Just In
- 1 hr ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 2 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 3 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 3 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- News
പ്രത്യാശയും കാരുണ്യയും: മത്സ്യത്തൊഴിലാളികൾക്ക് 2 മറൈൻ ആംബുലൻസുകൾ കൂടി നീറ്റിലിറങ്ങുന്നു
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Lifestyle
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിജയ് ഒരു 'ധീരന്'
തുപ്പാക്കിയ്ക്ക് ശേഷം വിജയ് യും എ ആര് മുരുകദോസും ഒന്നിക്കുന്ന ചിത്രത്തിന് ധീരന് എന്ന പേരിട്ടതായി റിപ്പോര്‍ട്ട്. നേരത്തെ അതിരടി എന്നായിരുന്നു പേര് നല്‍കിയിരുന്നത്. വിജയ് യുടെ അമ്പത്തി ഏഴാമത്തെ ചിത്രം എന്ന നിലയിലാണ് ധീരന് എന്ന പേര് മാറ്റി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചെന്നൈയിലും കൊല്‍ക്കത്തയിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം പ്രതിസന്ധിയിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. വന്‍ സസ്പെന്‍സോടെ ചിത്രീകരിക്കുകയായിരുന്ന ചിത്രത്തിന്റെ കഥ പുറത്തായതാണ് ഈ പ്രതിസന്ധിയ്ക്ക് കാരണം. ചിത്രത്തിലെ ഏറ്റവും പ്രധാനഘടകമായ കഥ മുഴുവന്‍ വില്ലനായി എത്തുന്ന ടോട്ട റോയ് ചൗധരി ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെ പുറത്താക്കുകയായിരുന്നു.
ചിത്രത്തി വിജയ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. ഇതുള്‍പ്പടെ കഥ മുഴുവന്‍ ചൗധരി പുറത്താക്കിയതിനെ തുടര്‍ന്ന് മുരുകദോസ് തിരക്കഥയില്‍ മാറ്റം വരുത്തിയിട്ടുണ്ടത്രെ. സമാന്തയാണ് ചിത്രത്തില്‍ വിജയ് യുടെ നായികയായെത്തുന്നത്.
രാജറാണി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തെത്തിയ ജോര്‍ജ് സി വില്യമാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്രസംയോജകന്‍. യുവ സംഗീത സംവിധായകന് അനിരുദ്ധന്റേതാണ് പാട്ടുകള്‍.