twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്വയം പിടിച്ചു നില്‍ക്കാനുള്ള പിടിവള്ളിയും ഇല്ലാതാക്കി, ഈ ചതി ശ്രിയ ശരണിനോട് വേണ്ടായിരുന്നു

    By Aswini P
    |

    കോളിവുഡില്‍ ഒരു കാലത്ത് മിന്നുന്ന താരമായിരുന്നു ശ്രിയ ശരണ്‍. ശിവാജി എന്ന ചിത്രത്തില്‍ രജനികാന്തിന്റെ വരെ നായികയായി അഭിനയിച്ച താരം തെലുങ്ക് സിനിമാ ലോകത്തും വിജയം കണ്ടു. വിജയ്, വിശാല്‍, പ്രഭാസ് തുടങ്ങിയവരൊക്കെയായിരുന്നു ശ്രിയയുടെ നായകന്മാര്‍.

    ഒടുവില്‍ അച്ഛനും മകളും ഒന്നിച്ചഭിനയിക്കുന്നു.. നായികാ നായകന്മാരായിട്ടാണോ..?ഒടുവില്‍ അച്ഛനും മകളും ഒന്നിച്ചഭിനയിക്കുന്നു.. നായികാ നായകന്മാരായിട്ടാണോ..?

    എന്നാലിപ്പോള്‍ ശ്രിയയ്ക്ക് പൊതുവെ അവസരങ്ങള്‍ കുറവാണ്. എന്നിരുന്നാലും ലഭിയ്ക്കുന്ന വേഷങ്ങള്‍ മികച്ചതാക്കാന്‍ ശ്രിയ ശ്രമിക്കുന്നുണ്ട്. അങ്ങനെ ചെയ്ത തെലുങ്ക് സിനിമയാണ് ഗായത്രി.

    നിര്‍മിച്ചതും ശ്രിയ

    നിര്‍മിച്ചതും ശ്രിയ

    ഒരു സ്ത്രീപക്ഷ ചിത്രമാണ് ഗായത്രി. ശ്രിയയ്ക്ക് ഏറെ അഭിനയ പ്രാധാന്യമുള്ള ചിത്രം നിര്‍മിച്ചതും നടി തന്നെയാണ്. അത്രയേറെ ആത്മിവിശ്വാസത്തോടെ ഏറ്റെടുത്ത് ചെയ്ത ചിത്രമാണ് ഗായത്രി.

    ഇന്റര്‍നെറ്റില്‍

    ഇന്റര്‍നെറ്റില്‍

    എന്നാല്‍ ചിത്രം ഇന്റര്‍നെറ്റില്‍ ലീക്കായത് നടിയെ തളര്‍ത്തി. ഔദ്യോഗിക റിലീസിന് മുന്‍പേ ഗായത്രി നെറ്റില്‍ റിലീസായി. രണ്ട് ലക്ഷത്തിലധികം ആളുകള്‍ സിനിമ കാണുകയും ചെയ്തു കഴിഞ്ഞു.

    അറിഞ്ഞപ്പോള്‍

    അറിഞ്ഞപ്പോള്‍

    സിനിമ ഇന്റര്‍നെറ്റില്‍ ലീക്കായി എന്ന് അറിഞ്ഞപ്പോള്‍ ശരിയ്ക്കും ഞെട്ടി എന്നും നിരാശ തോന്നി എന്നും ശ്രിയ പറയുന്നു. അത്രയേറെ ഹാര്‍ഡ് വര്‍ക്ക് ചെയ്തു പൂര്‍ത്തിയാക്കിയതാണ് സിനിമ. സ്വയം സഹിക്കുക എന്നല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ലെന്ന് നടി പറയുന്നു.

    അഭിനയ രംഗത്ത് തുടക്കം

    അഭിനയ രംഗത്ത് തുടക്കം

    ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെ 2001 ലാണ് ശ്രിയ ശരണ്‍ അഭിനായരങ്ങേറ്റം കുറിയ്ക്കുന്നത്. തുടര്‍ന്ന് സന്തോഷം, ചെന്നകേശവ റെഡ്ഡി, നുവ്വേ നുവ്വേ, നൂകു നേനു നാക്കു നുവ്വു, ടാകോര്‍, എല ചെപ്പനു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രിയ പെട്ടന്ന് തെലുങ്ക് സിനിമയ്ക്കകത്ത് ഹിറ്റായി.

    ഇടയില്‍ ഹിന്ദി

    ഇടയില്‍ ഹിന്ദി

    തെലുങ്ക് സിനിമകള്‍ക്കിടയില്‍ ഒരു ബോളിവുഡ് ചിത്രവും ചെയ്തതോടെ ശ്രിയ ശരണിന്റെ താരമൂല്യം കൂടി. 2003 ല്‍ പുറത്തിറങ്ങിയ തുജേ മേരി കസം എന്ന ചിത്രത്തിലൂടെയാണ് ശ്രിയ ഹിന്ദി സിനിമയിലെത്തിയത്.

    തമിഴ് സ്വീകരിച്ചു

    തമിഴ് സ്വീകരിച്ചു

    തമിഴിലും തെലുങ്കിലുമായി ഒരുക്കിയ ജ്യോതി കൃഷ്ണന്‍ ചിത്രത്തിലൂടെയാണ് ശ്രിയയുടെ തമിഴ് സിനിമാ അരങ്ങേറ്റം. തെലുങ്കില്‍ നീ മനുസു നാക്കു തെലസു എന്ന പേരിലും തമിഴില്‍ എനക്ക് 20 ഉനക്ക് 18 എന്ന പേരിലുമാണ് സിനിമ റിലീസ് ചെയ്തത്.

    തെലുങ്കായിരുന്നു കംഫര്‍ട്ട്

    തെലുങ്കായിരുന്നു കംഫര്‍ട്ട്

    ഹിന്ദിയിലും തമിഴിലും സാന്നിധ്യം അറിയിച്ചെങ്കിലും ശ്രിയയ്ക്ക് കംഫര്‍ട്ട് തെലുങ്കില്‍ തന്നെയായിരുന്നു. പ്രഭാസ്, പവന്‍ കല്യാണ്‍, ജൂനിയര്‍ എന്‍ടിആര്‍, വെങ്കിടേഷ് തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമൊക്കെ ശ്രിയ ജോഡിചേര്‍ന്ന് അഭിനയിച്ചു.

    തമിഴില്‍ ഒരു മഴൈ

    തമിഴില്‍ ഒരു മഴൈ

    ജയം രവി നായകനായി എത്തിയ മഴൈ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമാ ലോകത്തേക്ക് ശ്രിയ വീണ്ടുമെത്തിയത്. രാജ്കുമാര്‍ സംവിധാനം ചെയ്ത ചിത്രവും ചിത്രത്തിലെ പാട്ടുകളും ഹിറ്റായതോടെ ശ്രിയ തമിഴര്‍ക്ക് പരിചിതയായി.

    തെലുങ്കില്‍ മാര്‍ക്കറ്റ് ഇടിഞ്ഞു

    തെലുങ്കില്‍ മാര്‍ക്കറ്റ് ഇടിഞ്ഞു

    തമിഴ് സിനിമകളില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തതോടെ തെലുങ്കില്‍ ശ്രിയ ശരണിന് അവസരങ്ങള്‍ കുറഞ്ഞു. തുടര്‍ച്ചയായി അഞ്ചോളം ചിത്രങ്ങളില്‍ അതിഥി താര വേഷങ്ങള്‍ ചെയ്തതോടെ തെലുങ്കില്‍ ശ്രിയയുടെ മാര്‍ക്കറ്റിടിഞ്ഞു.

    തമിഴില്‍ മിന്നിക്കയറി

    തമിഴില്‍ മിന്നിക്കയറി

    തെലുങ്ക് കൈവിട്ടതോടെ ശ്രിയ തമിഴകത്ത് സജീവമായി. തിരുവിളയടല്‍ ആരംഭം എന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയായി. തൊട്ടടുത്ത ചിത്രത്തില്‍ രജനികാന്തിന്റെ നായികയായി ശിവാജി എന്ന ചിത്രത്തില്‍ അഭിനയിച്ചു. അതോടെ സൂപ്പര്‍താരം എന്ന പേരും ശ്രിയയ്ക്ക് വന്നു.

    സൂപ്പര്‍താര ചിത്രങ്ങള്‍

    സൂപ്പര്‍താര ചിത്രങ്ങള്‍

    രജനികാന്തിന്റെ നായികയായതോടെ ശ്രിയയുടെ താരമൂല്യം തമിഴില്‍ കുത്തനെ ഉയര്‍ന്നു. തുടര്‍ന്ന് തമിഴില്‍ തുടര്‍ച്ചയായി സൂപ്പര്‍താര ചിത്രങ്ങള്‍ ലഭിച്ചു. ധനുഷ്, വിജയ്, വിശാല്‍, ശരത്ത് കുമാര്‍, ആര്യ, ജീവ, വിക്രം തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പമൊക്കെ ശ്രിയ സ്‌ക്രീന്‍ പങ്കിട്ടു.

    അവിടെയും അതിഥി

    അവിടെയും അതിഥി

    പതിയെ പതിയെ തമിഴകത്തും ശ്രിയ അതിഥിയായി. ഇടയ്ക്കും മുറയ്ക്കും ചില ഗാനരംഗത്ത് മാത്രം എത്തുന്ന അതിഥി വേഷങ്ങള്‍ ലഭിച്ചതോടെ അവിടെയും ശ്രിയയുടെ മാര്‍ക്കറ്റിടിഞ്ഞു.

    മലയാളത്തില്‍

    മലയാളത്തില്‍

    മമ്മൂട്ടിയെയും പൃഥ്വിരാജിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്ത പോക്കിരി രാജ എന്ന ചിത്രത്തിലൂടെയാണ് ശ്രിയ മലയാളത്തിലെത്തിയത്. തുടര്‍ന്ന് മോഹന്‍ലാലിന്റെ കാസനോവയിലും അഭിനയച്ചു.

    കന്നടയും ഇംഗ്ലീഷും

    കന്നടയും ഇംഗ്ലീഷും

    അതിനിടയില്‍ രണ്ട് കന്നട സിനിമകളിലും ഒരു ഇംഗ്ലീഷ് സിനിമയിലും ശ്രിയ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അടിക്കടി ബോളിവുഡില്‍ നിന്നും അവസരങ്ങളും വന്നു.

    എന്തായിരുന്നു കാരണം

    എന്തായിരുന്നു കാരണം

    പല തരത്തിലുള്ള കിംവദന്തികളും ശ്രിയയുടെ മാര്‍ക്കറ്റ് ഇടിയാന്‍ കാരണമായിരുന്നു. മാര്‍ക്കറ്റ് ഇടിഞ്ഞു എന്ന വാര്‍ത്ത ഒരു കാരണമായിരുന്നു. കൂടാതെ ശ്രിയ പ്രതിഫലം ഉയര്‍ത്തി എന്ന കിംവദന്തിയും ബാധിച്ചു.

    ശ്രിയ പറഞ്ഞത്

    ശ്രിയ പറഞ്ഞത്

    എന്നാല്‍ മാര്‍ക്കറ്റ് ഇടിഞ്ഞല്ലോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെയൊന്നുമില്ല എന്നായിരുന്നു ശ്രിയ ശരണിന്റെ പ്രതികരണം. തനിക്ക് ആവശ്യത്തിന് സാമ്പത്തിക ഭദ്രതയും പ്രശസ്തിയും ലഭിച്ചിട്ടുണ്ടെന്നും, ഇനി കഥ ഇഷ്ടപ്പെട്ടാല്‍ മാത്രം സിനിമ ചെയ്താല്‍ മതി എന്നും തീരുമാനിച്ചത് കൊണ്ടാണ് സിനിമകള്‍ ഇല്ലാത്തത് എന്നും ശ്രിയ പറഞ്ഞിരുന്നു.

    English summary
    very shocking to actress Shiriya Saran!! feel vexed
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X