»   » സെന്‍സറിംഗിനും നികുതിയിളവിനും കോഴ..? തമിഴ് സിനിമയില്‍ പുതിയ വിവാദങ്ങള്‍...

സെന്‍സറിംഗിനും നികുതിയിളവിനും കോഴ..? തമിഴ് സിനിമയില്‍ പുതിയ വിവാദങ്ങള്‍...

Posted By: Karthi
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ വിവാദങ്ങളുടെ കാലമാണ്. മലയാളത്തില്‍ നടി ആക്രമിക്കപ്പെട്ട വിഷയവും ദീലിപീന്റെ അറസ്റ്റുമാണ് വിഷയമെങ്കില്‍ തെലുങ്കില്‍ മയക്കുമരുന്ന് വിവാദമാണ് സിനിമ ലോകത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇപ്പോഴിതാ തമിഴ് സിനിമ ലോകത്തും പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. സുചി ലീക്‌സ് വിവാദങ്ങള്‍ തമിഴ് സിനിമ ലോകത്തെ ഉലച്ചതിന് പിന്നാലെയാണ് പുതിയ വിവാദങ്ങള്‍ തലപൊക്കിയത്.

പീഢനം, മയക്ക് മരുന്ന് എന്നിവയാണ് മലയാളം തെലുങ്ക് സിനിമകളുടെ ഇപ്പോഴത്തെ പ്രതിസന്ധിയെങ്കില്‍ കോഴയാണ് തമിഴ് സിനിമയില്‍ ഉയര്‍ന്നിരിക്കുന്ന പുതിയ പ്രതിസന്ധി. നിര്‍മാതാവ് കെ രാജനാണ് ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു കെ രാജന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 

സിനിമയില്‍ കോഴ

തമിഴ് സിനിമയിലെ നിര്‍മാതാക്കള്‍ കടന്ന് പോകുന്ന പ്രതിസന്ധികളേക്കുറിച്ച് സംസാരിക്കവേ ആയിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സിനിമ സെന്‍സര്‍ ചെയ്യുന്നതിനും നികുതിയിളവിനും കോടികളാണ് തമിഴ് സിനിമയില്‍ ഒരു നിര്‍മാതാവ് കോഴ നല്‍കേണ്ടി വരുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

സെന്‍സറിംഗിലെ കടമ്പകള്‍

ഒരു സിനിമ പുറത്തിറക്കാന്‍ നിര്‍മാതാവിന് മുന്നിലുള്ള ആദ്യത്തെ കടമ്പ സെന്‍സറിംഗാണ്. സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ മൂന്ന് മാസമെങ്കിലും കാത്തിരുന്നാല്‍ മാത്രമാണ് ആ കടമ്പ കടക്കാന്‍ കഴിയുകയെന്നും കെ രാജന്‍ വ്യക്തമാക്കുന്നു.

നികുതി ഇളവിനും കോഴ

സെന്‍സറിംഗ് കഴിഞ്ഞാല്‍ അടുത്ത കടമ്പ നികുതിയിളവാണ്. നികുതി ഇളവ് ലഭിക്കാനും കഷ്ടപ്പാടാണ്. തന്റെ ഒരു സുഹൃത്ത് അഞ്ച് ലക്ഷം രൂപയാണ് കോഴ നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ജിഎസ്ടി വന്നതോടെ നികുതി ഇളവിന്റെ സാധ്യത ഇല്ലാതായി.

സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് ഒരു കോടി

വിജയ്, അജിത് തുടങ്ങിയ സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങള്‍ക്ക് ഒരു കോടി രൂപവരെ കൈക്കൂലി നല്‍കേണ്ടി വരാറുണ്ടെന്നാണ് പറയുന്നത്. തമിഴ് ചിത്രങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുന്നത് തമിഴ്‌നാട്ടില്‍ പതിവാണ്. ഇതിന് പിന്നില്‍ വലിയ അഴിമതി ഉണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍.

താരങ്ങള്‍ക്ക് മടി

ഇത്രയും പ്രതിബന്ധങ്ങള്‍ മറികടന്ന് സിനിമ തിയറ്ററിലെത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ ഓഡിയോ, സിനിമ പ്രചരണ പരിപാടികളില്‍ പങ്കെടുക്കാന്‍ പല അഭിനേതാക്കള്‍ക്കും മടിയാണ്. ഇതൊരു നല്ല പ്രവണതയല്ല. സിനിമ വിജയിക്കേണ്ടത് എല്ലാവരുടേയും ആവശ്യമാണെന്നും കെ രാജന്‍ കൂട്ടിച്ചേര്‍ത്തു.

വിശാല്‍ പ്രതികരിക്കുമോ

നിര്‍മാതാക്കള്‍ നേരിടുന്ന ഒരു വലിയ പ്രതിസന്ധിയേക്കുറിച്ചാണ് കെ രാജന്‍ ചൂണ്ടിക്കാണിച്ചത്. നടനും നിര്‍മ്മാതാവും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ വിശാല്‍ ഇക്കാര്യത്തില്‍ എങ്ങനെ പ്രതികരിക്കുമെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. നിര്‍മാതാക്കള്‍ ചൂഷണം ചെയ്യപ്പെടുന്നത് തടയാന്‍ വിശാലിന്റെ നേതൃത്വത്തില്‍ ഒരു നീക്കമുണ്ടാകുമെന്നാണ് എല്ലാവരുടേയും പ്രതീക്ഷ.

English summary
Bribe allegation in Tamil cinema for censoring and tax exemption. Producer K Rajan raised this allegation in a public meeting.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam