»   » ആരാധകര്‍ക്ക് സര്‍പ്രൈസൊരുക്കി ഇളയദളപതി കാത്തിരിക്കുകയാണ്, പിറന്നാള്‍ ദിനത്തിലെ സമ്മാനം ??

ആരാധകര്‍ക്ക് സര്‍പ്രൈസൊരുക്കി ഇളയദളപതി കാത്തിരിക്കുകയാണ്, പിറന്നാള്‍ ദിനത്തിലെ സമ്മാനം ??

By: Nihara
Subscribe to Filmibeat Malayalam

ഇളയദളപതി ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത. പിറന്നാള്‍ ദിനമായ ജൂണ്‍ 21 ന് വൈകുന്നേരം ആറു മണിക്കാണ് സര്‍പ്രൈസ് എന്താണെന്ന് അറിയാന്‍ കഴിയൂ. പുതിയ ചിത്രമായ വിജയ് 61 ന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പിറന്നാള്‍ സമ്മാനമായി നല്‍കാനാണ് അറ്റ് ലീയും സംഘവും തീരുമാനിച്ചിട്ടുള്ളത്. ത്രന്റ്രല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന നൂറാമത്തെ ചിത്രമാണിത്.

ഇനി 'ഗ്ലാമർ' രാഷ്ട്രീയത്തിലേക്ക്; നയന്‍താരയുടെ പുതു ചുവടുവെപ്പിന് കാതോര്‍ത്ത് ആരാധകർ!!

അറ്റ് ലീ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയിനൊപ്പം ജ്യോതികയും വേഷമിടുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് താന്‍ ഈ ചിത്രത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് താരം അറിയിക്കുകയായിരുന്നു. എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. കാജല്‍ അഗര്‍വാള്‍, എസ് ജെ സൂര്യ, സാമന്ത, നിത്യ മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Vijay

പ്രകടനത്തില്‍ മാത്രമല്ല പ്രതിഫലത്തിന്റെ കാര്യത്തിലും സൂപ്പര്‍ താരങ്ങളെ വെല്ലുന്ന ബാലതാരങ്ങള്‍

ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായി ഷൂട്ട് ചെയ്യുന്ന ചിത്രത്തിന്റെ ബാക്കി ഭാഗം യൂറോപ്പില്‍ വെച്ചാണ് ചിത്രീകരിക്കുന്നത്. ഓഗസ്റ്റില്‍ ഓഡിയോ ലോഞ്ച് പുറത്തിറക്കാനുമാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. ഒക്ടോബറില്‍ ചിത്രം തിയേറ്ററുകളിലേക്കെത്തും.

English summary
The actor's upcoming film Vijay61's first look and the film's title is all set to be unveiled on his birthday on June 21 at 6 pm. The film is a bilingual and is produced by Thenandal Films. Interestingly, this is also the production house's 100th film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam