Just In
- 5 hrs ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
- 6 hrs ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
- 6 hrs ago
ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്‍
- 6 hrs ago
ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി, അമ്മയെ കുറിച്ച് ശ്രീശാന്ത്
Don't Miss!
- Finance
2026ഓടെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 15 ശതമാനം ഇന്ത്യയില്‍ നിന്നും, റിപ്പോര്‍ട്ട് പുറത്ത്
- News
കൊവിഷീൽഡിനും കൊവാക്സിനും പാർശ്വഫലങ്ങൾ കുറവ്; ഭീതി ആവശ്യമില്ലെന്നും നീതി ആയോദ് അംഗം
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Lifestyle
ഒരു വാള്‍നട്ട് മതി കരുത്തുള്ള ബീജവും പൗരുഷവും
- Automobiles
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ലാപ് ടോപ്പും ടിവിയും തല്ലിപ്പൊട്ടിച്ചു!! സർക്കാരിന്റെ സൗജന്യങ്ങൾ തീയിട്ടു, പ്രതിഷേധവുമായി ജനങ്ങൾ
വിജയ് ചിത്രം സർക്കാരുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. ചിത്രത്തിലെ വിവാദ രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നേതാക്കാന്മാർ രംഗത്തെത്തിയിരുന്നു. സിനിമയ്ക്കെതിരെ പ്രതിഷേധം വ്യാപിച്ചപ്പോൾ റിലീസിനു ശേഷം വിവാദ രംഗങ്ങൾ ഒഴിവാക്കിയിരുന്നു. എന്നാൽ ഇപ്പോൾ സർക്കാരിലെ വിവാദ രംഗങ്ങൾ നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് വിജയ് ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്.
അണ്ണാഡിഎംകെയ്ക്കെതിരെയാണ് പ്രതിഷേധവുമായി ജനങ്ങൾ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലായി ഗവൺമെന്റ് ജനങ്ങൾക്ക് നൽകിയ ഉത്പന്നങ്ങളാണ് ഇവർ നശിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ, ടിവി, ലാപ് ടോപ്പ്, ഗ്രൈന്റര്‍ ജനങ്ങള്‍ തല്ലിപ്പൊട്ടിക്കുന്ന ഒരു രംഗമുണ്ട്. ആ രംഗമാണ് രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് നീക്കം ചെയ്തത്. ഇതില്‍ പ്രതിഷേധിച്ചതാണ് വിജയ് ആരാധകര്‍ രംഗത്തെത്തിയത്.
കിങ് കോലിയായി തുടരണമോ? വിഡ്ഢിത്തരം പറയരുത്... കോലിയെ വിമർശിച്ച് പ്രമുഖ നടൻ
കൂടാതെ ചിത്രത്തില്‍ അന്തരിച്ച മുഖ്യമന്ത്രി ജയലളിതയെ മോശമായി ചിത്രീകരിച്ചു എന്ന് ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിജയുടെ പോസ്റ്ററുകള്‍ വലിച്ച് കീറിയിരുന്നു. കൂടാതെ ചിത്രത്തില്‍ വരലക്ഷ്മിയുടെ പേര് കോമളവല്ലിയെന്നാണ്. ഇത് അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ പേരാണെന്നും, ഇത് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടരും രംഗത്തെത്തിയിരുന്നു. ചിത്രത്തിനെതിരെ പ്രതിഷേധങ്ങള്‍ കത്തി കയറുന്ന പശ്ചാത്തലത്തില്‍ സിനിമയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.