twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മൂന്ന് കുടുംബങ്ങള്‍ക്ക് ജീവിതമാര്‍ഗ്ഗം ഉണ്ടാക്കി കൊടുത്ത് വിജയ്

    By Aswathi
    |

    ഉള്ളവന് ഇല്ലാത്തവന്‍ കൊടുക്കുന്നത് ധാനമല്ല, കടമയാണെന്നല്ലേ പറയാറുള്ളത്. ഇളയദളപതി വിജയ് അത്രയേ ചെയ്തുള്ളൂ. തന്റെ കടമ നിറവേറ്റി. വിജയ് യുടെ സഹായമനസ്‌കതയെ പറ്റി എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഞാന്‍ വിജയ് ആരാധിക/ ആരാധകന്‍ എന്നു പറയുന്നവര്‍ക്ക് അഭിമാനിക്കാന്‍ ഇതാ ഒരവസരം കൂടെ

    മൂന്ന് കുടുംബങ്ങള്‍ക്കാണ് ഇത്തവണ വിജയ് രക്ഷകനായി എത്തിയത്. വഴിയരികില്‍ കച്ചവടം നടത്തുന്ന ഇവര്‍ വളരെ കഷ്ടപ്പെട്ടാണ് ജീവിയ്ക്കുന്നത്. വഴിയരികില്‍ ആയതുകൊണ്ട് കച്ചവടവും വളരെ കുറവ്. അങ്ങനെ കടത്തിന്മേല്‍ കടം കയറിനില്‍ക്കുമ്പോഴാണ് വിജയ് യുടെ സഹായഹസ്ത്രം അവരെ സ്പര്‍ശിച്ചത്

    മൂന്ന് കുടുംബങ്ങള്‍ക്കും കച്ചവടം നടത്താന്‍ സ്വന്തമായി ഓരോ ഉന്തുവണ്ടികള്‍ വിജയ് സ്വന്തമായി വാങ്ങിക്കൊടുത്തു. തങ്ങളുടെ ജീവിതത്തിന് നല്ലൊരു വെളിച്ചം നല്‍കിയ സൂപ്പര്‍സ്റ്റാറിനോട് നന്ദി പറയാന്‍ കുടുംബങ്ങള്‍ മറന്നില്ല.

    മുമ്പും വിജയ് പല തരത്തിലും പലരെയും സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിജയ് യുടെ സഹായം അനുഭവിച്ച ചിലരിതാ താഴെ, വായിക്കൂ...

     ആരാധകന്റെ കുടുംബത്തിന്

    മൂന്ന് കുടുംബങ്ങള്‍ക്ക് ജീവിതമാര്‍ഗ്ഗം ഉണ്ടാക്കി കൊടുത്ത് വിജയ്

    വിജയ് യുടെ കത്തി എന്ന ചിത്രം റിലീസായപ്പോള്‍ ആരാധകന്‍ വിജയ് യുടെ പടുകൂറ്റന്‍ ഫഌക്‌സ് ബോര്‍ഡില്‍ പാലഭിഷേകം നടത്തുമ്പോള്‍ കാല്‍വഴുതി താഴെ വീണ് മരിച്ചിരുന്നു. പാലക്കാടുകാരനായ ഉണ്ണികൃഷമന്റെ വേര്‍പാടറിഞ്ഞ് വീട്ടിലെത്തിയ വിജയ് പൊട്ടിക്കരഞ്ഞു. തന്റെ പേരില്‍ ഇത്തരത്തിലുള്ള ആരാധന ഇനി നടത്തരുതെന്ന് ആരാധകരോട് വിജയ് അപേക്ഷിച്ചു. മൂന്ന് ലക്ഷം രൂപയും ആരാധകന്റെ കുടുംബത്തിന് നല്‍കി

    ഫാത്തിമയുടെ പഠനത്തിന്

    മൂന്ന് കുടുംബങ്ങള്‍ക്ക് ജീവിതമാര്‍ഗ്ഗം ഉണ്ടാക്കി കൊടുത്ത് വിജയ്

    ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ ഉയര്‍ന്ന് മാര്‍ക്ക് വാങ്ങിയിട്ടും തുടര്‍ന്ന് പഠിക്കാന്‍ സാമ്പിത്തികമില്ലാത്ത ഫാത്തിമയെയും വിജയ് സഹായിച്ചു. ആരാധകര്‍ വഴിയാണ് പഠിക്കാന്‍ ഫീസില്ലാത്ത ഫാത്തിമയെ കുറിച്ച് വിജയ് അറിഞ്ഞത്. ഉടനെ ഫാത്തിമയ്ക്കുള്ള എല്ലാ സഹായവും വിജയ് ഒരുക്കി. ചെന്നൈ മീനാക്ഷി കോളേജില്‍ സീറ്റ് വാങ്ങിക്കൊടുത്ത വിജയ് നാല് വര്‍ഷത്തേക്കുള്ള ഫീസ് മുഴുവനും അടച്ചു. അത് കൂടാതെ ഫാത്തിമയുടെ വീട്ടില്‍ പോയി രക്ഷിതാക്കളെയും കണ്ട് ഫാത്തിമയോട് തുടര്‍ന്നും നല്ലവണ്ണം പഠിക്കണമെന്ന് ഉപദേശിച്ചു.

    പുലി സെറ്റില്‍

    മൂന്ന് കുടുംബങ്ങള്‍ക്ക് ജീവിതമാര്‍ഗ്ഗം ഉണ്ടാക്കി കൊടുത്ത് വിജയ്

    വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് പുലി. പുലിയുടെ ഷൂട്ടിങ് തിരക്കുകള്‍ കാരണം ഇത്തവണത്തെ പൊങ്കാലിന് വിജയ്ക്ക് വീട്ടില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. പുലിയുടെ സെറ്റില്‍ 265 ഓളം യൂണിറ്റ് അംഗങ്ങള്‍ക്ക് സ്വര്‍ണനാണയം നല്‍കിയാണ് ഇത്തവണ വിജയ് തന്റെ പൊങ്കല്‍ ആഘോഷിച്ചത്.

    കുരുന്നുകളുടെ അവസാനത്തെ ആഗ്രഹം

    മൂന്ന് കുടുംബങ്ങള്‍ക്ക് ജീവിതമാര്‍ഗ്ഗം ഉണ്ടാക്കി കൊടുത്ത് വിജയ്

    രക്താര്‍ബുദം ബാധിച്ച മൂന്ന് അനാഥകുട്ടികളുടെ അവസാനത്തെ ആഗ്രഹമായിരുന്നു ഇളയദളപതി വിജയ് യെ നേരില്‍ കാണണമെന്നും അദ്ദേഹത്തിനൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കണമെന്നതും. ആ ആഗ്രഹം അറിഞ്ഞ വിജയ് അത് സാധിച്ചു കൊടുത്തു.

     സഹപ്രവര്‍ത്തകരോട്

    മൂന്ന് കുടുംബങ്ങള്‍ക്ക് ജീവിതമാര്‍ഗ്ഗം ഉണ്ടാക്കി കൊടുത്ത് വിജയ്

    മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് കുറച്ച് കൂടുതല്‍ ജോലിയുള്ള സെറ്റായിരുന്നു പുലിയുടേത്. പടുകൂറ്റന്‍ സെറ്റുകളാണ് അണിയറപ്രവര്‍ത്തകര്‍ പുലിയ്ക്കായി ഒരുക്കിയത്. ചിത്രത്തില്‍ കൂടെ സഹകരിച്ചവരുടെ കഠിനപ്രയത്‌നം കണ്ട് വിജയ് കഴിഞ്ഞ ദിവസം രാത്രി അവര്‍ക്കെല്ലാം ഒരു ട്രീറ്റൊരുക്കി. നല്ല ഉഗ്രന്‍ ബിരിയാണി ട്രീറ്റ്. 820 ഓളം വരുന്ന ടീം അംഗങ്ങള്‍ക്ക് ബിരിയാണി വിളമ്പി കൊടുത്തത് വിജയ് തന്നെയാണ്. വെറും മൂന്ന് മണിക്കൂറുകൊണ്ട് എല്ലാവര്‍ക്കും താരം ബിരിയാണി വിളമ്പി.

    ദാ ഇപ്പോള്‍ ഉന്തുവണ്ടിയും

    മൂന്ന് കുടുംബങ്ങള്‍ക്ക് ജീവിതമാര്‍ഗ്ഗം ഉണ്ടാക്കി കൊടുത്ത് വിജയ്

    മൂന്ന് കുടുംബങ്ങള്‍ക്കാണ് ഇത്തവണ വിജയ് രക്ഷകനായി എത്തിയത്. വഴിയരികില്‍ കച്ചവടം നടത്തുന്ന ഇവര്‍ വളരെ കഷ്ടപ്പെട്ടാണ് ജീവിയ്ക്കുന്നത്. വഴിയരികില്‍ ആയതുകൊണ്ട് കച്ചവടവും വളരെ കുറവ്. അങ്ങനെ കടത്തിന്മേല്‍ കടം കയറിനില്‍ക്കുമ്പോഴാണ് വിജയ് യുടെ സഹായഹസ്ത്രം അവരെ സ്പര്‍ശിച്ചത്. മൂന്ന് കുടുംബങ്ങള്‍ക്കും കച്ചവടം നടത്താന്‍ സ്വന്തമായി ഓരോ ഉന്തുവണ്ടികള്‍ വിജയ് സ്വന്തമായി വാങ്ങിക്കൊടുത്തു.

    English summary
    Actor Vijay has helped three of his poor fans to run their mobile food business.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X