»   » അജിത്തിനു വല്ലതും പറ്റിയാല്‍ നോക്കി നിക്കാന്‍ വിജയ്ക്ക് കഴിയുമോ?? ട്വിറ്ററില്‍ പൊങ്കാല

അജിത്തിനു വല്ലതും പറ്റിയാല്‍ നോക്കി നിക്കാന്‍ വിജയ്ക്ക് കഴിയുമോ?? ട്വിറ്ററില്‍ പൊങ്കാല

Posted By: Nihara
Subscribe to Filmibeat Malayalam

പ്രമുഖ താരങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്ത് കുപ്രസിദ്ധി നേടിയ കമല്‍ റഷീദ് ഖാന്‍ എന്ന കെആര്‍കെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. തമിഴ് സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളായ അജിത്തിനെതിരെയാണ് ഇത്തവണ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്.

താരങ്ങളെല്ലാം പൃഥ്വിരാജിന് പുറകെ.. ധ്യാനും അജുവും നീരജിനുമെല്ലാം ഒരേ അഭിപ്രായം.. തിരക്കഥ വെട്ടി

നിവിന്‍ പോളിയും റിന്നയും കുഞ്ഞു രാജകുമാരിക്കൊപ്പം, മാമോദീസ ചിത്രങ്ങള്‍ വൈറലാവുന്നു

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ സസ്‌പെന്‍സ് പുറത്തുവിടുമെന്ന് കെആര്‍കെ ഭീഷണി മുഴക്കിയിരുന്നു. മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിനെ ഛോട്ടാബീം എന്നു വിളിച്ച് വിമര്‍ശിച്ചതും ഇദ്ദേഹമായിരുന്നു. ഇതിലൂടെ മലയാളി പ്രേക്ഷകരുടെ പൊങ്കാലയ്ക്ക് വിധേയനായതിന് ശേഷം അദ്ദേഹം പ്രസ്താവന തിരുത്തിയിരുന്നു.

ബംഗലുരുവില്‍ ഉണ്ടായിട്ടും പ്രിയാമണിയുടെ കല്യാണത്തില്‍ പങ്കെടുക്കാതെ നയന്‍താര..അത്രയ്ക്ക് ശത്രുവാണോ ?

തലയെ വിമര്‍ശിച്ച് കെആര്‍കെ

ബോളിവുഡിലാണെങ്കില്‍ താങ്കളെ പോലുള്ള വയസ്സന്‍ നടന്‍മാര്‍ ബോളിവുഡില്‍ അച്ഛന്‍ വേഷങ്ങളാണ് ചെയ്യാറുള്ളതെന്നും തമിഴ് പ്രേക്ഷകര്‍ നിങ്ങളെ നായകനായി സ്വീകരിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ലെന്നുമായിരുന്നു കെആര്‍കെ ട്വീറ്റ് ചെയ്തത്.

ആരാധകര്‍ ഒന്നിച്ചു

തലയെ വിമര്‍ശിച്ച കെആര്‍കെയ്ക്ക് പൊങ്കാല ഇടുന്നവരില്‍ വിജയ് ഫാന്‍സാണ് മുന്നിലുള്ളത്. മുന്‍പ് മോഹന്‍ലാലിനെ വിമര്‍ശിച്ചപ്പോള്‍ കെആര്‍കെയ്‌ക്കെതിരെ പൊങ്കാല ഇടാന്‍ മമ്മൂട്ടി ആരാധകരും ഉണ്ടായിരുന്നു.

തലയെ ആക്രമിക്കാന്‍ കൂട്ടുനില്‍ക്കില്ല

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമായ തലയെ ആക്രമിക്കുന്നതിന് തങ്ങള്‍ കൂട്ടുനില്‍ക്കില്ലെന്നും അജിത്തിന്റെ ഹീറോയിസം തങ്ങള്‍ക്ക് ഇഷ്ടമാണെന്നുമാണ് വിജയ് ഫാന്‍സ് പ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടുള്ളത്.

ആരാധക പോര്‍വിളി അവസാനിച്ചു

തമിഴ് സിനിമയിലെ മുന്‍നിര താരങ്ങളായ വിജയ്, അജിത് ആരാധകര്‍ തമ്മില്‍ നടത്തിയിരുന്ന പോര്‍വിളിക്ക് ഇതോടെ അവസാനമായിരിക്കുകയാണ്. ട്വിറ്ററിലൂടെ നടത്തിയിരുന്ന സൈബര്‍ പോര്‍വിളി ഇപ്പോള്‍ കെആര്‍കെയ്‌ക്കെതിരെയുള്ള പൊങ്കാലയായി മാറിയിരിക്കുകയാണ്.

നിയമനടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

തന്റെ പേരുമായി ബന്ധപ്പെട്ട് ഏറ്റുമുട്ടുന്ന ഫാന്‍ പേജുകളും ആരാധക ഗ്രൂപ്പുകളും നിയമനടപടി നേരിടേണ്ടി വരുമെന്ന് അജിത് മുന്നറിയിപ്പ് നല്‍കിയിരുന്നു. തന്റെ അറിവില്ലാതെയാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു.

കടുത്ത നിലപാടുമായി വിജയ്

ഇളയദളപതി ഫാന്‍സും തല ആരാധകരും തമ്മിലുള്ള സൈബര്‍ പോര്‍വിളിയെ കടുത്ത ഭാഷയില്‍ വിജയ് യും വിമര്‍ശിച്ചിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങളോട താല്‍പര്യമില്ലെന്നും ആരാധനയുടെ പേരില്‍ കാണിച്ചു കൂട്ടുന്ന പ്രവര്‍ത്തിയല്ല ഇതെന്നും താരം വ്യക്തമാക്കിയിരുന്നു.

സൈബര്‍ പോരാട്ടം തുടരുന്നു

അജിത്തിനെ വിമര്‍ശിച്ച കെആര്‍കെയ്ക്ക് എതിരെയുള്ള സൈബര്‍ പോരാട്ടം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. തലയ്ക്കെതിരെയുള്ള വിമര്‍ശനത്തിന് രൂക്ഷമായ ഭാഷയിലാണ് വിജയ് ഫാന്‍സ് പ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടുള്ളത്.

English summary
Vijay fans criticising against krk on Thala tweet.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam