»   » അജിത്തിനെ വിജയ് പുകഴ്ത്തിയോ, കള്ളം പറയരുത്... അത് വെറും സൃഷ്ടിയാണ്!!

അജിത്തിനെ വിജയ് പുകഴ്ത്തിയോ, കള്ളം പറയരുത്... അത് വെറും സൃഷ്ടിയാണ്!!

Posted By:
Subscribe to Filmibeat Malayalam

കഴിഞ്ഞ ദിവസം അജിത്ത് ഫാന്‍സിന് ആഘോഷമായിരുന്നു. വിജയ് ഫാന്‍സുമായി ശത്രുതയുണ്ടെങ്കിലും തലയുടെ പുതിയ ചിത്രത്തെയും ഗെറ്റപ്പിനെും പുകഴ്ത്തി വിജയ് രംഗത്തെത്തി എന്ന് കേട്ടപ്പോള്‍ അജിത്ത് ഫാന്‍സ് വെറുതേ അങ്ങ് മോഹിച്ചു. എന്നാല്‍ അത് ഏതോ ഒരു അജിത്ത് ആരാധകന്റെ വെറും സൃഷ്ടിയാണെന്നാണ് വാസ്തവം.

സ്വന്തം ഐ പാടില്‍ അജിത്തിന്റെ വേതാളത്തിന്റെ ടീസര്‍ കാണുന്ന ഫോട്ടോ വച്ചുകൊണ്ടായിരുന്നു വിജയ് അജിത്തിനെ പുകഴ്ത്തി എന്ന വാര്‍ത്ത പ്രചരിച്ചത്. ആ ഫോട്ടോ എടുത്തത് മനോബാലയാണെന്ന തെളിവും ഫോട്ടോയില്‍ ഉണ്ടായിരുന്നു.

എന്നാല്‍ വിജയ് കണ്ടത് അജിത്തന്റെ വേതാളം ടീസറല്ല, താന്‍ നിര്‍മിച്ച സതുരംഗ വേട്ടെയുടെ ടീസറാണെന്ന് വ്യക്തമാക്കി മനോബാല രംഗത്തെത്തി. ഏതോ വിദ്വാന്‍ ഫോട്ടോ ഷോപ്പില്‍ അത് വേതാളത്തിന്റെ ടീസറാക്കിയതാണ്.

അജിത്തിനെ വിജയ് പുകഴ്ത്തിയോ, കള്ളം പറയരുത്... അത് വെറും സൃഷ്ടിയാണ്!!

ഈ ഫോട്ടോയ്‌ക്കൊപ്പമാണ് അജിത്തിന്റെ വേതാളം ടീസര്‍ കണ്ട് വിജയ് പുകഴ്ത്തി എന്ന വാര്‍ത്ത വന്നത്

അജിത്തിനെ വിജയ് പുകഴ്ത്തിയോ, കള്ളം പറയരുത്... അത് വെറും സൃഷ്ടിയാണ്!!

എന്നാല്‍ യഥാര്‍ത്ഥത്തില്‍ വിജയ് കണ്ടത് മനോബാല നിര്‍മിച്ച സതുരംഗ വേട്ടെ എന്ന ചിത്രത്തിന്റെ ടീസറാണ്

അജിത്തിനെ വിജയ് പുകഴ്ത്തിയോ, കള്ളം പറയരുത്... അത് വെറും സൃഷ്ടിയാണ്!!

വേതാളത്തിന് പബ്ലിസിറ്റി ലഭിയ്ക്കാന്‍ ഏതോ അജിത്ത ആരാധകന്‍ കാണിച്ച ഫോട്ടോ ഷോപ്പിന്റെ മിടുക്കാണ് മണിക്കൂറുകള്‍ തമിഴകത്ത് കൊണ്ട് വൈറലായത്.

അജിത്തിനെ വിജയ് പുകഴ്ത്തിയോ, കള്ളം പറയരുത്... അത് വെറും സൃഷ്ടിയാണ്!!

സിനിമാ നടിമാരുടെയും നടന്മാരുടെയും ഫോട്ടോ വച്ച് അശ്ലീല ഫോട്ടോഷോപ്പ് വരെ നടത്തുന്ന ഈ കാലത്ത്, ഇങ്ങനെ ഒരു ഫോട്ടോ ഷൂട്ട് നടത്തിയതില്‍ ആര്‍ക്കും പരാതിയില്ല. എന്നാല്‍ വാര്‍ത്ത മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് സത്യാവസ്ഥ വ്യക്തമാക്കി മനോബാല രംഗത്തെത്തിയത്

അജിത്തിനെ വിജയ് പുകഴ്ത്തിയോ, കള്ളം പറയരുത്... അത് വെറും സൃഷ്ടിയാണ്!!

തലയാണോ ദളപതിയാണോ എന്ന കാര്യത്തില്‍ അജിത്ത് - വിജയ് ഫാന്‍സിനിടയില്‍ പോര് നടക്കുന്നതിനിടെയാണ് ഇങ്ങനെ ഒരു വാര്‍ത്ത

അജിത്തിനെ വിജയ് പുകഴ്ത്തിയോ, കള്ളം പറയരുത്... അത് വെറും സൃഷ്ടിയാണ്!!

എന്നാല്‍ ഇന്റസ്ട്രിയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് അജിത്തും വിജയ് യും എന്നതാണ് വാസ്തവം. ഇരുവരുടെയും കുടുംബങ്ങള്‍ തമ്മിലും ആ ബന്ധം പുലര്‍ത്തുന്നു

English summary
The social and online media were abuzz with the news that Vijay had praised Ajith's 'Vedalam' trailer. But it has now turned out to be false.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam