Just In
- 41 min ago
പുതിയ അതിഥിയെ സ്വാഗതം ചെയ്ത് ബിഗ് ബോസ് വീട്; വീണ്ടും ട്വിസ്റ്റുമായി മോഹന്‍ലാല്‍, സന്തോഷവും സങ്കടവും ഒരു ദിവസം
- 54 min ago
ബിഗ് ബോസില്‍ നിന്നും ഒരു മത്സരാര്‍ഥി പുറത്തേക്ക്? അവതാരകനായ മോഹന്‍ലാല്‍ പുറത്താക്കുന്ന മത്സരാര്‍ഥി ആരാണ്
- 1 hr ago
ഭാര്യയെ വീട്ടിലേക്ക് പറഞ്ഞു വിടുക, അല്ലെങ്കില്‍ ശക്തയാക്കി കൂടെ നിര്‍ത്തുക; ഫിറോസിന് ഉപദേശങ്ങളുമായി ആരാധകര്‍
- 2 hrs ago
പെണ്‍കുട്ടികള്‍ക്ക് മൊബൈലും ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങിക്കൊടുക്കരുത്, കാരണം പറഞ്ഞ് സലീംകുമാര്‍
Don't Miss!
- News
കേരളത്തില്‍ പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയെന്ന് എബിപി സര്‍വേ, 91 സീറ്റുകള്‍ വരെ ലഭിക്കും!!
- Finance
വന്‍ കുതിപ്പില്‍ മാരുതി സുസുകി! സഞ്ചിത കയറ്റുമതി 20 ലക്ഷം കടന്നു... അപൂര്‍വ്വ റെക്കോര്‍ഡ്
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Automobiles
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കോടികള്‍ പെട്ടിയിലാക്കി വിജയ്! ആരാധകര്‍ക്ക് ആഘോഷിക്കാം, ബോക്സോഫീസില്‍ 250 കോടി സ്വന്തമാക്കി ബിഗില്‍
തമിഴ് സിനിമയ്ക്ക് ഇക്കൊല്ലം ഭാഗ്യ വര്‍ഷമാണ്. ഇറങ്ങുന്ന ഓരോ സിനിമകളും ബോക്സോഫീസില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. പൊങ്കല്‍ റിലീസിനെത്തിയ സിനിമകള്‍ മുതല്‍ ദീപാവലിയ്ക്ക് റിലീസ് ചെയ്ത സിനിമകള്‍ വരെ നൂറും ഇരുന്നൂറും കോടികള്‍ കളക്ഷനായി ലഭിച്ച ഒത്തിരി ചിത്രങ്ങളാണ് ഇക്കൊല്ലം തമിഴിലുള്ളത്.
അതില്‍ ഇളയദളപതി വിജയ് നായകനായി അഭിനയിച്ച് ഒക്ടോബര്‍ 25 ന് റിലീസ് ചെയ്ത ബിഗില്‍ എന്ന സിനിമയുമുണ്ട്. ഫുട്ബോള്‍ പ്രമേയമായി വരുന്ന സിനിമ ആറ്റ്ലിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. തെറി, മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ആറ്റ്ലിയും വിജയിയും ഒന്നിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ബിഗിലിനുണ്ട്.

അതിവേഗം നൂറും ഇരുന്നൂറും കോടികള്‍ വാരിക്കൂട്ടിയാണ് ബിഗില്‍ ആരാധകരെ അത്ഭുതപ്പെടുത്തിയത്. ഇപ്പോഴിതാ പുതിയൊരു റെക്കോര്‍ഡ് തുക ബിഗിലിന് ലഭിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. റിലീസിനെത്തിയ ആദ്യ ദിവസങ്ങളില്‍ തന്നെ നൂറ് കോടി ക്ലബ്ബിലെത്തിയ സിനിമ അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇരുന്നൂറ് കോടിയും സ്വന്തമാക്കി. ഇപ്പോഴിതാ 250 കോടി ക്ലബ്ബില്‍ ബിഗില്‍ എത്തിയതായിട്ടുള്ള റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്. ആഗോളതലത്തില്‍ നിന്നുമുള്ള കണക്കുകളില്‍ നിന്നുമാണ് വിജയ് ഈ നേട്ടത്തിന് അര്‍ഹനായ കാര്യം ഫോറം കേരള അടക്കമുള്ളവര്‍ പുറത്ത് വിട്ടിരിക്കുന്നത്.

അടുപ്പിച്ച് മൂന്ന് തവണ 250 കോടി കളക്ഷന്‍ സ്വന്തമാക്കിയ തമിഴിലെ ആദ്യത്തെ താരമായി ഇതോടെ വിജയ് മാറി. തെന്നിന്ത്യന്‍ സിനിമാലോകത്ത് പ്രഭാസ് ആണ് ഇതുപോലെ ഒന്നിന് പുറകേ ഒന്നായി 250 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയ മറ്റൊരു താരം. നേരത്തെ മെര്‍സല്‍, സര്‍ക്കാര്‍ എന്നീ സിനിമകളായിരുന്നു വിജയിയ്ക്ക് ഈ നേട്ടം സ്വന്തമാക്കി കൊടുത്ത മറ്റ് സിനിമകള്‍. ഇനി വരാനിരിക്കുന്ന സിനിമകളിലൂടെയും സമാനമായ നേട്ടം വിജയ് സ്വന്തമാക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

ഇപ്പോഴും മോശമില്ലാത്ത രീതിയില്‍ പ്രദര്‍ശനം തുടരുന്ന ബിഗില്‍ വരും ദിവസങ്ങളില്‍ വലിയൊരു റെക്കോര്‍ഡ് തുക സ്വന്തമാക്കുമെന്നാണ് കരുതുന്നത്. യൂറോപ്പ്, യുഎസ്, മലേഷ്യ, തുടങ്ങിയ വിദേശ വിപണികളിലും ബിഗില്‍ തന്നെയാണ് മുന്നില്‍. ഫ്രാന്‍സില്‍ നിന്നും ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന തമിഴ് ചിത്രമായി ബിഗില്‍ മാറിയിരിക്കുകയാണ്. ആദ്യ വീക്കെന്‍ഡില്‍ തന്നെ ഫ്രാന്‍സില്‍ നിന്നും ബിഗില്‍ കണ്ടവരുടെ എണ്ണം ഇരുപതിനായിരം കഴിഞ്ഞു. ഇപ്പോഴും ഇതേ പിന്തുണ തന്നെയാണ് വിജയ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.

ആദ്യ ദിവസം 60 കോടിയോളം രൂപയായിരുന്നു തമിഴ്നാട്ടില്‍ നിന്ന് മാത്രം ബിഗിലിന് ലഭിച്ചത്. ആദ്യ വീക്കെന്‍ഡ് കഴിയുമ്പോള്‍ 142 കോടിയോളം സിനിമയ്ക്ക് ലഭിച്ചു. തമിഴ്നാട്ടില്‍ നിന്ന് മാത്രം ആദ്യ അഞ്ച് ദിവസത്തിനുള്ളില്‍ 85 കോടിയോളം രൂപയായിരുന്നു ലഭിച്ചത്. കേരളത്തിലും വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. വിജയ് ആരാധകരുടെ നേതൃത്വത്തില്‍ ബിഗിലിന്റെ റിലീസ് വലിയ ആരവത്തോടെ നടന്നു. സമ്മിശ്ര പ്രതികരണമായിരുന്നു ആദ്യം വന്നത്. 180 കോടിയോളം രൂപ ബജറ്റിലാണ് ബിഗില്‍ നിര്‍മ്മിച്ചത്. മുടക്ക് മുതല്‍ സ്വന്തമാക്കി സിനിമ ലാഭത്തിലാണിപ്പോള്‍.
ഏതെങ്കിലും രീതിയില്‍ ലൈംഗിക ബന്ധം നടത്തിയാല്‍ ബലാത്സംഗിയാവും! വിവാദമായി കാര്‍ത്തിക് ആര്യന് ചിത്രം