»   » ഫഹദിന്റെ ആദ്യ തമിഴ് ചിത്രം വേലൈക്കാരന്റെ ടിവി റൈറ്റ്‌സ് വിജയ് ടിവിക്ക്!!! വേള്‍ഡ് വൈഡ് റിലീസും!!!

ഫഹദിന്റെ ആദ്യ തമിഴ് ചിത്രം വേലൈക്കാരന്റെ ടിവി റൈറ്റ്‌സ് വിജയ് ടിവിക്ക്!!! വേള്‍ഡ് വൈഡ് റിലീസും!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിലില്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുകയാണ് വേലൈക്കാരന്‍ എന്ന ചിത്രത്തിലൂടെ. ശിവ കാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് ഫഹദ് എത്തുന്നത്. കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ പ്രത്യേക സ്വീകാര്യതയുള്ള യുവനായകനാണ് ശിവകാര്‍ത്തികേയന്‍. വേലൈക്കാരന്റെ സാറ്റലൈറ്റ് അവകശം സ്വന്തമാക്കിയിരിക്കുന്നത് പ്രമുഖ തമിഴ് ചാനലായ വിജയ് ടിവിയാണ്. ഒരു ശിവകാര്‍ത്തികേയന്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച തുകയ്ക്കാണ് ചിത്രത്തിന്റെ അവകാശം വിജയ് ടിവി സ്വന്തമാക്കിയിരിക്കുന്നത്.  

Velaikkaran

എക്‌സിക്യൂട്ടീവ് വേഷത്തില്‍ ഒരു കൈയില്‍ ലാപ് ടോപ് ബാഗും മറുകൈയില്‍ വടിവാളുമായി ശിവകാര്‍ത്തികേയന്‍ പ്രത്യക്ഷപ്പെടുന്ന ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇറങ്ങിയതിന് പിന്നാലെ ആരാധകര്‍ കാത്തിരിക്കുന്നത് ചിത്രം എന്ന് തിയറ്ററിലെത്തുമെന്ന് അറിയാനാണ്. പൂജ അവധി ആഘോഷിക്കാന്‍ സെപ്തംബര്‍ 29ന് ലോകവ്യാപകമായി ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ശിവ കാര്‍ത്തികേയന്‍ നായകനായി എത്തിയ റെമോ നിര്‍മിച്ച 24എഎം സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്. 

തനി ഒരുവന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന സിനിമയാണ് വേലൈക്കാരന്‍. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നയന്‍താര ആദ്യമായി ശിവകാര്‍ത്തിയേകന്റെ നായികയാകുന്ന ചിത്രം കൂടെയാണ് വേലൈക്കാരന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. കേരളത്തിലും ആരാധകരുള്ള താരമാണ് ശിവകാര്‍ത്തികേയന്‍. 

English summary
The latest coup 24AM STUDIOS’ “Velaikkaran” has pulled off is its satellite tie up with Vijay TV. A few days ago, the movie garnered much hype, for its first look. Sivakarthikeyan, playing the title role, and Fahad Fazil in a pivotal role.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam