»   » മേര്‍സിലിന് ശേഷം എആര്‍ മുരുകദോസിനൊപ്പം വിജയ്! പതിവ് തട്ടുപൊളിപ്പന്‍ ചിത്രമല്ല പിന്നെയോ?

മേര്‍സിലിന് ശേഷം എആര്‍ മുരുകദോസിനൊപ്പം വിജയ്! പതിവ് തട്ടുപൊളിപ്പന്‍ ചിത്രമല്ല പിന്നെയോ?

By: Karthi
Subscribe to Filmibeat Malayalam

വിജയ് ആരാധകര്‍ കാത്തിരിക്കുന്ന മേര്‍സല്‍ ദീപാവലി ദിനത്തില്‍ തിയറ്ററിലേക്ക് എത്തുകയാണ്. കേരളത്തിലുള്‍പ്പെടെ ചിത്രം മാസ് റിലീസിനൊരുങ്ങുകയാണ് ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രം. മേര്‍സിലിന് ശേഷം വിജയ് നായകനാകുന്നത് ഹിറ്റ് മേക്കര്‍ എആര്‍ മുരുകദോസിന് ഒപ്പമാണ്. തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് ഇരുവരും ഒന്നിച്ച ചിത്രം. ഇരു ചിത്രങ്ങളും 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു.

അടുത്ത ജനപ്രിയന്‍ ബിജു മേനോന്‍ തന്നെ, ഉറപ്പ്! ഷെര്‍ലക് ടോംസ് കളക്ഷന്‍ തെളിവ്...

അതിവേഗം 20 കോടി, ദിലീപിന്റെ രാമലീല പിന്നിലാക്കിയത് വന്‍ ചിത്രങ്ങളെ... ദിലീപ് മൂന്നാമന്‍!

vijay62

വിജയ്‌യുടെ 62ാമത്തെ ചിത്രത്തേക്കുറിച്ച് ഒരു അഭിമുഖത്തില്‍ എആര്‍ മുരുകദോസ് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. സാധാരണ വിജയ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു തട്ടുപൊളപ്പന്‍ ചിത്രമായിരിക്കില്ല ഇത്. ഇമോഷന്‍സിന് പ്രാധാന്യം നല്‍കുന്ന ചിത്രം വിജയ് എന്ന അഭിനേതാവിനെ പരമാവധി പ്രയോജനപ്പെടുത്തുന്ന ചിത്രത്തില്‍ വിജയ് പുതിയ രൂപത്തിലായിരിക്കും പ്രത്യക്ഷപ്പെടുന്നത്. മൂന്നാം തവണയും ഈ കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്. ജനുവരിയില്‍ സിനിമയുടെ ചിത്രകരണം ആരംഭിക്കും.

മഹേഷ് ബാബുവിനെ നായകനാക്കി തമിഴിലും തെലുങ്കിലും ഒരുക്കിയ സ്‌പൈഡറാണ് മുരുകദോസ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. 125 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ സമ്മിശ്ര പ്രതികരണമായിരുന്നു. ആറ്റ്‌ലി വിജയ് ചിത്രം 350 സ്‌ക്രീനുകളിലാണ് കേരളത്തില്‍ മാത്രം റിലീസ് ചെയ്യുന്നത്.

English summary
Vijay 62 will be high on emotions and focus is on to showcase him as a performer: AR Murugadoss
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam