»   » കീര്‍ത്തി സുരേഷിനെ മലയാളം കൈവിട്ടോ? വിഘ്നേഷ് ശിവന്‍ സൂര്യ ചിത്രത്തില്‍ നായികയായി കീര്‍ത്തി !!

കീര്‍ത്തി സുരേഷിനെ മലയാളം കൈവിട്ടോ? വിഘ്നേഷ് ശിവന്‍ സൂര്യ ചിത്രത്തില്‍ നായികയായി കീര്‍ത്തി !!

By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള തമിഴ് താരമാണ് സൂര്യ. തമിഴകത്ത് മാത്രമല്ല ഇങ്ങ് കേരളക്കരയിലും താരത്തിന് ഏറെ ആരാധകരുണ്ട്. സൂര്യയുടെ സിനിമകള്‍ക്കെല്ലാം കേരളത്തിലും വന്‍സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂര്യയുടെ പൂതിയ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

സിങ്കം 3 കഴിഞ്ഞതിനു ശേഷമുള്ള അടുത്ത സിനിമ ഏതാണെന്നറിയാനുള്ള ആകാംക്ഷ നില നില്‍ക്കുന്നതിനിടയിലാണ് സന്തോഷ വാര്‍ത്തയുമായി വിഘ്‌നേഷ് ശിവന്‍ എത്തിയിട്ടുള്ളത്. തന്റെ പുതിയ ചിത്രത്തിന്റെ ഫോട്ടോയും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

59 ലും മസില്‍മാനായി ഗോദയില്‍ നിറഞ്ഞു നില്‍ക്കുന്ന രണ്‍ജി പണിക്കരുടെ ഹെല്‍ത്ത് സീക്രട്‌സ് !!

ജോര്‍ജേട്ടന്‍സ് പൂരം ഏശിയില്ല, തിയേറ്ററുകളില്‍ പ്രകമ്പനം കൊള്ളിക്കാന്‍ രാമലീലയുമായി ജനപ്രിയന്‍ !!

ദുരൈസിങ്കത്തിന് ശേഷമുള്ള സൂര്യയുടെ സിനിമ

സൂര്യ ആരാധകര്‍ക്ക് സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍. ട്വിറ്ററിലൂടെയാണ് പുതിയ ചിത്രത്തിന്റെ ഫോട്ടോ പുറത്തു വിട്ടിട്ടുള്ളത്. ക്യാരംസ് കളിച്ചു കൊണ്ടിരിക്കുന്ന സൂര്യയുടെ ചിത്രമാണ് സംവിധായകന്‍ പുറത്തു വിട്ടിട്ടുള്ളത്.

സൂര്യ ഫാന്‍സിന് സണ്‍ഡേ സര്‍പ്രൈസ്

സൂര്യ ഫാന്‍സിനുള്ള സണ്‍ഡേ സര്‍പ്രൈസ് എന്നു പറഞ്ഞാണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.താന സേര്‍ന്ത കൂട്ടം ടിഎസ്‌കെ യാണ് സൂര്യയുടേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രമെന്ന് ഇതോടെ ഉറപ്പായി.

നായികയായി കീര്‍ത്തി സുരേഷ്

കൈ നിറയെ ചിത്രങ്ങളുമായി തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് കീര്‍ത്തി സുരേഷ്. മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരമാണ് താരത്തെ തേടിയെത്തിയിട്ടുള്ളത്. ഇളയദളപതിക്കൊപ്പം കീര്‍ത്തി തകര്‍ത്തഭിനയിച്ച ഭൈരവയ്ക്ക് തിയേറ്ററില്‍ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

മുന്‍നിര താരങ്ങള്‍ക്കൊപ്പം കീര്‍ത്തി സുരേഷ്

വിജയ് ചിത്രമായ ഭൈരവയ്ക്ക് ശേഷം വിക്രമിന്റെ സാമി2 ലും നായികയാവാനുള്ള അവസരം കീര്‍ത്തി സുരേഷിനെ തേടിയെത്തിയിട്ടുണ്ട്. ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സൂര്യചിത്രത്തിലും നായികയായെത്തുന്നത് കീര്‍ത്തി സുരേഷാണെന്ന് സംവിധായകന്‍ അറിയിക്കുന്നത്.

വിഘ്‌നേഷ് ശിവനും സൂര്യയും ആദ്യമായി ഒരുമിക്കുന്നു

സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. സിനിമയുടെ അവസാന ഘട്ട ചിത്രീകരണമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. സംവിധായകന്‍ വിഘ്‌നേഷും സൂര്യയും ഇതാദ്യമായാണ് ഒരുമിക്കുന്നതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വിഘ്‌നേഷിന്റെ മുന്‍ ചിത്രമായ നാനും റൗഡി താന്‍ വന്‍വിജയമായിരുന്നു. പ്രേക്ഷകര്‍ ഏരെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്.

English summary
Vignesh shivan's new film with surya.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam