»   » വനിതാദിനത്തില്‍ നയന്‍താരയ്ക്ക് സ്‌പെഷല്‍ ആശംസയുമായി യുവസംവിധായകന്‍, നയന്‍സാവാന്‍ എളുപ്പമല്ലെന്ന്!!

വനിതാദിനത്തില്‍ നയന്‍താരയ്ക്ക് സ്‌പെഷല്‍ ആശംസയുമായി യുവസംവിധായകന്‍, നയന്‍സാവാന്‍ എളുപ്പമല്ലെന്ന്!!

By: Nihara
Subscribe to Filmibeat Malayalam

അന്താരാഷ്ട്ര വനിതാദിനത്തില്‍ ആശംസകളുമായി സിനിമാ താരങ്ങള്‍. വ്യത്യസ്തമായൊരു ആശംസയാണ് സംവിധായകനായ വിഘ്‌നേഷ് ശിവന്‍ നയന്‍താരയ്ക്കായി നല്‍കിയത്.തമിഴിലെ യുവസംവിധായകരില്‍ പ്രധാനിയായ വിഘ്‌നേഷ് ശിവയും തെന്നിന്ത്യന്‍ താരറാണിയായ നയന്‍താരയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ധീരയായ സ്ത്രീയായ നയന്‍താരയ്ക്ക് വനിതാദിനത്തില്‍ നല്‍കുന്ന ആശംസയും ഏറെ വ്യത്യസ്തമാണ്.വേദനകളെയും വീഴ്ചകളെയും അതിജീവിച്ച നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നുവെന്ന് പറഞ്ഞാണ് വിഘ്‌നേഷ് തന്റെ ട്വീറ്റ് തുടങ്ങുന്നത്.

വ്യത്യസ്തമായ ആശംസ

താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ധീരയായ സ്ത്രീയായ നയന്‍താരയ്ക്ക് വനിതാദിനത്തില്‍ നല്‍കുന്ന ആശംസയും ഏറെ വ്യത്യസ്തമാണ്.വേദനകളെയും വീഴ്ചകളെയും അതിജീവിച്ച നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നുവെന്ന് പറഞ്ഞാണ് വിഘ്‌നേഷ് തന്റെ ട്വീറ്റ് തുടങ്ങുന്നത്.

പരീക്ഷണങ്ങളെ അതിധീരമായി നേരിട്ടു

അനാവശ്യമായി ചില സംഭവങ്ങളില്‍ പേര് വലിച്ചിഴയ്ക്കപ്പെട്ടപ്പോള്‍ പോലും അവയില്‍ നിന്നൊക്കെ മാറി ശക്തമായ തിരിച്ചുവരവ് നടത്തി വനിതയാണ് നയന്‍താരയെന്നും സംവിധായകന്‍ പറയുന്നു.

നയന്‍താരയാവാന്‍ എളുപ്പമല്ല

ശക്തയാവുക, ആത്മവിശ്വാസമുള്ളവളാകുക, നല്ല ചിന്തയുള്ളവളാകുക. അതൊന്നും അത്ര എളുപ്പമല്ലെന്നും വിഘ്‌നേഷ് പറയുന്നു. എല്ലാം സുന്രമായാണ് സുന്ദരിയായ നയന്‍താര കൈകാര്യം ചെയ്യുന്നതെന്നും സംവിധായകന്‍ കുറിച്ചിട്ടുണ്ട്.

വനിതാദിനത്തില്‍ അഭിവാദ്യങ്ങള്‍

ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ശക്തയായ സ്ത്രീയ്ക്ക് വനിതാദിനത്തില്‍ തന്റെ അഭിവാദ്യങ്ങളെന്നും പറഞ്ഞാണ് വിഘ്‌നേഷ് ട്വീറ്റ് അവസാനിപ്പിച്ചിട്ടുള്ളത്.

English summary
Vignesh Shivan's womens day wishes to Nayanthara.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam