For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്‍പോടെ ദളപതി! ബിഗില്‍ ടീമിലെ 400പേര്‍ക്ക് സ്വര്‍ണമോതിരം സമ്മാനിച്ച് വിജയ്! വൈറലായി ചിത്രങ്ങള്‍

  |

  ദളപതി വിജയുടെതായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗില്‍. ദീപാവലി റിലീസിനായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. തെറി മെര്‍സല്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം വിജയും അറ്റ്‌ലീയും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമ കൂടിയാണിത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം വിജയുടെ കരിയറിലെ എറ്റവും വലിയ സിനിമായാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

  സ്‌പോര്‍ട്‌സ് ത്രില്ലറായി ഒരുങ്ങുന്ന ബിഗിലില്‍ വനിതാ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാനായി എത്തുന്ന കോച്ചായിട്ടാണ് വിജയ് എത്തുന്നത്. ബിഗില്‍ ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങളും വീഡിയോകളുമെല്ലാം നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ദളപതി ചിത്രത്തിന്റെതായി പുറത്തിറങ്ങിയ സിങ്കപെണ്ണേ എന്നു തുടങ്ങുന്ന ഗാനവും നേരത്തെ എല്ലാവരും ഏറ്റെടുത്തിരുന്നു.

  ബിഗിലുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വൈറലാകുന്നത് ഷൂട്ടിംഗിന്റെ അവസാന ദിവസം അണിയറക്കാര്‍ക്ക് വിജയ് സ്വര്‍ണം മോതിരം നല്‍കിയതിന്റെ ചിത്രങ്ങളാണ്. തന്റെ ഓരോ സിനിമയുടെയും ഷൂട്ടിംഗ് കഴിയുന്ന അവസാന ദിവസം വിജയ് ക്രൂ അംഗങ്ങള്‍ക്ക് സര്‍പ്രൈസായി സമ്മാനങ്ങള്‍ നല്‍കാറുണ്ട്. ഇത്തവണയും അത് ആവര്‍ത്തിച്ചിരിക്കുകയാണ് തമിഴ് സൂപ്പര്‍താരം. ബിഗില്‍ സിനിമയില്‍ പ്രവര്‍ത്തിച്ച 400പേര്‍ക്കാണ് വിജയ് സ്വര്‍ണമോതിരം സമ്മാനിച്ചിരിക്കുന്നത്.

  ബിഗില്‍ എന്നെഴുതിയ സ്വര്‍ണമോതിരം ഓരോരുത്തരുടെയും വിരലുകളില്‍ വിജയ് നേരിട്ട് അണിയിക്കുകകയായിരുന്നു. സിനിമയില്‍ ഫുട്‌ബോള്‍ താരങ്ങളായി വേഷമിട്ടവര്‍ക്ക് തന്റെ കൈയ്യോപ്പോടു കൂടിയ ഫുട്‌ബോളും വിജയ് സമ്മാനിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും ട്വിറ്ററില്‍ ഒന്നടടങ്കം വൈറലായി മാറിയിരിക്കുകയാണ്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ഇത്തവണ ദളപതി ചിത്രം നിര്‍മ്മിക്കുന്നത്.

  നേരത്തെ വിജയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ബിഗിലിന്റെ ഫസ്റ്റ്‌ലുക്കും മറ്റു പോസ്റ്ററുകളുമെല്ലാം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ ബിഗിലെന്നും മൈക്കിളെന്നുമാണ് വിജയുടെ കഥാപാത്രത്തിന്റെ പേരെന്ന് അറിയുന്നു. എയ്ഞ്ചല്‍ എന്ന കഥാപാത്രമായി നയന്‍താരയും എത്തുന്ന ചിത്രത്തില്‍ പരിയേറും പെരുമാള്‍ താരം കതിറും പ്രധാന വേഷത്തില്‍ എത്തുന്നത്.

  വിവേക്, യോഗി ബാബു, ഡാനിയേല്‍ ബാലാജി, ജാക്കി ഷ്‌റോഫ്, വര്‍ഷ ബൊലമ്മ, ഇന്ദുജ, റീബ മോണിക്ക ജോണ്‍, അമൃത അയ്യര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാന്‍ തന്നെയാണ് ഇത്തവണയും വിജയ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. സിങ്കപെണ്ണേ ഗാനത്തിന് പിന്നാലെ ബിഗിലില്‍ വിജയ് പാടിയൊരു പാട്ടിനായും കാത്തിരിക്കുകയാണ് ആരാധകര്‍.

  അവരോടൊക്കെ അബിയുടെ അമ്മായിയുടെ മകനാണെന്നാണ് പറയാറ്! വൈറലായി നൗഷാദിന്റെ വെളിപ്പെടുത്തല്‍

  ബിഗിലിന്റെ ഓഡിയോ ലോഞ്ച് അടുത്തു തന്നെയുണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലെ ആരാധകരും വിജയ് ചിത്രത്തെ വരവേല്‍ക്കുവാനുളള തയ്യാറെടുപ്പുകളിലാണ് ഉളളത്. അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലായി വമ്പന്‍ റിലീസിനായിട്ടാണ് തയ്യാറെടുക്കുന്നത്.

  English summary
  Vijay Gifts Gold Rings To Bigil Team Members
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X