുടങ്ങിയവ പ്രമേയമാക്കി നിര്‍മ്മിക്കുന്ന സിനിമകളിലായിരുന്നു ശിവകാര്‍ത്തികേയന്‍ ഇത്രയും കാലം അഭിനയിച്ചിരുന്നത്. അതില്‍ നിന്നും വ്യത്യസ്തമായി വേലൈക്കാരനിലെ നായകന്‍ ഒരു സീരിയസ് കഥാപാത്രമായിരിക്കും. ശിവകാര്‍ത്തികേയന്റെ കരിയറിലെ തന്നെ ബിഗ് റിലീസ് സിനിമ കൂടിയാണ് വേലൈക്കാരന്‍.

ഫഹദിന്റെ തമിഴ് സിനിമ

ആദ്യമായി ഫഹദ് ഫാസില്‍ തമിഴലഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും വേലൈക്കാരനുണ്ട്. മഹേഷിന്റെ പ്രതികാരത്തിന് ശേഷം വ്യത്യസ്തമായൊരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നെന്നും അത് വേലൈക്കാരനിലൂടെ കിട്ടിയിരിക്കുകയാണെന്നുമാണ് ഫഹദ് സിനിമയെ കുറിച്ച് പറഞ്ഞിരുന്നത്.

ലേഡി സൂപ്പര്‍സ്റ്റാര്‍ നായികയാവുന്നു

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ അരം എന്ന സിനിമയുടെ വിജയത്തിന് ശേഷം നയൻസ് നായികയായി അഭിനയിക്കുന്ന സിനിമയാണ് വേലൈക്കാരന്‍. ചിത്രത്തില്‍ ശിവകാര്‍ത്തികേയന്റെ നായികയായിട്ടാണ് നടി അഭിനയിക്കുന്നത്.

സംഗീതത്തിനുള്ള പ്രധാന്യം

പ്രശ്‌സത ഗായകനും സംഗീത സംവിധായകനുമായ അനുരുദ്ധ് രവിചന്ദ്രറും ശിവകാര്‍ത്തികേയനും വീണ്ടും വേലൈക്കാരനിലൂടെ ഒന്നിക്കുകയാണ്. മുമ്പ് അഞ്ച് സിനിമകളില്‍ ഇരുവരും ഒന്നിച്ചിരുന്നു. ശേഷം വേലൈക്കാരന് വേണ്ടി ഒരുക്കിയ പാട്ടുകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു.

English summary
Velaikkaran is Sivakarthikeyan's most important film to date

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X