»   » ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ മാത്രമല്ല വിജയ് ചെയ്യേണ്ടത്, ലിങ്ക സ്വാമി

ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ മാത്രമല്ല വിജയ് ചെയ്യേണ്ടത്, ലിങ്ക സ്വാമി

Posted By:
Subscribe to Filmibeat Malayalam

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പുലി. ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു വരുന്നത്.

വിജയ് ചിത്രങ്ങളില്‍ നല്ലൊരു ശതമാനവും എത്തുന്നത് ആരാധകരെ പ്രീതിപ്പെടുത്തിയിട്ടുള്ളതാണ്. വിജയ് യുടെ പതിവ് സ്റ്റൈലും ഡയലോഗുകളുമാണ് പ്രേക്ഷകര്‍ എന്നും ഇഷ്ടെപടുന്നത്. എന്നാല്‍ പുലിയില്‍ ഇതെല്ലാം ഉണ്ടായിരുന്നുവെങ്കിലും ചിത്രം കാര്യമായി വിജയിച്ചില്ല.

vijay

പുലി തിയേറ്ററുകളില്‍ എത്തി, പല ഇടങ്ങളില്‍ നിന്നായി പ്രതികരണങ്ങള്‍ ഉയരുമ്പോള്‍ സംവിധായകനും നിര്‍മ്മാതാവുമായ ലിങ്കു സ്വാമി പറയുന്നത് ഇങ്ങനെ. പുലി പോലുള്ള ഇത്തരം സിനിമകള്‍ വിജയ് ഇനിയും ചെയ്യണം. ഫാമിലി എന്റര്‍ടെയിനറായ ഇത്തരം ചിത്രങ്ങളാണ് തമിഴ് സിനിമയ്ക്ക് ആവശ്യമെന്നും ലിങ്ക സ്വാമി പറയുന്നു.

ആരാധകരെ തൃപ്തിപ്പെടുത്താന്‍ വിജയ് നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്. പക്ഷേ അതൊന്നും എല്ലാ തട്ടുകളിലുള്ളവര്‍ക്കും ഒരുപോലെ കാണാന്‍ പ്രയാസമാണ്. എന്നാല്‍ പുലി പോലുള്ള ചിത്രങ്ങള്‍ കുട്ടികള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരു പോലെ കാണാമെന്നും ലിങ്ക സ്വാമി പറഞ്ഞു.

ചിമ്പു ദേവന്‍ സിനിമയ്ക്ക് വേണ്ടി വിജയ് നെ സമീപിച്ചപ്പോഴേ, ഒരു കുടുംബ ചിത്രത്തിലാണ് അഭിനയിക്കാനാണ് താല്പര്യമെന്ന് താരം പറഞ്ഞതായും ചിമ്പു ദേവന്‍ നേരത്തെ പറഞ്ഞിരുന്നു. അതുക്കൊണ്ട് തന്നെയാണ് പുതിയ ചിത്രം ഒരു കുടുംബ ചിത്രമാക്കാമെന്ന് ചിമ്പു ദേവന്‍ തീരുമാനിച്ചതും.

English summary
Vijay should do more films like Puli, says Lingusamy.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam