For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തെലുങ്ക് ചിത്രത്തിനായി വിജയ്ക്ക് നൂറ് കോടി? സൂപ്പര്‍താരത്തിന് റെക്കോര്‍ഡ് പ്രതിഫലം

  |

  തമിഴ് സിനിമയില്‍ താരമൂല്യത്തിന്‌റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് ദളപതി വിജയ്. തുടര്‍ച്ചയായ വിജയ ചിത്രങ്ങള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിജയുടെ കരിയറില്‍ പുറത്തിറങ്ങി. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമെല്ലാം വിജയ് ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രമാണ് സൂപ്പര്‍താരത്തിന്‌റെതായി പുറത്തിറങ്ങാറുളളത്. എപ്പോഴും വലിയ ആകാംക്ഷകളോടെയാണ് ദളപതി ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കാറുളളത്.

  നടി അന്വേഷി ജെയിന്‌റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

  വിജയുടെതായി എറ്റവുമൊടുവിലായി പുറത്തിറങ്ങിയ മാസ്റ്ററും ആരാധകര്‍ തിയ്യേറ്ററുകളില്‍ ആഘോഷമാക്കി മാറ്റി. കോവിഡ് സാഹചര്യത്തിലും തിയ്യേറ്ററുകളില്‍ റിലീസ് ചെയ്ത സിനിമ മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു.

  കൊലമാവ് കോകില സംവിധായകന്‍ നെല്‍സണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിജയ് അഭിനയിക്കുന്നത്. ലോക്ഡൗണ്‍ കാരണം സിനിമ വീണ്ടും നിര്‍ത്തിവെച്ചിരിക്കുകയാണ്. പൂജ ഹെഗ്‌ഡെ നായികയായി എത്തുന്ന വിജയ് ചിത്രം വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബിഗില്‍. മാസ്റ്റര്‍ എന്നീ സിനിമകളുടെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് ദളപതിയുടെ പുതിയ സിനിമ വരുന്നത്.

  ദളപതി 65 എന്നാണ് സിനിമയ്ക്ക് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. അതേസമയം ഈ ചിത്രത്തിന് പിന്നാലെ വിജയ് തെലുങ്കിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തോഴ, മഹര്‍ഷി, ഊപ്പിരി പോലുളള വിജയ ചിത്രങ്ങള്‍ തെലുങ്കില്‍ ഒരുങ്ങിയ വംശി പൈദിപ്പളളിയാണ് വിജയ് ചിത്രം ഒരുക്കുന്നത്. ദളപതി 66 എന്നാണ് സിനിമയ്ക്ക് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.

  തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടാണ് ചിത്രം ഒരുങ്ങുക. ടോളിവുഡിലെ പ്രശസ്ത നിര്‍മ്മാതാക്കളിലൊരാളായ ദില്‍ രാജുവാണ് വിജയ് ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം സിനിമയ്ക്ക് വേണ്ടി വിജയ് വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുളള പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. 100 കോടി രൂപയാണ് ദില്‍ രാജു നിര്‍മ്മിക്കുന്ന സിനിമയ്ക്ക് വിജയ് വാങ്ങുന്നതെന്നാണ് അറിയുന്നത്.

  10 കോടി ഇതിനോടകം നിര്‍മ്മാതാവ് സൂപ്പര്‍ താരത്തിന് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. സിനിമ തുടങ്ങി വിവിധ ഘട്ടങ്ങളിലായി ബാക്കിയുളള തുക വിജയ്ക്ക് അണിയറക്കാര്‍ നല്‍കും. രജനീകാന്തിനൊപ്പം പ്രതിഫലത്തിന്‌റെ കാര്യത്തില്‍ തെന്നിന്ത്യയില്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് വിജയ്. തുടര്‍ച്ചയായുളള ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളാണ് വിജയ് പ്രതിഫലം കൂട്ടാന്‍ കാരണം.

  കൂട്ടുകാര്‍ക്കൊപ്പം അടിച്ചു പൊളിച്ച് ജാസണ്‍ സഞ്ജയ് | FilmIBeat Malayalam

  ഒരു സിനിമയ്ക്ക് വിജയ് ഒകെ പറയുമ്പോള്‍ തന്നെ കോടികളുടെ ബിസിനസാണ് നടക്കുന്നത്. അതുകൊണ്ട് വിജയുടെ ഡേറ്റിനായി ശ്രമിക്കുന്ന നിര്‍മ്മാതാക്കള്‍ ഏറെയാണ്. എന്നാല്‍ വളരെ സെലക്ടീവായി മാത്രമാണ് ദളപതി സിനിമകള്‍ ചെയ്യുന്നത്. ഏത് ചിത്രമായാലും ആരാധകര്‍ ആഗ്രഹിക്കുന്ന ഘടകങ്ങള്‍ വിജയ് ചിത്രത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. മാസ് ചേരുവകള്‍ ഉള്‍പ്പെടുത്തികൊണ്ടാണ് തമിഴ് സൂപ്പര്‍ താരത്തിന്‌റെ മിക്ക ചിത്രങ്ങളും പുറത്തിറങ്ങാറുളളത്. കേരളത്തിലും നിരവധി ആരാധകരുളള താരമാണ് വിജയ്. വിജയ് ഫാന്‍സ് ക്ലബുകള്‍ സംസ്ഥാനത്ത് ഉടനീളം സജീവമാണ്. ബാനറുകളും ഫ്‌ളക്‌സുകളുമൊക്കെ തൂക്കിയാണ് വിജയ് ചിത്രങ്ങള്‍ ആരാധകര്‍ വരവേല്‍ക്കാറുളളത്. മാസ്റ്ററും തിയ്യേറ്ററുകളില്‍ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു ആരാധകര്‍

  Read more about: വിജയ്
  English summary
  Vijay To Charge Rs 100 Crores As Remuneration For Vijay 66, Latest Social Buzz
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X