»   » സ്റ്റൈല്‍ മന്നന്‍ തിയേറ്ററുകളില്‍ എത്തുമ്പോള്‍, വിജയ് ചിത്രം തെറി 100 ദിവസങ്ങള്‍ പിന്നിടുന്നു,കളക്ഷൻ

സ്റ്റൈല്‍ മന്നന്‍ തിയേറ്ററുകളില്‍ എത്തുമ്പോള്‍, വിജയ് ചിത്രം തെറി 100 ദിവസങ്ങള്‍ പിന്നിടുന്നു,കളക്ഷൻ

Posted By:
Subscribe to Filmibeat Malayalam

കബാലിയെ വരവേല്‍ക്കാന്‍ തിയേറ്ററുകള്‍ ഒരുങ്ങി. നാളെ ജൂലൈ 22 ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന കബാലി തിയേറ്ററുകളില്‍ എത്തും. എന്നാല്‍ ജൂലൈ 22ന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. വിജയ് ചിത്രം തെറി റിലീസിന് എത്തിയിട്ട് 100 ദിവസങ്ങള്‍ തികയുന്നു.

Read Also: നെരുപ്പ് ഡാ... കബാലിയുടെ സ്റ്റൈലന്‍ മേക്കിങ് വീഡിയോ കാണാം

കബാലിയുടെ നിര്‍മാതാവ് കെലൈ പുലി എസ് താണുവാണ് വിജയ് ചിത്രം തെറിയും നിര്‍മിച്ചത്. ഇപ്പോഴിതാ നൂറ് ദിവസങ്ങള്‍ പിന്നിടുന്ന വിജയ് ചിത്രം തെറിയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വിട്ടിരിക്കുന്നു. എത്രയാണെന്ന് നോക്കാം..

Read Also: രജനികാന്തും കബാലിയും, ആരാധകര്‍ അറിഞ്ഞിട്ടില്ലാത്ത ചില കാര്യങ്ങള്‍ സംവിധായകന്‍ പറയുന്നു

സ്റ്റൈല്‍ മന്നന്‍ തിയേറ്ററുകളില്‍ എത്തുമ്പോള്‍, വിജയ് ചിത്രം തെറി 100 ദിവസങ്ങള്‍ പിന്നിടുന്നു, കളക്ഷന്‍

അറ്റ്‌ലീ സംവിധാനം ചെയ്ത വിജയ് ചിത്രം തെറി ഈ വര്‍ഷം തമിഴകം കണ്ട വമ്പന്‍ ഹിറ്റുകളിലൊന്നായിരുന്നു. പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ജൂലൈ 22 നാളെ ചിത്രം തിയേറ്ററുകളില്‍ എത്തിയിട്ട് 100 ദിവസങ്ങള്‍ തികയുന്നു. രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം കബാലിയും നാളെയാണ് തിയേറ്ററുകളില്‍ എത്തുന്നത്. ഇതുവരെ വിജയ് ചിത്രം തെറി നേടിയ കളക്ഷന്‍. തുടര്‍ന്ന് കാണൂ..

സ്റ്റൈല്‍ മന്നന്‍ തിയേറ്ററുകളില്‍ എത്തുമ്പോള്‍, വിജയ് ചിത്രം തെറി 100 ദിവസങ്ങള്‍ പിന്നിടുന്നു, കളക്ഷന്‍

തമിഴ്‌നാട്ടില്‍ 425 തിയേറ്ററുകളിലായാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ആദ്യ ദിനം തമിഴ്‌നാട്ടില്‍ നിന്ന് മാത്രമായി 13.1 കോടി കളകട് ചെയ്തു. മൊത്തം 28.96 കോടി രൂപയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്.

സ്റ്റൈല്‍ മന്നന്‍ തിയേറ്ററുകളില്‍ എത്തുമ്പോള്‍, വിജയ് ചിത്രം തെറി 100 ദിവസങ്ങള്‍ പിന്നിടുന്നു, കളക്ഷന്‍

കുടുംബ പ്രേക്ഷകരെയാണ് ചിത്രം ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രമായി 35.32 കോടിയാണ് ചിത്രം ആദ്യ ഒരാഴ്ചയില്‍ ബോക്‌സ് ഓഫീസില്‍ നേടിയത്. 85.36 കോടിയാണ് ചിത്രത്തിന്റെ ഒരാഴ്ചത്തെ വേള്‍ഡ് വൈഡ് കളക്ഷന്‍.

സ്റ്റൈല്‍ മന്നന്‍ തിയേറ്ററുകളില്‍ എത്തുമ്പോള്‍, വിജയ് ചിത്രം തെറി 100 ദിവസങ്ങള്‍ പിന്നിടുന്നു, കളക്ഷന്‍

ഇന്ത്യയ്ക്ക് പുറത്ത് 500 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. യുഎസ്, ഫ്രാന്‍സ്, യുകെ, ഓസ്‌ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. 150 കോടി രൂപയാണ് ഇതുവരെ ചിത്രത്തിന് ലഭിച്ചത്.

English summary
Vijay's 'Theri' set to complete 100 days in theatres.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam