»   » മാപ്പ്...വിജയ് ഇനി മുസ്ലീം വേഷത്തിലെത്തും

മാപ്പ്...വിജയ് ഇനി മുസ്ലീം വേഷത്തിലെത്തും

Posted By:
Subscribe to Filmibeat Malayalam
Thuppakki
വിജയ് നായകനായ കോളിവുഡ് ചിത്രം തുപ്പാക്കി മുസ്‌ലിം സമുദായത്തെ തീവ്രവാദികളായി ചിത്രീകരിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് സംവിധായകന്‍ എ.ആര്‍. മുരുഗദോസ്, നിര്‍മാതാവ് കലൈപുലി താണു, വിജയിന്റെ അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍ എന്നിവര്‍ പ്രതിഷേധമുയര്‍ത്തിയ മുസ്‌ലിം സംഘടനാപ്രവര്‍ത്തകരോട് മാപ്പ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് മാപ്പ് ചോദിച്ചത്.

ചെയ്ത തെറ്റിന് പ്രായശ്ചിത്തമെന്ന നിലയ്ക്കും മുസ്ലീം സമുദായത്തോടുള്ള ബഹുമാനസൂചകമായും അടുത്ത ചിത്രത്തില്‍ വിജയ് ഒരു മുസ്‌ലിം കഥാപത്രത്തെ അവതരിപ്പിക്കുമെന്ന് അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍ അറിയിച്ചു.

'തുപ്പാക്കി' ഒരു എന്റര്‍ടെയ്‌നര്‍ എന്ന നിലയില്‍ മാത്രമാണ് ഒരുക്കിയിരുന്നതെന്നും മുസ്‌ലിം സമുദായത്തിന്റെ വികാരത്തെ ഹനിക്കുക എന്ന ഒരു ഉദ്ദേശ്യവും ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കുണ്ടായിരുന്നില്ലെന്നും നിര്‍മാതാവ് പറഞ്ഞു.ുസ്‌ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രംഗങ്ങള്‍ ഉണ്ടെങ്കില്‍ അവ ചിത്രത്തില്‍നിന്ന് നീക്കം ചെയ്യാമെന്ന് സംവിധായകന്‍ മുരുഗദോസ് വ്യക്തമാക്കി.

വിവിധ മുസ്‌ലിം സംഘടനകളില്‍ നിന്നുള്ള 10 പ്രതിനിധികളാണ് തുപ്പാക്കിയുടെ നിര്‍മാതാവിനെയും സംവിധായകനെയും നേരില്‍ക്കണ്ട് ചര്‍ച്ച നടത്തിയത്. രണ്ടുദിവസത്തിനകം ചിത്രത്തിലെ ഇത്തരംഭാഗങ്ങള്‍ നീക്കം ചെയ്യാമെന്നും എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഇത് നടപ്പാക്കാന്‍ പ്രയാസമുണ്ടെന്നും നിര്‍മാതാവ് പറഞ്ഞു.

നടന്‍ വിജയിന്റെ നീലാങ്കരയിലുള്ള വീടിനും സംവിധായകന്‍ മുരുഗദോസിന്റെ വടപളനിയിലുള്ള വസതിയ്ക്കും വിജയിന്റെ അച്ഛന്‍ എസ്.എ. ചന്ദ്രശേഖറിന്റെ സാലിഗ്രാമത്തുള്ള വീടിനും പോലീസ് സംരക്ഷണം തുടരുകയാണ്.

തുപ്പാക്കി വമ്പന്‍ ഹിറ്റിലേക്ക് കുതിയ്ക്കവെ വിജയ്‌യുടെ പുതിയ ചിത്രത്തിന്റെ ജോലികളിലേക്ക് കടക്കുകയാണ്. വിക്രമിനെ നായകനാക്കി താണ്ഡവം സംവിധാനം ചെയ്ത എ.എല്‍.വിജയ് ആണ് വിജയിയുടെ അടുത്ത ചിത്രമൊരുക്കുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. ഓസ്‌ട്രേലിയ, സ്‌പെയിന്‍, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കുക. അമലാ പോളാണ് ചിത്രത്തില്‍ വിജയിയുടെ നായിക.

English summary
The makers of Thuppakki have bowed down to the demands of Muslim groups after it raised objection over several scenes in the recently released film,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam