»   » ഫഹദ് ഫാസില്‍ വില്ലനായി ഞെട്ടിക്കാൻ പോവുന്നു, മലയാള സിനിമകള്‍ക്ക് വെല്ലുവിളിയാണോ ഫഹദിന്റെ ഈ സിനിമ!!

ഫഹദ് ഫാസില്‍ വില്ലനായി ഞെട്ടിക്കാൻ പോവുന്നു, മലയാള സിനിമകള്‍ക്ക് വെല്ലുവിളിയാണോ ഫഹദിന്റെ ഈ സിനിമ!!

Posted By:
Subscribe to Filmibeat Malayalam

ഡിസംബറില്‍ ക്രിസ്തുമസിന് മുന്നോടിയായി തിയറ്ററുകളിലേക്കെത്തുന്ന പല താരങ്ങളുടെ സിനിമകളെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇത്തവണ നടന്‍ ഫഹദ് ഫാസിലിന് തമിഴില്‍ നിന്നുമായിരിക്കും കൈയടി കിട്ടുന്നത്. ഫഹദ് ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന സിനിമയായ വേലൈക്കാരനാണ് ഈ മാസം റിലീസിനെത്തുന്നത്.

സെക്‌സ് റാക്കറ്റ്, പിടിയിലായ റിച്ചാ സക്‌സേന ആരാണ്? ഇതുവരെ പിടിയിലായ പ്രമുഖ നടിമാര്‍ ഇവരൊക്കെയാണ്!!!

ഡിസംബര്‍ 22 നായിരിക്കും വേലൈക്കാരന്‍ തിയറ്ററുകളിലേക്കെത്തുന്നത്. അതേ സമയം മലയാളത്തില്‍ ജയസൂര്യയുടെ ആട് 2, പൃഥ്വിരാജിന്റെ വിമാനം എന്നിങ്ങനെ പല സിനിമകളും റിലീസിനെത്തും. എന്നിരുന്നാലും വേലൈക്കാരന്‍ തമിഴ്‌നാട്ടില്‍ നിന്നും വലിയൊരു തരംഗമായി മലയാളത്തിലേക്കെത്തുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാക്കുന്നത്.

വേലൈക്കാരന്‍


തമിഴില്‍ നിന്നും ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വേലൈക്കാരന്‍. തനി ഒരുവന്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ ക്ലിന്‍ യു സര്‍ട്ടിഫിക്ക്റ്റ് കിട്ടിയിരിക്കുകയാണ്.

ക്രിസ്തുമസ് റിലീസിനെത്തുന്നു


മുമ്പ് പല തവണ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും വേലൈക്കാരന്‍ ഇത്തവണത്തെ ക്രിസ്തുമസിന് മുന്നോടിയായിട്ടാണ് തിയറ്ററുകളിലേക്കെത്തുന്നത്. ഡിസംബര്‍ 22 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

സിനിമ ചര്‍ച്ച ചെയ്യുന്നത്

ഇന്നത്തെ മെഡിക്കല്‍ മാഫിയെ കുറിച്ച് സമൂഹം വളരെയധികം പ്രധാന്യത്തോടെ ചിന്തിക്കേണ്ട കാര്യവുമാണ് വേലൈക്കാരനിലൂടെ ചര്‍ച്ച ചെയ്യപ്പെടുന്നതെന്നാണ് പറയുന്നത്. സിനിമയുടെ പ്രധാന പശ്ചാതലമായി വരുന്നത് ഒരു തെരുവാണെന്ന് മുമ്പ് സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരുന്നു.

മോഹന്‍ രാജയുടെ സിനിമ

തനി ഒരുവന്‍ എന്ന സിനിമയ്ക്ക് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന സിനിമയാണ് വേലൈക്കാരന്‍. തനി ഒരുവനുമായി സാമ്യം ഉള്ള സാമുഹിക വിഷയത്തെ കുറിച്ചാണ് ചിത്രത്തിലൂടെ പറയാന്‍ പോവുന്നത്.

ഫഹദിന്റെ തമിഴ് സിനിമ

ഫഹദ് ഫാസില്‍ ആദ്യമായി തമിഴിലഭിനയിക്കുന്ന സിനിമ കൂടിയാണ് വേലൈക്കാരന്‍. ഫഹദ് വില്ലന്‍ വേഷത്തിലാണ് ചിത്രത്തിലെത്തുന്നതെന്നാണ് പറയുന്നത്. നയന്‍താര നായികയാവുമ്പോള്‍ ശിവകാര്‍ത്തികേയനാണ് നായകനായി സിനിമയില്‍ അഭിനയിക്കുന്നത്.

ഹിറ്റായി വീഡിയോ

സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ടുകള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ഒപ്പം വ്യത്യസതമായ മേക്കിംഗ് വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഒര്‍ജിനലിനെ വെല്ലുന്ന തരത്തില്‍ സെറ്റിട്ട തെരുവായിരുന്നു മേക്കിംഗ് വീഡിയയിലൂടെ സംവിധായകന്‍ പുറത്ത് വിട്ടിരുന്നു. 71 ഏക്കറിലായിട്ടായിരുന്നു തെരുവിന് വേണ്ടി സെറ്റിട്ടത്.

English summary
Fahadh Faasil starrer Velaikkarans coming soon

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X