»   » തമിഴ്‌നാട്ടില്‍ പുലിയിറങ്ങി; കേരളത്തില്‍ വൈകും, തിയേറ്ററിന് നേരെ കല്ലേറ്

തമിഴ്‌നാട്ടില്‍ പുലിയിറങ്ങി; കേരളത്തില്‍ വൈകും, തിയേറ്ററിന് നേരെ കല്ലേറ്

Posted By:
Subscribe to Filmibeat Malayalam

ഇളയദളപതി വിജയ് നായകനാകുന്ന പുലി തടസ്സങ്ങളും പ്രയാസങ്ങളും തരണം ചെയ്ത് ഒടുവില്‍ തമിഴ് നാട്ടില്‍ റിലീസ് ചെയ്തു. പുലര്‍ച്ചെ നാല് മണിയ്ക്ക് ആദ്യ ഷോ റിലീസ് ചെയ്യാനായിരുന്നു പദ്ധതി ഇട്ടിരുന്നത്. എന്നാല്‍ ലൈസന്‍സ് ലഭിക്കാത്തതുകാരണം അത് നടന്നില്ല.

ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമേ ഇനി ചിത്രം റിലീസ് ചെയ്യുന്നൂ എന്ന് അറിയിച്ചിരുന്നു. എന്നാല്‍ പ്രശ്‌നങ്ങളും തടസ്സങ്ങളും നീക്കി ചിത്രം ഒമ്പത് മണിക്ക് തന്നെ മധുരയില്‍ റിലീസ് ചെയ്തു.

puli

അതേ സമയം കേരളത്തില്‍ ഇതുവരെ ചിത്രം റിലീസ് ചെയ്തിട്ടില്ല. ആരാധകരുടെ പ്രളയമാണ് ഇപ്പോള്‍ കേരളത്തിലെ തിയേറ്ററുകള്‍ക്ക് മുമ്പില്‍. തിരുവനന്തപുരത്തെ തിയേറ്ററുകള്‍ക്ക് നേരെ കല്ലേറുമുണ്ടായി. രണ്ട് മണിക്ക് ശേഷമേ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തൂ എന്നാണ് വിവരം

ഇന്നലെ (സെപ്റ്റംബര്‍ 30) നിര്‍മാതാവിന്റെയും സംവിധായന്റെയും നായകന്റെയുമൊക്കെ വീട്ടില്‍ നടന്ന റെയ്ഡാണ് റിലീസ് നീണ്ടു പോകാന്‍ കാരണം. സിനിമയുടെ നിര്‍മാണത്തിന് കണക്കില്‍ പെടാത്ത പണം ഉപയോഗിച്ചെന്നും നികുതി വെട്ടിപ്പ് നടത്തിയെന്നും പറഞ്ഞായിരുന്നു റെയ്ഡ്.

നികുതിപ്പണം ഇന്നലെ രാത്രി തന്നെ അടച്ചെങ്കിലും പ്രദര്‍ശനത്തിനുള്ള ലൈസന്‍സ് ലഭിച്ചിരുന്നില്ല. 118 കോടി രൂപയിലാണ് ചിമ്പുദേവന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിയ്ക്കുന്നത്.

English summary
Vijay's Puli released in Tamil Nadu, will be late in Kerala

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam