»   » നയന്‍താരയുടെ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് കിട്ടിയതില്‍ കാമുകന്‍ വിഘ്‌നേശ് ശിവയ്ക്ക് എതിര്‍പ്പ്

നയന്‍താരയുടെ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് കിട്ടിയതില്‍ കാമുകന്‍ വിഘ്‌നേശ് ശിവയ്ക്ക് എതിര്‍പ്പ്

Posted By: Rohini
Subscribe to Filmibeat Malayalam

ഇപ്പോഴുള്ള സെന്‍സര്‍ ബോര്‍ഡിന്റെ നടപടി അല്പം ക്രൂരമാണെന്ന് ഒട്ടുമിക്ക എല്ലാ സിനിമാ പ്രവര്‍ത്തകരും ഒരേ സ്വരത്തില്‍ വിമര്‍ശിയ്ക്കുന്നു. മലയാളത്തില്‍ കമ്മട്ടിപ്പാടം എന്ന ചിത്രത്തിനും ഹിന്ദിയില്‍ ഉടുത്ത പഞ്ചാബ് എന്ന ചിത്രത്തിനുമൊക്കെ കത്രിക വച്ചത് ഏറെ വിവാദമായിരുന്നു.

നയന്‍താരയെ കുറിച്ച് എല്ലാവരും പറയുന്നത് സത്യമാണ്, അനുഭവത്തില്‍ നിന്ന് ഹാരിഷ് പറയുന്നു, എന്ത് ?

ആദ്യമൊക്കെ നായികമാരുടെ അമിത മേനിപ്രദര്‍ശനമാണ് പരിഗണിച്ചതെങ്കിലും ഇപ്പോള്‍ വയലന്റ്‌സും ഹൊററുമൊക്കെ വലിയ വിഷയമാകുകയാണ്. അത്തരത്തില്‍ ഇപ്പോള്‍ പണി കിട്ടിയിരിയ്ക്കുന്നത് നയന്‍താരയുടെ ഡോറ എന്ന ചിത്രത്തിനാണ്.

ഡോറയ്ക്ക് എ സര്‍ട്ടിഫിക്കറ്റ്

നയന്‍താര കേന്ദ്ര കഥാപാത്രമായി എത്തുന്ന ഡോറ എന്ന ഹൊറര്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്. യു എ സര്‍ട്ടിഫിക്കറ്റിന് വേണ്ടി അണിയറ പ്രവര്‍ത്തകള്‍ ശ്രമിച്ചെങ്കിലും, ചിത്രത്തില്‍ അമിതമായി പേടിപ്പെടുത്തുന്ന രംഗങ്ങളുണ്ട് എന്ന് പറഞ്ഞാണ് സെന്‍സര്‍ ബോര്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

വിമര്‍ശനവുമായി വിഘ്‌നേശ്

ഡോറയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ നയന്‍താരയുടെ പുതിയ കാമുകന്‍ വിഘ്‌നേശ് ശിവ. ട്വറ്ററിലൂടെയാണ് വിഘ്‌നേശ് രംഗത്തെത്തിയിരിയ്ക്കുന്നത്.

വിഘ്‌നേശ് പറയുന്നത്

ഡോറയ്ക്ക് എ സര്‍ട്ടിഫിക്കറ്റ്. മന്‍കാരം, ധ്രുവങ്കള്‍ പതിനാറ് തുടങ്ങിയ ത്രല്ലര്‍ ചിത്രങ്ങള്‍ക്ക് യു എ സര്‍ട്ടിഫിക്കറ്റ്. ഭാഗ്യവശാല്‍ സമീപകാലത്ത് ചില ചിത്രങ്ങള്‍ക്ക് മാത്രം നമുക്ക് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഓരോ ദിവസം കഴിയുന്തോറും സെന്‍സര്‍ ബോര്‍ഡിനോടുള്ള ഇഷ്ടം കൂടുന്നു എന്ന് പറഞ്ഞ് വിഘ്‌നേശ് കളിയാക്കുകയായിരുന്നു.

നയനും വിഘ്‌നേശും

വിഘ്‌നേശ് സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചതോടെയാണ് നയനും വിഘ്‌നേശും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിച്ചത്. ഇരുവരും ഇപ്പോള്‍ ഒന്നിച്ചാണ് താമസം എന്നും മറ്റും വാര്‍ത്തകള്‍ കേള്‍ക്കുന്നു.

English summary
Vignesh Shivan's criticism about Nayanthara's 'A' certificate

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X