For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തല എന്ന പേരിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അജിത്തിന്റെ മുഖത്ത് നാണമായിരുന്നുവെന്ന് വിദ്യ ബാലന്‍!

  |

  പ്രിയപ്പെട്ട താരങ്ങളായ വിദ്യ ബാലനും അജിത്തും ഒരുമിച്ചെത്തുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിപ്പിലായിരുന്നു. സിനിമയിലെത്തി വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞുവെങ്കിലും ഇതാദ്യമായാണ് വിദ്യ ബാലന്‍ തമിഴില്‍ അരങ്ങേറുന്നത്. നേരത്തെയും അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും അത് നടക്കാതെ പോവുകയായിരുന്നു. തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാള്‍ കൂടിയാണ് അജിത്ത്. സിനിമയിലെ തുടക്കകാലത്ത് വില്ലന്‍ വേഷങ്ങളും സഹനടനായുമൊക്കെയായിരുന്നു താരം. എന്നാല്‍ നായകനായി മാറിയതോടെ താരത്തിന്റെ സിനിമാജീവിതം മാറി മറിയുകയായിരുന്നു.

  സുപ്രിയയും അത് തന്നെ പറഞ്ഞു! അലംകൃതയുടെ സ്‌കൂളിലെ പിടിഎ യോഗം അലങ്കോലമാക്കിയ പൃഥ്വിരാജ്!

  സിനിമയ്ക്കപ്പുറത്ത് നല്ലൊരു മനുഷ്യസ്‌നേഹിയാണ് താനെന്ന് അദ്ദേഹം നിരവധി തവണ തെളിയിച്ചിരുന്നു. താരജാഡയില്ലാതെ സാധാരണക്കാരെപ്പോലെയാണ് അദ്ദേഹം മറ്റുള്ളവരോട് ഇടപഴകാറുള്ളത്. മലയാളത്തിന്‍രെ സ്വന്തം താരങ്ങളിലൊരാളായ ശാലിനിയെയാണ് അ്‌ദ്ദേഹം വിവാഹം ചെയ്തത്. ഇടയ്ക്കിടയ്‌ക്കേ അജിത്ത് സിനിമകളുമായി എത്താറുള്ളൂ. ബോളിവുഡിലെ മുന്‍നിര നിര്‍മ്മാതാക്കളിലൊരാളും ശ്രീദേവിയുടെ ഭര്‍ത്താവുമായ ബോണി കപൂറാണ് നേര്‍കൊണ്ട പറവ നിര്‍മ്മിക്കുന്നത്.

  മകള്‍ക്ക് ഈ പേര് നല്‍കാനൊരു കാരണമുണ്ടെന്ന് ദീപന്‍ മുരളി! താരപുത്രിയുടെ പേരിന് പിന്നിലെ രഹസ്യം ഇതാണ്!

  ബോളിവുഡില്‍ നിന്നും മികച്ച വിജയം സ്വന്തമാക്കിയ പിങ്കിന്‍രെ റീമേക്കുമായാണ് ഇത്തവണ അജിത്ത് എത്തുന്നത്. പ്രഖ്യാപനം കൊണ്ട് തന്നെ വാര്‍ത്തയായ സിനിമ കൂടിയായിരുന്നു ഇത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ബോണി കപൂറും എത്തുന്നുണ്ട്. അജിത്തിനൊപ്പം പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷത്തിലാണ് വിദ്യ ബാലന്‍. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

  ബോളിവുഡിന്റെ അഭിമാന താരമായ വിദ്യ ബാലന്‍ തമിഴകത്തേക്ക് എത്തുകയാണ്. പിങ്കിന്‍രെ തമിഴ് റീമേക്കായ നേര്‍കൊണ്ട പാര്‍വൈയിലൂടെയാണ് താരമെത്തുന്നത്. ബോണി കപൂറിനും അജിത്തിനുമൊപ്പമുള്ള വരവില്‍ താന്‍ സന്തുഷ്ടയാണെന്ന് താരം പറയുന്നു. വളരെ ചെറിയ വേഷമാണെങ്കില്‍ക്കൂടിയും തന്റെ കഥാപാത്രത്തിന്റെ കാര്യത്തില്‍ സന്തോഷവതിയാണ്. തനിക്ക് ഏറെ സ്‌പെഷലായ സിനിമ കൂടിയാണിത്.

  ബോണി കപൂര്‍ ഇങ്ങനെയൊരു ചിത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അധികം ആലോചിക്കാതെ തന്നെ യെസ് പറയുകയായിരുന്നുവെന്നും താരം പറയുന്നു. സിനിമ സ്വീകരിക്കുന്ന കാര്യത്തില്‍ പലര്‍ക്കും അവരവരുടേതായ കാരണങ്ങളുണ്ട്. ഈ സിനിമയിലെ കഥാപാത്രം അത്ര വലുതൊന്നുമല്ല എങ്കിലും ഇത് തനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അജിത്തിന്റെ ഭാര്യയായാണ് വിദ്യ എത്തുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  തമിഴ് സിനിമയുടെ സ്വന്തം താരങ്ങളിലൊരാളാണ് അജിത്ത്. തല എന്ന ഓമനപ്പേരിലാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന തലയെന്ന ഇമേജിനെക്കുറിച്ച് താന്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലേക്കെത്തിക്കുന്ന താരം തന്നെയാണോ ഇത്രയും സിംപിളായി പെരുമാറുന്നതെന്ന സംശയവും തോന്നിയിരുന്നു.

  അദ്ദേഹത്തിന്‍രെ രൂപഭാത്തോടെയാണ് താന്‍ അഭിനയിക്കുന്നതെന്ന് തോന്നിയിരുന്നതായും താരം പറയുന്നു. തല എന്ന ഇമേജിനെക്കുറിച്ചും അതേ പോലെ തന്നെ വ്യക്തി ജീവിതത്തിലെ അദ്ദേഹം എങ്ങനെയാണെന്നതിനെക്കുറിച്ചുമൊക്കെ താന്‍ കൃത്യമായി മനസ്സിലാക്കിയിരുന്നതായും താരം പറയുന്നു.

  ബോളിവുഡിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായിരുന്നു പിങ്ക്. അമിതാഭ് ബച്ചനും തപ്‌സി പന്നുവും ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ചിത്രത്തിന്‍രെ തമിഴ് റീമേക്കിലും താനെത്തുന്നുണ്ടെന്ന അദ്ദേഹം വ്യക്തമാക്കിയിരുന്നു. വക്കീല്‍ വേഷത്തിലാണ് ബിഗ് ബി എത്തുന്നത്. ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആദിക് രവിചന്ദ്രന്‍ തുടങ്ങി വന്‍താരനിര തന്നെ അണിനിരക്കുന്നുണ്ട്.

  ആഗസ്റ്റ് 10ന് ചിത്രമെത്തുമെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്. ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയം സ്വന്തമാക്കിയ തമിഴിലേക്ക് എത്തുമ്പോള്‍ അത് നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. മികച്ച നിരൂപക പ്രശംസ ലഭിച്ച ചിത്രത്തിന് ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു.

  പിങ്കിന്റെ റീമേക്കിനെക്കുറിച്ച് ആദ്യം സംസാരിച്ചത് അജിത്തായിരുന്നു. ബോണി കപൂറായിരുന്നു ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. ശ്രീദേവിയോടായിരുന്നു അജിത്ത് ഇക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചത്. കേട്ടപ്പോള്‍ത്തന്നെ ശ്രീദേവി സമ്മതം മൂളുകയും ചെയ്തിരുന്നു. അതിനാല്‍ത്തന്നെ ശ്രീദേവിയുടെ സ്വപ്‌ന സിനിമയായും നേര്‍കൊണ്ട പാര്‍വൈയെ വിശേഷിപ്പിക്കുന്നുണ്ട്.

  അജിത്തിന് സിനിമയെ വിജയിപ്പിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം ശ്രീദേവിക്കുണ്ടായിരുന്നു. തനിക്കും ആ വിശ്വാസമുണ്ടെന്നും അദ്ദേഹം പറയുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് അജിത്തിനെക്കുറിച്ച് കൂടുതലറിയുന്നതെന്നും അദ്ദേഹത്തിനൊപ്പം ഇനിയും പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്നും ബോണി കപൂര്‍ വ്യക്തമാക്കിയിരുന്നു.

  തമിഴിലെ അരങ്ങേറ്റത്തിന്റെ സന്തോഷത്തിലാണ് ബോണി കപൂറും ശ്രീദേവിയും. അജിത്തിനൊപ്പമുള്ള വരവില്‍ ഇരുവരും സംതൃപ്തരുമാണ്. അജിത്തിനെക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം ഇരുവരും വാചാലരായിരുന്നു. ഈ സിനിമ പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് മനസ്സിലെ മറ്റൊരു മോഹത്തെക്കുറിച്ച് ബോണി കപൂര്‍ അജിത്തിനോട് പറഞ്ഞത്.

  അജിത്തിനെ നായകനാക്കി ബോളിവുഡ് സിനിമയൊരുക്കാന്‍ താല്‍പര്യമുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആക്ഷന്‍ ചിത്രമാണ് പ്ലാന്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സ്പീഡും സ്‌പോര്‍ട്‌സുമൊക്കെ അജിത്തിന് എത്രത്തോളം ഇഷ്ടമാണെന്ന് ഇപ്പോഴാണ് മനസ്സിലാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അജിത്തിന്‍രെ ബോളിവുഡ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  English summary
  Vidya Balan Shares Her Experience With Ajith.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X