»   » വേറെ വഴിയില്ലാത്തുകൊണ്ട് ചെയ്തതാണ്, സ്‌നേഹയോട് മാപ്പ് പറഞ്ഞ് സംവിധായകന്‍!

വേറെ വഴിയില്ലാത്തുകൊണ്ട് ചെയ്തതാണ്, സ്‌നേഹയോട് മാപ്പ് പറഞ്ഞ് സംവിധായകന്‍!

Posted By:
Subscribe to Filmibeat Malayalam

മോഹന്‍രാജ സംവിധാനം ചെയ്ത വേലൈക്കാരനിലൂടെയാണ് സ്‌നേഹ തമിഴകത്തേക്ക് തിരിച്ചെത്തിയത്. പ്രസന്നയുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു താരം. സിനിമയില്‍ അഭിനയിക്കുന്നതിന്‍രെ ഭാഗമായി താരം ശരീരഭാരം താരം കുറച്ചിരുന്നു. കഷ്ടപ്പെട്ടാണ് ഏഴ് കിലോ കുറച്ചതെന്ന് താരം വെളിപ്പെടുത്തിയിരുന്നു.

നയന്‍താര, ശിവകാര്‍ത്തികേയന്‍, ഫഹദ് ഫാസില്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഈ സിനിമയിലൂടെ ഫഹദ് ഫാസില്‍ തമിഴകത്ത് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. മികച്ച പ്രതികരണം നേടി സിനിമ മുന്നേറുകയാണ്. അതിനിടയില്‍ സിനിമ കണ്ടതിന് ശേഷം താന്‍ ആകെ തകര്‍ന്നുപോയിരുന്നുവെന്ന് സ്‌നേഹ വ്യക്തമാക്കിയിരുന്നു. 18 ദിവസത്തെ ചിത്രീകരണവും ശാരീരികമായ തയ്യാറെടുപ്പുകളും വെറും അഞ്ച് മിനിട്ടിന് വേണ്ടിയായിരുന്നോവെന്നായിരുന്നു താരത്തിന്റെ ചോദ്യം.

വേറെയും രംഗങ്ങള്‍ കട്ട് ചെയ്തു

സ്‌നേഹ അഭിനയിച്ച രംഗങ്ങള്‍ മാത്രമല്ല വേലൈക്കാരനിലെ നിരവധി രംഗങ്ങളാണ് കട്ട് ചെയ്യേണ്ടി വന്നത്. സ്‌നേഹ അഭിനയിച്ച രംഗങ്ങള്‍ നീക്കം ചെയ്യാന്‍ താല്‍പര്യമില്ലായിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദൈര്‍ഘ്യം കൂടുന്നു

സിനിമയുടെ ദൈര്‍ഘ്യം കൂടി വന്നതിന്റെ ഭാഗമായി പല രംഗങ്ങളും കട്ട് ചെയ്യാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. വേറെ വഴിയില്ലാത്തതിനാലാണ് അങ്ങനെ ചെയ്തതെന്നും മോഹന്‍രാജ പറയുന്നു.

വേദനിപ്പിച്ചതില്‍ ക്ഷമ ചോദിക്കുന്നു

ആ രംഗങ്ങള്‍ കട്ട് ചെയ്ത സംഭവത്തില്‍ സ്‌നേഹയ്ക്ക് വേദനിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നു. കുറച്ച് നേരമേ ഉള്ളൂവെങ്കിലും സ്‌നേഹയുടെ കഥാപാത്രത്തിന് മികച്ച അംഗീകാരമാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അഞ്ച് മിനിട്ട് രംഗത്തില്‍

വേലൈക്കാരനില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി ഏഴ് കിലോയാണ് സ്‌നേഹ കുറച്ചത്. 18 ദിവസത്തോളം സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുത്തിരുന്നു. സിനിമ ഇറങ്ങിയതിന് ശേഷമാണ് അഞ്ച് മിനിട്ട് രംഗത്തില്‍ മാത്രമേ താനുള്ളുവെന്ന് സ്‌നേഹ തിരിച്ചറിഞ്ഞത്. ഇതില്‍ താരം നിരാശ പ്രകടിപ്പിച്ചിരുന്നു.

English summary
Director’s Apology To Actress Sneha.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam