»   » വിജയ് അധികമാരോടും സംസാരിക്കില്ല,എല്ലാവരും കാരവനില്‍, ആകെ ഒരു ശ്വാസം മുട്ടലായിരുന്നു;വിജയരാഘവന്‍

വിജയ് അധികമാരോടും സംസാരിക്കില്ല,എല്ലാവരും കാരവനില്‍, ആകെ ഒരു ശ്വാസം മുട്ടലായിരുന്നു;വിജയരാഘവന്‍

By: Pratheeksha
Subscribe to Filmibeat Malayalam

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളിലൊന്നായ റാംജി റാവു സ്പീക്കിങ്ങിന്റെ തമിഴ് പതിപ്പിനു ശേഷം 25 വര്‍ഷങ്ങള്‍കഴിഞ്ഞാണ് നടന്‍ വിജയരാഘവന്‍ വിജയ് ചിത്രം ഭൈരവയിലൂടെ വീണ്ടും തമിഴിലെത്തുന്നത്.

റാജിറാവും സ്പീക്കിങിന്റെ തമിഴ് പതിപ്പ് അരങ്ങേട്ര വേളൈയില്‍ പ്രഭുവിനൊപ്പമാണ് നടന്‍ അഭിനയിച്ചത്. ഭൈരവവയില്‍ നടന്‍ വിജയ്ക്കൊപ്പം പ്രവര്‍ത്തിച്ചതിന്റെയും തമിഴ് സിനിമാ ലൊക്കെഷനിലെയും അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് നടന്‍...

വിജയ് ആരോടും അധികം സംസാരിക്കില്ല

വിജയ് സെറ്റില്‍ അധികം ആരോടും സംസാരിക്കില്ല. അദ്ദേഹം എന്താണ് പറയുന്നതെന്ന് കൂടെ അഭിനയിക്കുന്ന നമുക്ക് മനസ്സിലാവില്ലെന്നുമാണ് വിജയരാഘവന്‍ പറയുന്നത്.

വിജയ് ക്ഷമയോടെ കാത്തിരിക്കും

റേക്കു റീടേക്കുമൊക്കെ എത്ര പോയാലും നടന്‍ ക്ഷമയോടെ കാത്തിരിക്കും. സംവിധായകനോടൊക്കെ എന്തെങ്കിലും പറയുന്നത് ചെവിയിലാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത്രയും പതുക്കെയാണ് സംസാരം ഡയലോഗൊക്കെ പറയുന്നതും അതു പോലെ തന്നെ.

സെറ്റിലെത്തിയാല്‍ എല്ലാവര്‍ക്കും ആശംസകള്‍ നേരും

വിജയ് സെറ്റിലെത്തിയ ഉടന്‍ എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നതു പതിവാണ്. തിരുവോണ ദിവസം ഷൂട്ടിങ് ഉണ്ടായിരുന്നതിനാല്‍ നടന്‍ തന്റെ അടുത്തെത്തി ഓണാശംസകള്‍ അറിയിച്ചെന്നും വിജയരാഘവന്‍ പറയുന്നു.

ഇവിടെത്ത പോലെയല്ല അവിടെ

മലയാളം സിനിമാ സെറ്റിലെ പോലെയല്ല അവിടെ. ചിത്രീകരണത്തിനിടയിലെ ഇടവേളകളില്‍ ഇവിടെയെല്ലാവരും കളിയും ചിരിയുമാണെങ്കില്‍ അവിടെ എല്ലാവരും അവരവരുടെ കാരവനിലായിരിക്കും.

തനിക്കും കിട്ടി ഒരു കാരവന്‍

തനിക്കും ഒരു കാരവന്‍ കിട്ടിയെങ്കിലും ഒരു ശ്വാസം മുട്ടലായിരുന്നുവെന്നു നടന്‍ പറയുന്നു.

അവിടെ താരങ്ങള്‍ക്കൊപ്പം ഫോട്ടോ എടുക്കാനാവില്ല

അവിടെ താരങ്ങള്‍ക്കൊപ്പം ലൊക്കേഷനിലെത്തി ഒരു ഫോട്ടോ എടുക്കാന്‍ പോലും അനുവാദമില്ല. ഇവിടെ ജൂനിയര്‍ താരങ്ങള്‍ അടക്കമുള്ളവര്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതൊക്കെ പതിവാണ്.

English summary
Vijayaraghavan talking about actor vijay, and he also sharing the location experiences of the film Bairavaa
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam