twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാസ് ആക്ഷന്‍ എന്റര്‍ടെയിനറായി വിജയ് ആന്റണിയുടെ പോലീസ് ചിത്രം തിമിരു പിടിച്ചവന്‍!

    |

    സംഗീത സംവിധായകനായി എത്തി പിന്നീട് നായകനും നിര്‍മാതാവുമായി മാറിയ താരമാണ് വിജയ് ആന്റണി. വിജയ് ആന്റണി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം തിമിരു പിടിച്ചവന്‍ വെള്ളിയാഴ്ച തിയറ്ററിലെത്തും. കേരളത്തിലും ഇതേ സമയം ചിത്രം പ്രദര്‍ശനത്തിന് എത്തും. വിജയ് ആന്റണി ആദ്യമായി പോലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നിവേദ പേതുരാജാണ് ചിത്രത്തിലെ നായിക. പോലീസ് കോണ്‍സ്റ്റബിളില്‍ നിന്നും പടിപടിയായി പോലീസ് കമ്മീഷണറായി വളരുന്ന പോലീസുകാരന്റെ കഥ പറയുന്ന മാസ് ആക്ഷന്‍ ചിത്രമാണ് തിമിരു പിടിച്ചവന്‍.

    <strong>ചികിത്സ ആരംഭിച്ചു!! സന്തോഷമായി ഇരിക്കണം, സന്തോഷ വാർത്ത പങ്കുവെച്ച് വിജയലക്ഷ്മിയുടെ ഭർത്താവ് </strong>ചികിത്സ ആരംഭിച്ചു!! സന്തോഷമായി ഇരിക്കണം, സന്തോഷ വാർത്ത പങ്കുവെച്ച് വിജയലക്ഷ്മിയുടെ ഭർത്താവ്

    നമ്പ്യാര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗണേശാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് ആന്റണി ഫിലിം കോര്‍പ്പറേഷന് വേണ്ടി ഫാത്തിമ വിജയ് ആന്റണി നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നതും വിജയ് ആന്റണിയാണ്. തിരുനെല്‍വേലിയിലെ സാത്വിക മുരുക ഭക്തനായ പോലീസ് കോണ്‍സ്റ്റബിളാണ് മുരുകവേല്‍. എന്‍കൗണ്ടറിലൂടെ പ്രമാദമായ ഒരു കേസിന് തുമ്പുണ്ടാക്കുന്നതോടെ മുരുകവേല്‍ ഇന്‍സ്‌പെക്ടര്‍ പ്രമോഷനോടെ ചെന്നൈയിലെത്തുന്നു.

    Vijay Antonys Police movie thimiru pidichavan

    വടപളനി മുരുകന് വൃതമനുഷ്ഠിച്ചു മാല ധരിച്ചു ഭക്തി പൂര്‍വം ചെന്നൈയില്‍ കൃത്യനിര്‍വഹണം തുടങ്ങുന്നു മുരുകവേല്‍ തന്റെ കഴിവ് കൊണ്ട് പടിപടിയായി പോലീസ് കമ്മീഷണറായി എത്തുന്നത് വരെയുള്ള വളര്‍ച്ചക്കിടെയുള്ള അസുര സംഹാര പ്രയാണമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നായക കഥാപാത്രത്തിന്റെ കരിയറിലെ ഓരോ വളര്‍ച്ചയും പരിണാമവും ലോജിക്കോടു കൂടിയാണ് അവതരിപ്പിക്കുന്നത്. വൈകാരികതയും , സാഹസികതയും ,ഉദ്വേഗവും നിറഞ്ഞ റിയലിസ്റ്റിക്ക് ആക്ഷന്‍ ചിത്രമാണിത്. നിവേദയുടെ കഥാപാത്രവും പോലീസ് ഇന്‍സ്‌പെക്ടറാണ്. ചിത്രത്തിലെ പ്രണയ മുഹൂര്‍ത്തങ്ങളും റിയലിസ്റ്റിക്കാണെന്ന് സംവിധായകന്‍ ഗണേശ് പറയുന്നു. പ്രകാശ് ഫിലിംസാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.

    English summary
    Vijay Antony's Police movie thimiru pidichavan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X